Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'15 വർഷത്തോളമായി ഞങ്ങളൊന്നിച്ച് ഈ വേദി പങ്കിടുന്നു; ഫുട്‌ബോളിൽ ഇതുപോലൊന്ന് ഇതിന് മുൻപ് സംഭവിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല; ഞങ്ങൾ തമ്മിൽ നല്ല ബന്ധമാണുള്ളത്; എങ്കിലും ഒന്നിച്ച് ഇതുവരെ ഡിന്നർകഴിക്കാൻ സാധിച്ചിട്ടില്ല; ഭാവിയിൽ അത് സംഭവിച്ചേക്കാമെന്ന്'റോണോ; എല്ലാം കേട്ട് സൗമ്യനായി ഒപ്പം മെസിയും; ഫുട്‌ബോൾ രാജാക്കന്മാരുടെ സൗഹൃദം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

'15 വർഷത്തോളമായി ഞങ്ങളൊന്നിച്ച് ഈ വേദി പങ്കിടുന്നു; ഫുട്‌ബോളിൽ ഇതുപോലൊന്ന് ഇതിന് മുൻപ് സംഭവിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല; ഞങ്ങൾ തമ്മിൽ നല്ല ബന്ധമാണുള്ളത്; എങ്കിലും ഒന്നിച്ച് ഇതുവരെ ഡിന്നർകഴിക്കാൻ സാധിച്ചിട്ടില്ല; ഭാവിയിൽ അത് സംഭവിച്ചേക്കാമെന്ന്'റോണോ; എല്ലാം കേട്ട് സൗമ്യനായി ഒപ്പം മെസിയും; ഫുട്‌ബോൾ രാജാക്കന്മാരുടെ സൗഹൃദം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

മൊണാക്കോ: കളത്തിനു പുറത്ത് തങ്ങൾക്കിടയിലുള്ള സൗഹൃദത്തെക്കുറിച്ച് തുറന്നുപറയുകയാണ് മെസ്സിയും റൊണാൾഡോയും. യുവേഫയുടെ ഫുട്‌ബോൾ പുരസ്‌കാരദാന ചടങ്ങിലാണ് ഇരുവർക്കുമിടയിലെ സൗഹൃദത്തെക്കുറിച്ച് റൊണാൾഡോ വാചാലനായത്.പുരസ്‌കാര സമർപ്പണത്തിനു മുന്നോടിയായാണ് ചുരുക്കപ്പട്ടികയിലുണ്ടായിരുന്ന മെസ്സിയോടും റൊണാൾഡോയോടും അവതാരിക ഏതാനും ചോദ്യങ്ങൾ ഉന്നയിച്ചത്.  ഇരുവർക്കുമിടയിലെ സൗഹൃദത്തെക്കുറിച്ചും വിരമിക്കലിനെക്കുറിച്ചും ചോദ്യമുയർന്നു. മെസ്സിയേക്കാൾ വാചാലനായി കാണപ്പെട്ട റൊണാൾഡോയുടെ പ്രതികരണം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. റൊണാൾഡോയുടെ പ്രതികരണം കേട്ട് ചെറുചിരിയോടെ മെസ്സിയും അടുത്തിരുന്നു.

'' 15 വർഷത്തോളമായി ഞങ്ങളൊന്നിച്ച് ഈ വേദി പങ്കിടുന്നു. ഫുട്‌ബോളിൽ ഇതുപോലൊന്ന് ഇതിന് മുൻപ് സംഭവിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല. ഒരേയാളുകൾ, ഒരേ വേദിയിൽ, ഇങ്ങനെ എപ്പോഴും. അതത്ര എളുപ്പമുള്ള കാര്യമല്ല. ഞങ്ങൾ തമ്മിൽ നല്ല ബന്ധമാണുള്ളത്. എങ്കിലും ഒന്നിച്ച് ഇതുവരെ ഡിന്നർകഴിക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടില്ല. ഭാവിയിൽ അത് സംഭവിക്കുമെന്നാണ് എന്റെ പ്രതീക്ഷ. സ്പെയിനിൽ കളിക്കുന്നത് ഞാൻ മിസ് ചെയ്യുന്നുണ്ട്'', റൊണാൾഡോ പറഞ്ഞു.' ഞങ്ങൾക്കിടയിലെ പോരാട്ടത്തിന് 15 വർഷത്തെ പഴക്കമുണ്ട്. ഇദ്ദേഹം (മെസ്സി) എന്നെയും ഞാൻ മെസ്സിയേയും പരസ്പരം പ്രചോദിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ ഫുട്‌ബോൾ ചരിത്രത്തിന്റെ ഭാഗമായിരിക്കുന്നത് നല്ലതാണെന്നു തോന്നുന്നു. അതിൽ ഞാനുണ്ട്. തീർച്ചയായും മെസ്സിയുമുണ്ട്.'

അതേസമയം ഇരുവരെയും പിന്തള്ളി യൂറോപ്യൻ ഫുട്ബോളിലെ കഴിഞ്ഞവർഷത്തെ മികച്ച പുരുഷ ഫുട്‌ബോൾ താരത്തിനുള്ള പുരസ്‌കാരം ലിവർപൂളിന്റെ ഡച്ച് പ്രതിരോധ താരം വിർജിൽ വാൻഡൈക്ക് സ്വന്തമാക്കി. ലയണൽ മെസി മികച്ച സ്ട്രൈക്കർക്കുള്ള പുരസ്‌കാരവും സ്വന്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP