Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടു ഗോളിന് പിന്നിട്ട നിന്നശേഷം തിരിച്ചു വരവ്; റാമോസും കാസെമിറോയും വലകുലിക്കിയപ്പോൾ രക്ഷപ്പെട്ടത് വലിയ നാണക്കേടിൽ നിന്ന്; ചാംപ്യൻസ് ലീഗിൽ തപ്പിതടഞ്ഞ് സിദാന്റെ റയൽ മാഡ്രിഡ്

രണ്ടു ഗോളിന് പിന്നിട്ട നിന്നശേഷം തിരിച്ചു വരവ്; റാമോസും കാസെമിറോയും വലകുലിക്കിയപ്പോൾ രക്ഷപ്പെട്ടത് വലിയ നാണക്കേടിൽ നിന്ന്;  ചാംപ്യൻസ് ലീഗിൽ തപ്പിതടഞ്ഞ് സിദാന്റെ റയൽ മാഡ്രിഡ്

മറുനാടൻ ഡെസ്‌ക്‌

ഡ്രിഡ്; യുവേഫ ചാംപ്യൻസ് ലീഗ് ഫുട്‌ബോളിൽ റയലിന് നല്ലകാലം എത്തുന്നില്ല. ബൽജിയത്തിൽ നിന്നുള്ള ക്ലബ് ബ്രൂഗ റയൽ മഡ്രിഡിനെ 22 സമനിലയിൽ പിടിച്ചു. തോൽക്കുമെന്ന കളിയിൽ നിന്ന് അത്ഭുതകരമായാണ് റയൽ തിരച്ചെത്തിയത്. ആദ്യ പകുതിയിൽ ബ്രൂഗ സ്‌ട്രൈക്കർ ഇമ്മാനുവൽ ബോണവെഞ്ച്വറിന്റെ ഇരട്ട ഗോളിൽ (9', 39') 02നു പിന്നിലായ റയൽ രണ്ടാം പകുതിയിലാണു 2 ഗോളും തിരിച്ചടിച്ചത്. സെർജിയോ റാമോസ് (55'), കാസെമിറോ (85') എന്നിവരാണു സ്‌കോറർമാർ.

84ാം മിനിറ്റിൽ റയൽ മഡ്രിഡിന്റെ വിനിസ്യൂസ് ജൂനിയറിനെ ഫൗൾ ചെയ്തതിന് ബ്രൂഗ ക്യാപ്റ്റൻ റൂഡി വോർമറിനു റഫറി ചുവപ്പുകാർഡ് നൽകി. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ പിഎസ്ജിയോടു റയൽ മഡ്രിഡ് 03നു തോൽവി വഴങ്ങിയിരുന്നു. ഇന്നലെ മറ്റൊരു മത്സരത്തിൽ, അറ്റലാന്റയ്‌ക്കെതിരെ ഷക്തർ ഡോണെറ്റ്‌സ്‌ക് 21നു വിജയം കണ്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP