Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുരസ്‌കാരദാന ചടങ്ങിൽ പങ്കെടുക്കാതെ വീട്ടിലിരുന്ന് പുസ്തകം വായിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; കലിപ്പ് തീർക്കാൻ ലോക ഇലവനിലുള്ളവരുടെ പേര് പ്രഖ്യാപിച്ചപ്പോൾ മനഃപൂർവ്വം താരത്തിന്റെ പേര് പറയാതെ ഫിഫയും; പുരസ്‌കാരം ലഭിക്കാനുള്ള സാധ്യത ഇല്ലെന്ന് കരുതി വരാതിരുന്നതെന്ന് റിപ്പോർട്ട്

പുരസ്‌കാരദാന ചടങ്ങിൽ പങ്കെടുക്കാതെ വീട്ടിലിരുന്ന് പുസ്തകം വായിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; കലിപ്പ് തീർക്കാൻ ലോക ഇലവനിലുള്ളവരുടെ പേര് പ്രഖ്യാപിച്ചപ്പോൾ മനഃപൂർവ്വം താരത്തിന്റെ പേര് പറയാതെ ഫിഫയും; പുരസ്‌കാരം ലഭിക്കാനുള്ള സാധ്യത ഇല്ലെന്ന് കരുതി വരാതിരുന്നതെന്ന് റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

മിലാൻ: ഫിഫ പുരസ്‌കാരദാന ചടങ്ങിൽ പങ്കെടുക്കാതെ വീട്ടിലിരുന്ന് പുസ്തകം വായിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നടപടിയിൽ രാജ്യാന്തര ഫുട്‌ബോൾ ഫെഡറേഷന് അതൃപ്തി. കലിപ്പ് തീർക്കാൻ ലോക ഇലവനിലെ താരങ്ങളെ പ്രഖ്യാപിച്ചപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേര് ഫിഫ അധികൃതർ മനഃപൂർവം വിട്ടുകളയുകയും ചെയ്തു. ലോക ഇലവനിലേക്ക് ക്രിസ്റ്റ്യാനോ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും പേര് അവതാരക വിട്ടു കളഞ്ഞു. ഫിഫ ദ് ബെസ്റ്റ് പുരസ്‌കാരം നേടിയ ലയണൽ മെസ്സി ഉൾപ്പെടെ ഫിഫ ലോക ഇലവനിലെ മറ്റ് 10 അംഗങ്ങളും പുരസ്‌കാര ദാന ചടങ്ങിന് എത്തിയിരുന്നു. എന്നാൽ ക്രിസ്റ്റിയാനോ മാത്രം മാറി നിന്നു. പുരസ്‌കാര സാധ്യത ഇല്ലെന്നുള്ള ഉറപ്പിലാണ് വരാതിരുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മിലാനിലെ പ്രശസ്തമായ ലാ സ്‌കാല ഓപ്പറ ഹാളിൽ കഴിഞ്ഞ ദിവസമാണ് ഫിഫ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ഇറ്റാലിയൻ ലീഗിൽ യുവെന്റസിന്റെ താരമായ റൊണാൾഡോ, പുരസ്‌കാരദാനത്തിന് വേദിയായ മിലാനിൽനിന്ന് 150 കിലോമീറ്റർ മാത്രം അകലെയാണ് താമസിക്കുന്നത്. ഫിഫയുടെ മികച്ച പുരുഷ താരത്തെ കണ്ടെത്താനുള്ള ചുരുക്കപ്പട്ടികയിൽ ലയണൽ മെസ്സി, ലിവർപൂൾ താരം വിർജിൽ വാൻദെയ്ക് എന്നിവർക്കൊപ്പം ക്രിസ്റ്റ്യാനോയും ഇടംപിടിച്ചിരുന്നു. പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ മെസ്സി ഒന്നാമതെത്തി. വാൻദെയ്ക് രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ ക്രിസ്റ്റ്യാനോ മൂന്നാമതായി. ചടങ്ങിൽ പങ്കെടുക്കാത്തതിനു പുറമെ പുസ്തകം വായിച്ചിരിക്കുന്ന ഫോട്ടോ ക്രിസ്റ്റ്യാനോ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു. ഫോട്ടോയ്‌ക്കൊപ്പം 'പ്രഫഷനലിനെ അമച്വറിൽ നിന്ന് വേർതിരിക്കുന്ന രണ്ട് പ്രത്യേകതകളാണ് ക്ഷമയും സ്ഥിരോത്സാഹവും. ഇന്ന് വലുതായിട്ടുള്ളതെല്ലാം ചെറിയ നിലയിൽ ആരംഭിച്ചവയാണ്. നിങ്ങൾക്ക് എല്ലാം ചെയ്യാൻ കഴിയില്ല, പക്ഷേ നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നിങ്ങൾക്ക് കഴിയുന്നതെല്ലാം ചെയ്യുക. രാത്രി കഴിഞ്ഞാൽ എപ്പോഴും പ്രഭാതം വരുന്നുവെന്ന കാര്യം ഓർമിക്കുക'.

അതേസമയം, ഇത്തവണ പുരസ്‌കാരം നേടിയതോടെ ഫുട്‌ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ലോക ഫുട്‌ബോളർ പുരസ്‌കാരം നേടുന്ന താരമായി മെസ്സി മാറി. അഞ്ചുവീതം തവണ ജേതാക്കളായ മെസ്സിയും റൊണാൾഡോയും ഇതുവരെ റെക്കോർഡ് പങ്കിടുകയായിരുന്നു. തുടർന്നാണ് മെസ്സിക്ക് പുരസ്‌കാരം ലഭിച്ചതോടെ മുന്നിലെത്തിയത്. അതേസമയം മികച്ച് താരത്തെ കണ്ടെത്താനുള്ള വോട്ടിങ്ങിൽ മെസ്സി തന്റെ രണ്ടാം വോട്ട് റൊണാൾഡോയ്ക്ക് നൽകിയത് വാർത്തയായിരുന്നു. സാദിയോ മാനെ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ഫ്രാങ്കി ഡി യോങ് എന്നീ ക്രമത്തിലാണ് മെസ്സി വോട്ടു രേഖപ്പെടുത്തിയത്. ചുരുക്കപ്പട്ടികയിലെ മൂന്നാമനായ വാൻദെയ്ക് ആകട്ടെ ലയണൽ മെസ്സി, മുഹമ്മദ് സലാ, സാദിയോ മാനെ എന്ന ക്രമത്തിലാണ് വോട്ടു രേഖപ്പെടുത്തിയത്. അതേസമയം, റൊണാൾഡോ ചുരുക്കപ്പട്ടികയിൽ തനിക്കൊപ്പമുണ്ടായിരുന്ന രണ്ടു പേർക്കും വോട്ടു ചെയ്തില്ല. മാത്തിസ് ഡി ലിറ്റ്, ഫ്രാങ്കി ഡി യോങ്, കിലിയൻ എംബപെ എന്നിവർക്കായിരുന്നു റൊണാൾഡോ വോട്ട് നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP