Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക ഫുട്‌ബോളിന്റെ രാജകുമാരൻ ക്രിസ്റ്റിയാനോ റൊണാൾഡോ തന്നെ; ലോക ഫുട്‌ബോളർ കിരീടം വീണ്ടും മാഡ്രിഡ് താരത്തിന്

ലോക ഫുട്‌ബോളിന്റെ രാജകുമാരൻ ക്രിസ്റ്റിയാനോ റൊണാൾഡോ തന്നെ; ലോക ഫുട്‌ബോളർ കിരീടം വീണ്ടും മാഡ്രിഡ് താരത്തിന്

സൂറിച്ച്: ഫിഫയുടെ ലോക ഫുട്‌ബോളർ സ്ഥാനം വീണ്ടും പോർച്ചുഗലിന്റെ റയൽ മാഡ്രിഡ് താരം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക്. സ്വിറ്റ് സർലണ്ടിലെ സൂറിച്ചിൽ നടന്ന ചടങ്ങിലാണ് 2014 ലെ ഏറ്റവും മികച്ച ഫുട്‌ബോളർക്കുള്ള ബാലൻഡി ഓർ പുരസ്‌കാര പോർച്ചുഗലിന്റെ റയൽ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ലഭിച്ചത്. ഇത് മാനാം തവണയാണ് ക്രിസ്റ്റിയാനോയെ തേടി ലോക ഫുട്‌ബോളർ പുരസ്‌ക്കാരം എത്തിയത്.

2013 ലെ താരവും റൊണാൾഡോ തന്നെയായിരുന്നു. ബാലൻഡിയോർ പുരസ്‌കാര പട്ടികയുടെ അന്ത്യമ ലിസ്റ്റിലുണ്ടായിരുന്ന ബാഴ്‌സലോണ താരം ലയണൽ മെസി, ജർമ്മൻ ഗോൾകീപ്പർ മാനുവൽ ന്യൂയർ തുടങ്ങിയവരെ മറികടന്നാണ് ക്രിസ്റ്റിയാനോ ലോക ഫുട്‌ബോളിന്റെ രാജകുമാരനായി തെരെഞ്ഞെടുക്കപ്പെട്ടത്. ഇത് മൂന്നാം തവണയാണ് ക്രിസ്റ്റ്യാനോ ലോക ഫുട്‌ബോളിന്റെ നെറുകയിലെത്തുന്നത്.

സാധ്യതകൾ കൂടുതൽ റൊണാൾഡോക്കാണ്. സ്വന്തം ക്ലബ്ബായ റയൽ മാഡ്രിഡിനെ യൂറോപ്യൻ കപ്പ് ചാമ്പ്യന്മാരാക്കിയ റൊണാൾഡോ 2014 ൽ 61 ഗോളുകൾ നേടി. ചാമ്പ്യൻസ് ലീഗിലും മികച്ച പ്രകടനമാണ് റൊണാൾഡോ കാഴ്‌ച്ചവെക്കുന്നത്. കോപ്പ ഡെൽറെ കപ്പും ഫിഫ ക്ലബ്ബ് വേൾഡ് കപ്പും റൊണാൾഡോയുടെ നേതൃത്വത്തിലാണ് റയൽ നേടിയത്.

ഫിഫയുടെ ലോക പതിനൊന്നിൽ മാനുവൽ നൊയർ (ഗോൾ കീപ്പർ), ഫിലിപ്പ് ലാം, ഡേവിഡ് ലൂയിസ്, തിയാഗോ സിൽവ, സെർജിയോ റാമോസ് എന്നിവർ ഡിഫൻഡർമാരായും ആന്ദ്രേ ഇയേസ്റ്റ, ടോണി ക്രൂസ്, എയ്ഞ്ചൽ ഡി മരിയ എന്നിവർ മിഡ്ഫീൽഡർമാരായും ലയണൽ മെസി, ക്രിസ്റ്റ്യാനൊ റൊണാൾഡോ, ആര്യൻ റോബൻ എന്നിവർ സ്‌െ്രെടക്കറുമാരായും ഇടംപിടിച്ചു.
മികച്ച ഗോളിനുള്ള പുരസ്‌കാരം ഹാമിഷ് റോഡിഗ്രാസ് നേടി. ലോകകപ്പിൽ ഉറുഗ്വെയ്‌ക്കെതിരായ പ്രീക്വാർട്ടറിൽ നേടിയ ഗോളാണ് റോഡ്രിഗ്രസിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്.

സമഗ്ര സംഭാവനയ്ക്കുള്ള ഫിഫ പ്രസിഡൻഷ്യൽ പുരസ്‌കാരം ജപ്പാനിൽ നിന്നുള്ള മാദ്ധ്യമ പ്രവർത്തകനായ ഹിരോഷി കഗാവയ്ക്കാണ്. മികച്ച വനിതാ താരം നദീൻ കെസ്‌ലർ (ജർമനി), വനിതാ ഫുട്‌ബോൾ പരിശീലകൻ കെല്ലർ മാന്റാൾഫ് ( ജർമനി), പുരുഷ ഫുട്‌ബോൾ പരിശീലകൻ ജൊയാക്വിം ലോ (ജർമനി) എന്നിങ്ങനെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP