Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യൂറോ കപ്പ് യോഗ്യത മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാർ ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനത്ത്; പോർച്ചുഗൽ സെർബിയയെ പരാജയപ്പെടുത്തിയത് രണ്ടിനെതിരെ നാല് ഗോളുകൾക്ക്; ഫ്രാൻസ് യോഗ്യത നേടിയത് അൽബേനിയയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് അടിയറവ് പറയിച്ച്

യൂറോ കപ്പ് യോഗ്യത മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാർ ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനത്ത്; പോർച്ചുഗൽ സെർബിയയെ പരാജയപ്പെടുത്തിയത് രണ്ടിനെതിരെ നാല് ഗോളുകൾക്ക്; ഫ്രാൻസ് യോഗ്യത നേടിയത് അൽബേനിയയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് അടിയറവ് പറയിച്ച്

മറുനാടൻ ഡെസ്‌ക്‌

യൂറോ കപ്പ് ഫുട്‌ബോൾ യോഗ്യതാ മത്സരങ്ങളിൽ ഫ്രാൻസും പോർച്ചുഗലും നേടിയത് തകർപ്പൻ ജയം. ബൽഗ്രേഡിൽ നടന്ന മത്സരത്തിൽ നിലവിലെ യൂറോ കപ്പ് ചാമ്പ്യന്മാരായ പോർച്ചുഗൽ സെർബിയയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് കീഴ്‌പ്പെടുത്തി. ലോകകപ്പ് ജേതാക്കളായ ഫ്രാൻസ് ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് എതിരാളികളായ അൽബേനിയയെ പരാജയപ്പെടുത്തി യോഗ്യത നേടിയത്. പാരീസിലായിരുന്നു ഫ്രഞ്ച്-അൽബേനിയൻ പോരാട്ടം. അടുത്ത വർഷമാണ് യൂറോപ്പിലെ 12 വേദികളിലായി യൂറോ കപ്പ് ഫുട്‌ബോൾ മത്സരം നടക്കുന്നത്.

വില്യം കാർവാലോ, ഗോൺസാലോ ഗ്യൂഡെസ്, ക്രിസ്റ്റ്യാനോ റൊണാൾഡോ, ബെർണാഡോ സിൽവ തുടങ്ങി യൂറോപ്യൻ ചാംപ്യന്മാരുടെ മസിൽക്കരുത്തിന് മുന്നിൽ സെർബിയ നിഷ്പ്രഭമാകുകയായിരുന്നു. ആറു ഗോളുകൾ ആവേശഭരിതമാക്കിയ യൂറോ ഫുട്‌ബോൾ യോഗ്യതാ റൗണ്ട് മത്സരത്തിൽ, സെർബിയയ്‌ക്കെതിരെ നേടിയ 4-2 ജയത്തോടെ ഗ്രൂപ്പ് ബിയിൽ പോർച്ചുഗൽ രണ്ടാം സ്ഥാനം പിടിച്ചു. 3 കളിയിൽ 5 പോയിന്റ്. 5 കളിയിൽ 13 പോയിന്റുള്ള യുക്രെയ്‌നാണു നിലവിൽ ഒന്നാമതെങ്കിലും കൂടുതൽ മത്സരങ്ങൾ കളിക്കാൻ ബാക്കിയുള്ള പോർച്ചുഗലിന് ആശങ്കകളില്ല. യുക്രെയ്ൻ 30ന് ലിത്വാനിയയെ തോൽപിച്ചു.

ഫ്രാൻസിന്റെ വിജയത്തെക്കാൾ ഇപ്പോൾ ആഘോഷിക്കപ്പെടുന്നത് കിങ്‌സ്ലി കോമാൻ എന്ന ഇരുപത്തിമൂന്നുകാരൻ വിങ്ങറുടെ ഡബിൾ ഗോൾനേട്ടമാണ്. അൽബേനിയയെ തോൽപിച്ച ഫ്രാൻസിനു വേണ്ടി ഒളിവർ ജിറൂദ്, അരങ്ങേറ്റക്കാരൻ ജൊനാഥൻ ഇകോൺ എന്നിവരും ഗോൾ നേടി. പോൾ പോഗ്ബയും കിലിയൻ എംബപെയും പരുക്കുമൂലം പുറത്തിരുന്ന മത്സരത്തിലാണ് കോമാന്റെ അപ്രതീക്ഷിത പ്രകടനം. കളിയുടെ അന്ത്യനിമിഷങ്ങളിൽ ഒരു പെനൽറ്റി ഗോൾ വഴങ്ങേണ്ടി വന്നെങ്കിലും, 5 കളിയിൽ 12 പോയിന്റുമായി ഗ്രൂപ്പ് എച്ചിൽ ഒന്നാം സ്ഥാനത്താണു ഫ്രാൻസ്. അൻഡോറയെ 10നു തോൽപിച്ച തുർക്കി ഗോൾവ്യത്യാസക്കണക്കിൽ രണ്ടാം സ്ഥാനത്തും.

എട്ടാം മിനിറ്റിലും 68ാം മിനിറ്റിലുമായിരുന്നു കോമാന്റെ ഗോളുകൾ. ജിറൂദ് (27), ഇരുപത്തിയൊന്നുകാരൻ 'നാനിറ്റാമോ' ഇകോൺ 85ാം മിനിറ്റിലും ഗോളുകൾ നേടി. തികച്ചും ഏകപക്ഷീയമെന്നു വിശേഷിപ്പിക്കാവുന്ന മത്സരത്തിൽ, അന്റോയ്ൻ ഗ്രീസ്മാൻ പെനൽറ്റി നഷ്ടമാക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP