Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ദൈവത്തിന് മാത്രമേ തോൽപ്പിക്കാൻ പറ്റുവെന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകർ; അരഡസൻ ഗോളിന് തോൽപ്പിച്ചത് മെൽബൽ സിറ്റി എഫ്.സി; തോൽവികൾ ഏറ്റുവാങ്ങി വീണ്ടും ബ്ലാസ്‌റ്റേഴ്‌സ്!

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ദൈവത്തിന് മാത്രമേ തങ്ങളെ തോൽപിക്കാനാവൂ എന്നാണ് മഞ്ഞപ്പട കലൂർ സ്റ്റേഡിയത്തിൽ ഉയർത്തിയ ബാനർ. എന്നാൽ, വിരുന്നുകാരായ മെൽബൺ സിറ്റി എഫ്.സിക്കർ ഇതു കണ്ടില്ല. മടക്കമില്ലാത്ത ആറു ഗോളുകളാണ് അവർ ബ്ലാസ്റ്റേഴ്‌സിന്റെ വലയിൽ അടിച്ചുകയറ്റിയത്.ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ പുതിയ സീസണിന് മുന്നോടിയായി സംഘടിപ്പിക്കുന്ന ടൊയോട്ട യാരിസ് ലാലഗ വേൾഡ് ലീഗിലെ ആദ്യ മത്സരത്തിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ദയനീയമായ തോൽവി.

 ദാരിയോ വിദോസിച്ച് (30), റിലേ മഗ്രി (33, 56), ലാച്‌ലൻ വെയിൽസ് (50), രാമി നജരൈൻ (75), ബ്രൂണോ ഫൊർണറോലി (79) എന്നിവരാണ് മെൽബൺ സിറ്റിക്കായി ഗോൾ നേടിയത്. ആദ്യ പകുതിയിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിലായിരുന്ന മെൽബൺ രണ്ടാം പകുതിയിൽ നാലു ഗോളുകൾ കൂടി അടിച്ചുകൂട്ടിയാണ് ബ്ലാസ്റ്റേഴ്‌സിനെ നാണംകെടുത്തിയത്.

ഓസ്‌ട്രേലിയൻ എ ലീഗിലെ മൂന്നാം സ്ഥാനക്കാരായ മെൽബൺ സിറ്റിയുടെ ചടുലനീക്കങ്ങൾക്ക് ബ്ലാസ്റ്റേഴ്‌സിനു മറുപടുയുണ്ടായിരുന്നില്ല. 73 ാം മിനിറ്റിൽ മാത്രമാണ് ബ്ലാസ്റ്റേഴ്‌സിനു മികച്ചൊരു അവസരംപോലും ലഭിക്കുന്നത്. മലയാളി താരം പ്രശാന്ത് ഒരു ലോംഗ് റേഞ്ചർ ഉതിർത്തതൊഴിച്ചാൽ ബ്ലാസ്റ്റേഴ്‌സിന് മെൽബൺ ഗോളിയെ ഒരിക്കൽപോലും പരീക്ഷിക്കാനായില്ല.

എന്നാൽ മറുഭാഗത്ത് ഇന്ത്യൻ അണ്ടർ 19 ഗോളി ധീരജ് സിംഗിന് പിടിപ്പത് പണിയായിരുന്നു. ആറു ഗോളുകൾ വഴങ്ങിയെങ്കിലും ഏതാനും കിടിലൻ സേവുകളിലൂടെ പയ്യൻസ് കാണികളുടെ ഇഷ്ടക്കാരനായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP