Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഞ്ഞപ്പടയുടെ ആരാധകർ ആവേശത്തേരിൽ; പരിക്ക് മാറി കളത്തിലെത്തിയ ആദ്യ മത്സരത്തിൽ വല ചലിപ്പിച്ച് നെയ്മർ; ലോകകപ്പിൽ സൂപ്പർതാരം കളിക്കുമെന്ന് ഉറപ്പായി; സന്നാഹ മത്സരത്തിൽ ക്രോയേഷ്യയെ തോൽപ്പിച്ച് ബ്രസീൽ

മഞ്ഞപ്പടയുടെ ആരാധകർ ആവേശത്തേരിൽ; പരിക്ക് മാറി കളത്തിലെത്തിയ ആദ്യ മത്സരത്തിൽ വല ചലിപ്പിച്ച് നെയ്മർ; ലോകകപ്പിൽ സൂപ്പർതാരം കളിക്കുമെന്ന് ഉറപ്പായി; സന്നാഹ മത്സരത്തിൽ ക്രോയേഷ്യയെ തോൽപ്പിച്ച് ബ്രസീൽ

ലണ്ടൻ: ബ്രസീൽ ആരാധകർക്ക് സന്തോഷ വാർത്ത. സൂപ്പർ താരം നെയ്മർ ആരോഗ്യം വീണ്ടെടുത്തു. ഗോൾ അടിക്കാനും തുടങ്ങി. ഇനി ലോകകപ്പിൽ മഞ്ഞപ്പടയുടെ പ്രതീക്ഷകൾ സജീവം.

ലോകകപ്പ് സന്നാഹ മൽസരത്തിൽ കരുത്തരായ ക്രൊയേഷ്യയ്‌ക്കെതിരെ ബ്രസീലിന് തകർപ്പൻ ജയം നേടിയത് നെയ്മറുടെ കരുത്തിലാണ്. പകരക്കാരനായി കളത്തിലിറങ്ങിയ സൂപ്പർതാരം നെയ്മർ (69), ഫിർമീഞ്ഞോ (90+) എന്നിവരുടെ ഗോളുകളാണ് ബ്രസീലിന് വിജയം സമ്മാനിച്ചത്. 69ാം മിനിറ്റിൽ ഫിലിപ്പെ കുടീഞ്ഞോയുടെ പാസിൽനിന്നായിരുന്നു നെയ്മറിന്റെ ഗോൾ. ഇൻജുറി സമയത്ത് ഫിർമീഞ്ഞോ ഗോൾപട്ടിക പൂർത്തിയാക്കി.

റഷ്യൻ ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ബ്രസീലിന്റെ ആത്മവിശ്വാസമേറ്റുന്ന വിജയമാണിത്. പരുക്കുമൂലം മൂന്നുമാസം പുറത്തിരുന്ന സൂപ്പർതാരം നെയ്മർ ലോകകപ്പിൽ കളിക്കുമോ എന്ന ആശങ്ക സജീവമായിരുന്നു. ക്രോയേഷ്യയ്‌ക്കെതിരായ മികച്ച പ്രകടനത്തിലൂടെ നെയ്മർ തന്റെ കളി മികവ് വീണ്ടും തെളിയിക്കുന്നു. ഇത് ആരാധകർക്ക് പുതിയ പ്രതീക്ഷയാണ്.

ലോകകപ്പിനു മുൻപ് ഓസ്ട്രിയയ്‌ക്കെതിരെയാണ് ബ്രസീലിന്റെ അടുത്ത സന്നാഹ മൽസരം. ക്രൊയേഷ്യയാകട്ടെ, ആഫ്രിക്കൻ കരുത്തന്മാരായ സെനഗലിനെ നേരിടും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP