Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകചാമ്പ്യന്മാർക്കെതിരെ യൂറോയിൽ കരുത്ത് കാട്ടി ഇംഗ്ലീഷ് പട; യുവ നിരയുടെ വിജയം രണ്ടിനെതിരെ മൂന്ന് ഗോളിന്; ഹാരി കാൻ, ജാമി വാർഡി, എറിക് ഡയർ തിളങ്ങുന്ന താരങ്ങളായി

ലോകചാമ്പ്യന്മാർക്കെതിരെ യൂറോയിൽ കരുത്ത് കാട്ടി ഇംഗ്ലീഷ് പട; യുവ നിരയുടെ വിജയം രണ്ടിനെതിരെ മൂന്ന് ഗോളിന്; ഹാരി കാൻ, ജാമി വാർഡി, എറിക് ഡയർ തിളങ്ങുന്ന താരങ്ങളായി

ലണ്ടൻ: യൂറോ 2016ൽ ബെർലിനിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ ഇംഗ്ലണ്ട് ഫുട്‌ബോൾ ടീമിലെ യുവത്വം നിറഞ്ഞ താരങ്ങൾ നിലവിലെ ലോക ചാമ്പ്യന്മാരായ ജർമനിയ്‌ക്കെതിരെ ശക്തമായ തിരിച്ച് വരവാണ് നടത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ യുവനിരയിൽ പെട്ട താരങ്ങളായ ഹാരി കാൻ, ജാമി വാർഡി, എറിക് ഡയർ എന്നിവരുടെ ശക്തമായ പ്രകടനത്തിന് മുന്നിൽ ജർമൻ നിര തകർന്ന് തരിപ്പണമാവുകയായിരുന്നു.

ജർമനിയുടെ രണ്ടിനെതിരെ മൂന്ന് ഗോളുകൾ നേടിയാണ് ഇംഗ്ലണ്ട് ടീം വിജയിച്ചത്. ഇംഗ്ലണ്ട് ടീമിന് പ്രചോദനമായി മാനേജർ റോയ് ഹോഡ്ഗ്‌സൻ നിലകൊണ്ടിരുന്നു.എന്നാൽ ഇംഗ്ലീഷ് സ്പ്രിങ് ഡേ പോലുള്ള കാലാവസ്ഥയിൽ ഗെയിം എങ്ങനെ മാറി മറിയുമെന്ന് അദ്ദേഹത്തിനുമറിയില്ലായിരുന്നു. ഇംഗ്ലണ്ട് ടീം ആക്രമണസ്വഭാവം അപൂർവമായി മാത്രമേ പ്രകടിപ്പിച്ചിരുന്നുള്ളൂ. മറിച്ച് പ്രതിരോധത്തിലൂന്നിയ കളിയായിരുന്നു ഇംഗ്ലണ്ട് മിക്കവാറും കാഴ്ച വച്ചിരുന്നത്.

ജർമനിക്ക് മേൽക്കൈ ഉണ്ടായിരുന്നുവെങ്കിലും ഇംഗ്ലണ്ടിന്റെ യുവനിര പരീക്ഷണാത്മകമായ ആക്രമണം നടത്തുകയും ജയം നേടുകയുമായിരുന്നു. ഹാരി കാൻ, ജാമി വാർഡി എന്നിവരടിച്ച ഗോളുകൾ വ്യക്തിപരമായ മികവിൽ നിന്ന് പിറന്നവയായിരുന്നു. കാനും ഡെല്ലി അല്ലിയും ഇംഗ്ലീഷ് താരങ്ങളെന്ന നിലിയിൽ ഇപ്പോൾ തന്നെ പേരെടുത്തവരാണ്. വാർഡിയും അങ്ങനെ തന്നെ. ഡയറിന്റെ ഗോളാകട്ടെ തികച്ചും പ്രചോദനാത്മകമായിരുന്നു.

അല്ലിയാകട്ടെ 83ാം മിനുറ്റിൽ മിന്നുന്ന പ്രകടനമായിരുന്നു കാഴ്ച വച്ചിരുന്നത്.നാടകീയമായ ക്ലൈമാക്‌സിന് മുമ്പ് ലല്ലാനയുടെ പ്രകടനം ജർമൻ ടീമിന് വൻ തലവേദനയാണ് സൃഷ്ടിച്ചിരുന്നത്. വെൽബാക്കും കാനും തമ്മിൽ മാറിയതും പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്നു.അവസാന 20 മിനുറ്റിൽ റോസ് ബാർക്ക്‌ലെയും വാർഡിയും ചേർന്ന് നടത്തിയ പ്രകടനം ജർമൻ പ്രതിരോധ നിരയെ വെള്ളം കുടിപ്പിച്ചിരുന്നു.

കളിക്കിടെ അൽപം നിർഭാഗ്യം ഇംഗ്ലണ്ട് ടീമിനെ ഗ്രസിച്ചിരുന്നു. കീപ്പർ ജാക്ക് ബട്ട്‌ലാൻഡിന് കാൽമുട്ടിന് പരുക്ക് പറ്റിയത് അതിലൊന്നാണ്. ജർമനിയുടെ ഓപ്പണർ പെട്ടെന്ന് കുതിച്ചെത്തിയപ്പോഴായിരുന്നു ഇത്. ജർമൻ താരം ടോണി ഒരു ഗോളിന്റെ വക്കത്തെത്തുകയും ചെയ്തിരുന്നു. അതു പോലെ തന്നെ 52ാം മിനുറ്റിൽ ഹെൻഡേർസൻ ഒരു സുവർണാവസരം നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു. 58ാം മിനുറ്റിലും ഇംഗ്ലണ്ടിന്റെ മിഡ്ഫീൽഡർമാർ അവരുടെ പിഴവുകൾ ആവർത്തിച്ചിരുന്നു. ഇതെല്ലാം മികച്ച മുന്നേറ്റങ്ങളിലൂടെ മറികടന്നാണ് വിജയം നേടിയത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP