Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യൂറോ 2020 യോഗ്യതാ റൗണ്ടിൽ ഇംഗ്ലണ്ടിനും ഫ്രാൻസിനും പോർച്ചുഗലിനും വമ്പൻ ജയം; ഇംഗ്ലണ്ട് ബൾഗേറിയയെ തോൽപിച്ചത് മറുപടിയില്ലാത്ത നാല് ഗോളിന്; പോർച്ചുഗൽ സെർബിയയെ രണ്ടിനെതിരേ നാലു ഗോളിനും തോൽപിച്ചു; ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ തിളങ്ങിയത് ഹാട്രിക് നേടിക്കൊണ്ട്

യൂറോ 2020 യോഗ്യതാ റൗണ്ടിൽ ഇംഗ്ലണ്ടിനും ഫ്രാൻസിനും പോർച്ചുഗലിനും വമ്പൻ ജയം; ഇംഗ്ലണ്ട് ബൾഗേറിയയെ തോൽപിച്ചത് മറുപടിയില്ലാത്ത നാല് ഗോളിന്; പോർച്ചുഗൽ സെർബിയയെ രണ്ടിനെതിരേ നാലു ഗോളിനും തോൽപിച്ചു; ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ തിളങ്ങിയത് ഹാട്രിക് നേടിക്കൊണ്ട്

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: യൂറോ 2020 യോഗ്യതാ റൗണ്ടിൽ ഇംഗ്ലണ്ടിനും ഫ്രാൻസിനും പോർച്ചുഗലിനും ജയം. ഗ്രൂപ്പ് എയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ട് മറുപടിയില്ലാത്ത നാലു ഗോളിന് ബൾഗേറിയയെയും ഗ്രൂപ്പ് എച്ചിൽ ഫ്രാൻസ് അൽബേനിയയെ ഒന്നിനെതിരേ നാലു ഗോളിനും ഗ്രൂപ്പ് ബിയിൽ പോർച്ചുഗൽ സെർബിയയെ രണ്ടിനെതിരേ നാലു ഗോളിനുമാണ് തോൽപിച്ചത്. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ക്യാപ്റ്റൻ ഹാരി കെയ്ൻ ഹാട്രിക് നേടിയ മത്സരത്തിൽ ബൾഗേറിയക്കെതിരേ ഇംഗ്ലണ്ട് സമ്പൂർണാധിപത്യം പുലർത്തുകയായിരുന്നു. രണ്ട് പെനാൽറ്റികളടക്കടമാണ് ഹാരി കെയ്ൻ ഗോളുകൾ നേടിയത്.

ആദ്യത്തെ പെനാൽറ്റി മാർക്കസ് റാഷ്ഫോഡിനെ നിക്കോളായ് ബൊദുരോവ് ഫൗൾ ചെയ്തതിനും രണ്ടാമത്തേത് കെയ്നിനെ ക്രിസ്റ്റ്യൻ ദിമിത്രോവ് ഫൗൾ ചെയ്തതിനുമാണ് ലഭിച്ചത്. 40 മത്സരങ്ങളിൽ നിന്നുള്ള കെയ്നിന്റെ ഇരുപത്തിയഞ്ചാം ഗോളായിരുന്നു ഇത്. 55-ാം മിനിറ്റിൽ റഹീം സ്റ്റെർലിങ്ങിന്റെ വകയായിരുന്നു മറ്റൊരു ഗോൾ. പകുതി സമയത്ത് ഏകപക്ഷീയമായ ഒരു ഗോളിന്റെ ലീഡ് മാത്രമായിരുന്നു ഇംഗ്ലണ്ടിന് ഉണ്ടായിരുന്നത്. ഈ ജയത്തോടെ മൂന്ന് കളികളിൽ നിന്ന് ഒൻപത് പോയിന്റോടെ ഗ്രൂപ്പ് എയിൽ മുന്നിട്ടുനിൽക്കുകയാണ് ഇംഗ്ലണ്ട്. അഞ്ച് കളികളിൽ നിന്ന് രണ്ട് പോയിന്റുള്ള ബൾഗേറിയ ഗ്രൂപ്പിൽ ഏറ്റവും അവസാന സ്ഥാനത്താണ്.

ഫ്രാൻസ് അൽബേനിയയെ ഒന്നിനെതിരേ നാലു ഗോളിനാണ് തകർത്തത്. തൊണ്ണൂറാം മിനിറ്റിൽ സൊകോൾ സിക്കലേഷിയാണ് പെനാൽറ്റിയിലൂടെ അൽബേനിയയുടെ ആശ്വാസഗോൾ നേടിയത്. അഞ്ച് കളികളിൽ നിന്ന് പന്ത്രണ്ട് പോയിന്റുള്ള ഫ്രാൻസ് ഗ്രൂപ്പ് എച്ചിൽ ഒന്നാമതാണ്. അഞ്ച് കളികളിൽ നിന്ന് ആറു പോയിന്റുള്ള അൽബേനിയ നാലാമതാണ്. സെർബിയയെ രണ്ടിനെതിരേ നാലു ഗോളിന് തോൽപിച്ച പോർച്ചുഗൽ ഗ്രൂപ്പ് ബിയിൽ രണ്ടാമതെത്തി. വില്ല്യം കർവാലോ, ഗോൺസാലോ ഗ്യൂഡാസ്, ക്രിസ്റ്റ്യാനോ റൊണാൾഡോ, ബെർണാഡോ സിൽവ എന്നിവരാണ് പോർച്ചുഗലിനുവേണ്ടി ലക്ഷ്യം കണ്ടത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP