Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒടുവിൽ ആരാധകർ പ്രതീക്ഷിച്ചത് സംഭവിച്ചു; കോപ്പാ അമേരിക്കയും യൂറോ കപ്പും ഒരു വർഷത്തേക്ക് നീട്ടി വെച്ചു: യൂറോ കപ്പ് 2021 ജൂൺ 11 ജൂലൈ 11 കാലയളവിൽ നടത്തിയേക്കും

ഒടുവിൽ ആരാധകർ പ്രതീക്ഷിച്ചത് സംഭവിച്ചു; കോപ്പാ അമേരിക്കയും യൂറോ കപ്പും ഒരു വർഷത്തേക്ക്  നീട്ടി വെച്ചു: യൂറോ കപ്പ് 2021 ജൂൺ 11  ജൂലൈ 11 കാലയളവിൽ നടത്തിയേക്കും

സ്വന്തം ലേഖകൻ

സ്വിറ്റ്‌സർലൻഡ്: കൊറോണ ഭീതിയിൽ പ്രധാനപ്പെട്ട ഫുട്‌ബോൾ മത്സരങ്ങളും മാറ്റിവയ്ക്കുന്നു. ലോക ഫുട്‌ബോളിലെ ഈ വർഷത്തെ രണ്ട് പ്രധാന ചാംപ്യൻഷിപ്പുകളായ യൂറോ കപ്പും കോപ്പ അമേരിക്കയുമാണ് നീട്ടി വയ്ക്കുന്നത്. ഇരു മത്സരങ്ങളും ഒരു വർഷത്തേക്ക് നീട്ടി വച്ചാണ് ഉത്തരവായിരിക്കുന്നത്. കോവിഡ് ഭീതി മൂലം യൂറോ നീട്ടിവയ്ക്കാൻ തീരുമാനമെടുത്തതായി യൂറോപ്യൻ ഫുട്‌ബോൾ ഭരണസമിതിയായ യുവേഫയുടെ പ്രസിഡന്റ് അലക്‌സാണ്ടർ സെഫെറിൻ അറിയിച്ചു.

യൂറോ കപ്പ് 2021 ജൂൺ 11 ജൂലൈ 11 കാലയളവിൽ നടത്താനാണു തീരുമാനം എന്നാണ് നോർവീജിയൻ ഫുട്‌ബോൾ അസോസിയേഷൻ ട്വീറ്റ് ചെയ്തത്. എന്നാൽ യുവേഫ ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകിയിട്ടില്ല. യുവേഫയും അംഗരാജ്യങ്ങളിലെ അസോസിയേഷനുകളും യൂറോപ്യൻ ക്ലബ് അസോസിയേഷൻ പ്രതിനിധികളുമെല്ലാം ചേർന്ന അടിയന്തിര യോഗത്തിലാണു തീരുമാനം. ടൂർണമെന്റ് നീട്ടിവയ്ക്കുമെന്നു നേരത്തേതന്നെ നോർവെ, സ്വീഡിഷ് ഫുട്‌ബോൾ ഫെഡറേഷനുകൾ ട്വീറ്റ് ചെയ്തിരുന്നു.

ഈ വർഷം ജൂൺ 12 മുതൽ ജൂലൈ 12 വരെ യൂറോപ്പിലെ 12 രാജ്യങ്ങളിലെ 12 വേദികളിലായി യൂറോ നടത്താനാണു നിശ്ചയിച്ചിരുന്നത്. ന്നൊൽ അടുത്ത വർഷം ഇതേ സമയത്തേക്ക് മത്സരം നീട്ടി വയ്ക്കുകയാണ്. ഇതേ സമയക്രത്തിൽ കൊളംബിയയിലും അർജന്റീനയിലുമായി നിശ്ചയിച്ചിരുന്ന കോപ്പ അമേരിക്ക ടൂർണമെന്റും മാറ്റിയതായി തെക്കേ അമേരിക്കൻ ഫുട്‌ബോൾ ഫെഡറേഷനായ കോംബോളും അറിയിച്ചു. യൂറോ കപ്പ് നീട്ടിവയ്ക്കാനുള്ള യുവേഫയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും കോംബോൾ പ്രസിഡന്റ് അലജാന്ദ്രോ ഡോമിൻഗ്വെസ് പറഞ്ഞു.

യൂറോ കപ്പ് നീട്ടുമെന്നു യുവേഫയുടെ ഭാഗത്തുനിന്ന് നേരത്തേതന്നെ സൂചനകളുണ്ടായിരുന്നു. മത്സരവേദികളിലൊന്നായ ഡെന്മാർക്കിലെ കോപ്പൻഹേഗനിൽ ബുക്ക് ചെയ്തിരുന്ന ഹോട്ടൽ മുറികളെല്ലാം യുവേഫ ക്യാൻസൽ ചെയ്തതോടെയാണ് ഇത്തരം ഒരു സൂചന ആരാധർക്്ക ലഭിച്ചത്. ഡാനിഷ് തലസ്ഥാനത്തെ സിപിഎച്ച് ഹോട്ടലിലെ 102ൽ 80 റൂമുകളും യുവേഫ ബുക്ക് ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞയാഴ്ച അതെല്ലാം റദ്ദാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP