Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോപ അമേരിക്ക ഗ്രൂപ്പ് തല മത്സരത്തിൽ അർജന്റീന തോൽവി വഴങ്ങിയത് നിരുപാധികം; ഏകപക്ഷീയമായ രണ്ടു ഗോളുകളുമായി മെസ്സിയേയും കൂട്ടരേയും തകർത്തതുകൊളംബിയ; മൂന്നു പോയിന്റുമായി ബ്രസീൽ ഗ്രൂപ്പ് എയിൽ മുന്നിൽ

കോപ അമേരിക്ക ഗ്രൂപ്പ് തല മത്സരത്തിൽ അർജന്റീന തോൽവി വഴങ്ങിയത് നിരുപാധികം; ഏകപക്ഷീയമായ രണ്ടു ഗോളുകളുമായി മെസ്സിയേയും കൂട്ടരേയും തകർത്തതുകൊളംബിയ; മൂന്നു പോയിന്റുമായി ബ്രസീൽ ഗ്രൂപ്പ് എയിൽ മുന്നിൽ

മറുനാടൻ ഡെസ്‌ക്‌

ബ്രസീലിയ: ലാറ്റിനമേരിക്കൻ വമ്പന്മാരായ അർജന്റീനയുടെ തോൽവിയോടെ കോപ അമേരിക്ക ഗ്രൂപ്പ് തല മത്സരത്തിന് തുടക്കം. ഫോണ്ടെനോവ അരീനയിൽ നടന്ന മത്സരത്തിൽ ശക്തരായ കൊളംബിയ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മെസ്സിയെയും കൂട്ടരെയും തകർത്തത്.

കൊളംബിയക്കു വേണ്ടി 71-ാം മിനിറ്റിൽ റോജർ മാർട്ടിനസും 86-ാം മിനിറ്റിൽ ഡുവാൻ സപാട്ടയും ഗോൾ നേടി്. രണ്ടാം പകുതിയുടെ 71-ാം മിനിറ്റിലായിരുന്നു കൊളംബിയയുടെ ആദ്യ ഗോൾ പിറന്നത്. ജെയിംസ് റോഡ്രിഗസ് ബോക്‌സിന്റെ ഇടതുഭാഗത്ത് നിന്ന് തൊടുത്ത ഷോട്ട് റോജർ മാർട്ടിനസാണ് ലക്ഷ്യത്തിലെത്തിച്ചത്. 86-ാം മിനിറ്റിൽ ഡുവാൻ സപാട്ടയുടെ ക്ലോസ് റേഞ്ച് ഷോട്ട് അർജന്റീനയുടെ തോൽവി ഉറപ്പിച്ചു.

മത്സരത്തിൽ 4-2-3-1 ശൈലിയിലാണ് അർജന്റീന കളിക്കാനിറങ്ങിയത്. കൊളംബിയ 4-3-3 ശൈലിയിലും കളത്തിലിറങ്ങി. തുടക്കത്തിൽ അർജന്റീന ആക്രമിച്ച് കളിച്ച് കളി തങ്ങളുടെ വരുതിയിലാക്കുമെന്ന് തോന്നിയെങ്കിലും പിന്നീടങ്ങോട്ട് കൊളംബിയയുടെ ആക്രമണത്തിന് മൂർച്ചയേറി. 14-ാം മിനിറ്റിൽ കൊളംബിയയുടെ ലൂയിസ് മൂരിയലിന് പരിക്കേറ്റ് പുറത്തുപോയി. 39-ാം മിനിറ്റിൽ ഫാൽക്കോ ഹെഡറിലൂടെ ലക്ഷ്യം കാണാൻ ശ്രമിച്ചെങ്കിലും വിഫലമായി.

രണ്ടാംപകുതിയിൽ ഡി മരിയയെ പിൻവലിച്ച അർജന്റീന പകരം റോഡ്രിഗോ ഡീ പോളിനെ കളത്തിലിറക്കി. എന്നാൽ കൊളംബിയൻ കുതിപ്പിനെ പൂട്ടാൻ അത് മതിയാകുമായിരുന്നില്ല. 46-ാം മിനിറ്റിൽ പരേദേസിന്റെ ഷോട്ട് കൊളംബിയൻ ഗോൾപോസ്റ്റിന് അരികിലൂടെ പുറത്തേക്കുപോയെങ്കിലും ഗോളായില്ല. 62-ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്ന് ലയണൽമെസിയും ഷോട്ട് തൊടുത്തെങ്കിലും കൊളംബിയൻ ഗോളി ഒസ്മിന റാമിറസ് രക്ഷപ്പെടുത്തി.

ഗ്രൂപ്പ് എ.യിലെ വെനസ്വേല-പെറു മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. ഇരുടീമുകൾക്കും ഓരോ പോയിന്റ് ലഭിച്ചു. ആദ്യകളിയിൽ ബൊളീവിയയെ തകർത്ത ബ്രസീലാണ് മൂന്നുപോയിന്റുമായി ഗ്രൂപ്പ് എ.യിൽ മുന്നിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP