Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യൻ ടീമിന്റെ അമരത്ത് ഇനി ക്രൊയേഷ്യൻ കരുത്ത്; പുരുഷ ഫുട്‌ബോൾ ടീമിനെ പരിശീലിപ്പിക്കാനെത്തുന്നത് ഇഗോർസ്റ്റിമാക്ക്; നിയമനം എ.ഐ.എഫ്.എഫിന്റെ ആസ്ഥാനത്ത് നടന്ന മാരത്തൺ ചർച്ചകൾക്കൊടുവിൽ; മുൻ ക്രൊയേഷ്യൻ സെന്റർ ബാക്കിന്റെ വരവ് ആൽബർട്ട് റോക്ക, ലീ മിൻ സുംഗ്, ഹകാൻ എറിക്സൻ എന്നിവരെ പിന്തള്ളി

ഇന്ത്യൻ ടീമിന്റെ അമരത്ത് ഇനി ക്രൊയേഷ്യൻ കരുത്ത്; പുരുഷ ഫുട്‌ബോൾ ടീമിനെ പരിശീലിപ്പിക്കാനെത്തുന്നത് ഇഗോർസ്റ്റിമാക്ക്; നിയമനം എ.ഐ.എഫ്.എഫിന്റെ ആസ്ഥാനത്ത് നടന്ന മാരത്തൺ ചർച്ചകൾക്കൊടുവിൽ; മുൻ ക്രൊയേഷ്യൻ സെന്റർ ബാക്കിന്റെ വരവ് ആൽബർട്ട് റോക്ക, ലീ മിൻ സുംഗ്, ഹകാൻ എറിക്സൻ എന്നിവരെ പിന്തള്ളി

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ക്രൊയേഷ്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക്ക് ഇനി ഇന്ത്യൻ പുരുഷ ഫുട്‌ബോൾ ടീമിനെ പരിശീലിപ്പിക്കും. കോൺസ്റ്റന്റൈൻ രാജിവെച്ചതിന് പിന്നാലെ അനാഥമായി കിടന്ന ഇന്ത്യൻ ടീമിനെ ഇഗോറെന്ന് 51കാരന്റെ കരങ്ങളിലേൽപിക്കാൻ ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ തീരുമാനിച്ചു.ആൽബർട്ട് റോക്ക, ലീ മിൻ സുംഗ്, ഹകാൻ എറിക്സൻ എന്നിവരെ പിന്തള്ളിയാണ് ഇഗോറിന്റെ വരവ്. മെയ് 20ന് ആരംഭിക്കുന്ന കിങ്സ് കപ്പിന് മുൻപ് ഇഗോർ സ്റ്റിമാക്ക് ചുമതലയേൽക്കുമെന്നാണ് സൂചന.

എ.ഐ.എഫ്.എഫിന്റെ ആസ്ഥാനത്ത് നടന്ന അഭിമുഖങ്ങൾക്കും നാല് മണിക്കൂറിലേറെ നീണ്ട ചർച്ചക്കും ഒടുവിലാണ് ടെക്നിക്കൽ കമ്മിറ്റി ഇഗോറിനെ തിരഞ്ഞെടുത്തത്.1998 ലോകകപ്പിൽ മൂന്നാം സ്ഥാനത്തെത്തി ചരിത്രമെഴുതിയ ക്രൊയേഷ്യൻ ടീമിൽ അംഗമായിരുന്നു പ്രതിരോധതാരമായ ഇഗോർ. അമ്പതിലധികം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചുള്ള പരിചയമുണ്ട്.

2012-2013 കാലത്ത് ക്രൊയേഷ്യയുടെ പരിശീലകനായി ഇഗോർ തിളങ്ങി. ഇക്കാലത്ത് ലോക റാങ്കിംഗിൽ ക്രൊയേഷ്യ നാലാം സ്ഥാനത്തെത്തി. 1998ൽ മൂന്നാം സ്ഥാനത്ത് എത്തിയതാണ് അതിനു മുമ്പുള്ള മികച്ച റാങ്കിങ്. ഇറാനിയൻ ക്ലബായ സെപഹൻ, ക്രൊയേഷ്യൻ ക്ലബായ സദർ, സഗ്രെബ് എന്നീ ടീമുകളുടേയും പരിശീലകനായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP