Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോപ്പ അമേരിക്ക; രണ്ടു ഗോളടിച്ചിട്ടും ജയിക്കാതെ ബ്രസീൽ; ബൊളീവിയയെ തകർത്ത് പെറു; കാനറികളെ സമനിലയിൽ കുരുക്കിയത് വാറിന്റെ രൂപത്തിലെത്തിയ നിർഭാഗ്യം; പെറുവിന്റെ തിരിച്ചുവരവ് ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം

കോപ്പ അമേരിക്ക; രണ്ടു ഗോളടിച്ചിട്ടും ജയിക്കാതെ ബ്രസീൽ; ബൊളീവിയയെ തകർത്ത് പെറു; കാനറികളെ സമനിലയിൽ കുരുക്കിയത് വാറിന്റെ രൂപത്തിലെത്തിയ നിർഭാഗ്യം; പെറുവിന്റെ തിരിച്ചുവരവ് ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം

മറുനാടൻ ഡെസ്‌ക്‌

റിയോ ഡി ജനീറോ:രണ്ടു ഗോളടിച്ചിട്ടും ജയിക്കാൻ കഴിയാതെ ബ്രസീലിന് മുന്നിൽ വില്ലനായത് വാർ. കോപ്പ അമേരിക്കയിൽ കാനറികളെ ഗോൾരഹിത സമനിലയിൽ തളച്ച് വെനെസ്വേല. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ പെറു 3-1ന് ബൊളീവിയയെ തകർത്തു. രണ്ട് മത്സരങ്ങൾ പരാജയപ്പെട്ടതോടെ ബൊളീവിയ ഗ്രൂപ്പിൽ നിന്ന് പുറത്തായി.

മത്സരത്തിന്റെ മുഴുവൻ സമയത്തും ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താൻ സാധിച്ചില്ല. ഇതോടെ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിക്കുകയായിരുന്നു. മത്സരത്തിൽ രണ്ട് തവണ ബോൾ വെനിസ്വേലയൻ വലയിൽ ബോൾ എത്തിക്കാൻ ബ്രസീലിന് സാധിച്ചെങ്കിലും വാർ പരിശോധനയിൽ ഗോൾ അല്ലെന്ന് റഫറി വിധിക്കുകയായിരുന്നു.

കളിയുടെ മുഴുവൻ സമയവും ആധിപത്യം ടിറ്റെയുടെ കുട്ടികൾക്കായിരുന്നെങ്കിലും അടിച്ച രണ്ട് ഗോളുകൾ അയോഗ്യമായതോടെയും കൂടുതൽ ഗോളുകൾ കണ്ടെത്താൻ സാധിക്കാത്തതും കൊണ്ടും കോപ്പയിലെ രണ്ടാം ജയം അവരിൽ നിന്ന് അകന്നു നിന്നു. ഗോൾ അകന്നു നിന്ന ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ബ്രസീൽ രണ്ട് ഗോളുകളും നേടിയത്. 60-ാം മിനിറ്റിൽ ഗബ്രിയൽ ജിസസും, 87-ാം മിനിറ്റിൽ കുട്ടിഞ്ഞോയുമാണ് ബ്രസിലിന് വേണ്ടി വെനിസ്വേലയുടെ ഗോൾ വല ചലിപ്പിച്ചത്. എന്നാൽ വാർ വില്ലനായതോടെ അതൊന്നും ബ്രസീലിന്റെ അക്കൗണ്ടിൽ ചേർക്കപ്പെട്ടില്ല.

കോപ്പ അമേരിക്കയിൽ വെനിസ്വേല വഴങ്ങുന്ന രണ്ടാം സമനിലയാണിത്. കഴിഞ്ഞ മത്സരത്തിൽ പെറുവിനെയും വെനിസ്വേല സമനിലയിൽ തളച്ചിരുന്നു. വെനിസ്വേലക്കെതിരെ സമനില വഴങ്ങിയെങ്കിലും ഗ്രൂപ്പ് എയിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ബ്രസീൽ. നാല് പോയിന്റാണ് ബ്രസീലിന്റെ സമ്പാദ്യം.ഒരു ജയവും ഒരു സമനിലയുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് ബ്രസീൽ.

ആദ്യ മത്സരത്തിൽ വെനെസ്വേലയുമായി സമനിലയിൽ പിരിഞ്ഞ പെറു തകർപ്പൻ തിരിച്ചുവരവ് നടത്തി. പൗളോ ഗ്യൂറേറോ, ജെഫേഴ്സൺ ഫർഫാൻ, എഡിസൺ ഫ്ളോറസ് എന്നിവരാണ് പെറുവിന്റെ ഗോളുകൾ നേടിയത്. മാഴ്സെലോ മാർട്ടിൻസിന്റെ വകയായിരുന്നു ബൊളീവിയയുടെ ഏക ഗോൾ. ഒരുഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു പെറുവിന്റെ തിരിച്ചുവരവ്. 28ാം മിനിറ്റിൽ മാർസെലോ മാർട്ടിൻസാണ് ബൊളീവിയയെ മുന്നിലെത്തിച്ചത് . 45 -ാം മിനിറ്റിൽ പെറു ഗോൾ മടക്കി . രണ്ടാം പകുതിയുടെ തുടക്കത്തിലും ഇഞ്ചുറി ടൈമിലുമായിരുന്നു പെറുവിന്റെ മറ്റുരണ്ടുഗോളുകൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP