Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓറഞ്ച് പിഴിഞ്ഞ് ചാറുകുടിച്ച് അമേരിക്ക; വനിതാ ലോകകപ്പിൽ നാലാം കിരീടം സ്വന്തമാക്കിയത് നെതർലാന്റിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി; മേഗൻ റാപിനോയും റോസ് ലെവല്ലയും യുഎസിനായി വല തുളച്ചപ്പോൾ; യുഎസിന് അർഹിച്ച വിജയം സമ്മാനിച്ചത് ഉലയാതെ നിന്ന പ്രതിരോധ കോട്ട

ഓറഞ്ച് പിഴിഞ്ഞ് ചാറുകുടിച്ച് അമേരിക്ക; വനിതാ ലോകകപ്പിൽ നാലാം കിരീടം സ്വന്തമാക്കിയത് നെതർലാന്റിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി; മേഗൻ റാപിനോയും റോസ് ലെവല്ലയും യുഎസിനായി വല തുളച്ചപ്പോൾ; യുഎസിന് അർഹിച്ച വിജയം സമ്മാനിച്ചത് ഉലയാതെ നിന്ന പ്രതിരോധ കോട്ട

മറുനാടൻ ഡെസ്‌ക്‌

ലിയോൺ: വനിതാ ലോകകപ്പിൽ അമേരിക്കയ്ക്ക് നാലാം കിരീടം. ഫൈനലിൽ നെതർലൻഡ്‌സിന്റെ ഓറഞ്ച് പടയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് അമേരിക്ക ചാമ്പ്യന്മാരായത്. 1991, 1999, 2015 ലോകകപ്പുകളിലാണ് അമേരിക്ക ഇതിന് മുമ്പ് കീരിടം നേടിയത്.12 മത്സരങ്ങളിൽ നിന്ന് അമേരിക്കൻ വനിതകൾ അടിച്ചു കൂട്ടിയത് 26 ഗോളുകളാണ്.

ഒരു മണിക്കൂറോളം അമേരിക്കയെ ഗോളില്ലാതെ പിടിച്ചുകെട്ടിയ നെതർലൻഡ്‌സിന് പക്ഷെ അറുപത്തിയൊന്നാം മിനിട്ടിൽ പിഴച്ചു. അലക്‌സ് മോർഗനെ സ്റ്റെഫാനി വാൻഡെർ ഗ്രാട്ട് ഫൗൾ ചെയ്തതിന് വാറിന്റെ സഹായത്തോടെ റഫറി അമേരിക്കയ്ക്ക് അനുകൂലമായി പെനൽറ്റി അനുവദിച്ചു. പിഴവേതുമില്ലാതെ പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച് മേഗൻ റാപിനോ അമേരിക്കയെ ആദ്യം മുന്നിലെത്തിച്ചു.

എട്ടു മിനിട്ടിനുള്ളിൽ അമേരിക്ക കിരീടം ഉറപ്പിച്ച രണ്ടാം ഗോളും നേടി. റോസ് ലെവല്ലയായിരുന്നു വിജയമുറപ്പിച്ച രണ്ടാം ഗോൾ നേടിയത്. മത്സരത്തിലടുനീളം പന്തടക്കത്തിലും പാസിംഗിലും മികവു പുലർത്തിയ അമേരിക്ക ആദ്യ കിരീടം തേടിയെത്തിയ നെതർലൻഡ്‌സിനെ നിഷ്പ്രഭരാക്കി.മത്സരത്തിലാകെ അമേരിക്ക എട്ടു കോർണറുകൾ നേടിയപ്പോൾ നെതർലൻഡ്‌സിന് രണ്ട് കോർണറുകൾ മാത്രമാണ് ലഭിച്ചത്. പ്രസിഡന്റ് ട്രംപ് നേരത്തെ തന്നെ ടീമിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP