Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒറ്റഗോൾ വിജയം ഇല്ലാതാക്കി അവസാന നിമിഷം മിനർവയ്ക്ക് ഗോൾ വഴങ്ങി; തുടർ തോൽവികൾക്ക് പിന്നാലെ ഗോകുലത്തിന് സമനില കുരുക്ക്; മികച്ച ഗോൾ കീപ്പിങിലൂടെ ജയം തട്ടിയകറ്റിയത് പഞ്ചാബ് ഗോൾ കീപ്പർ അർഷദീപ് സിങ്

ഒറ്റഗോൾ വിജയം ഇല്ലാതാക്കി അവസാന നിമിഷം മിനർവയ്ക്ക് ഗോൾ വഴങ്ങി; തുടർ തോൽവികൾക്ക് പിന്നാലെ ഗോകുലത്തിന് സമനില കുരുക്ക്; മികച്ച ഗോൾ കീപ്പിങിലൂടെ ജയം തട്ടിയകറ്റിയത് പഞ്ചാബ് ഗോൾ കീപ്പർ അർഷദീപ് സിങ്

സ്പോർട്സ് ഡെസ്‌ക്

ചണ്ഡിഗഡ്: ഇൻജുറി സമയത്ത് വഴങ്ങിയ ഗോളിൽ ഐ ലീഗിൽ ഗോകുലം കേരള എഫ്.സിക്ക് വീണ്ടും സമനില. തുടർച്ചയായ നാലു പരാജയങ്ങൾക്കു ശേഷം ജയത്തിന് അരികെ നിൽക്കെ ഗോൾ വഴങ്ങിയ ഗോകുലം കേരള എഫ്‌സിക്ക് സമനില. നിലവിലെ ജേതാക്കളായ മിനർവ പഞ്ചാബാണ് മനർവയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ അവസാന നിമിഷത്തിലെ ഗോളിലൂടെ കേരളത്തിൽ നിന്ന് വിജയം തട്ടിയെടുത്തത്.

84-ാം മിനിറ്റിൽ മാർക്കസ് ജോസഫിന്റെ ഗോളിലൂടെ മുന്നിലെത്തിയ ഗോകുലത്തെ അധിക സമയത്തിന്റെ നാലാം മിനിറ്റിൽ ജോർജ് കാസെയ്ഡോ റോഡ്രിഗസ് നേടിയ ഗോളിൽ ആതിഥേയർ സമനിലയിൽ പിടിച്ചു. ജോസഫിന്റെ ഗോളിൽ വിജയമുറപ്പിച്ചിരിക്കവെ ഫൈനൽ വിസിൽ മുഴങ്ങാൻ നിമിഷങ്ങൾ ശേഷിക്കെയായിരുന്നു കാസെയ്ഡോയുടെ ഗോൾ.

കഴിഞ്ഞ മത്സരത്തിൽ നിന്ന് നാലു മാറ്റങ്ങളുമായാണ് ഗോകുലം ഇറങ്ങിയത്. കെ. ദീപക്, വുങ്ഗയാം മുയ്റാങ്, ഇമ്രാൻ ഖാൻ, ചാൾസ് ഫോളി എന്നിവർ ആദ്യ ഇലവനിൽ ഇടംപിടിച്ചു. മത്സരം ആരംഭിച്ച് രണ്ടാം മിനിറ്റിൽ തന്നെ ഗോകുലം വലകുലുക്കിയെങ്കിലും ഗോൾ കീപ്പറെ ഫൗൾ ചെയ്തെന്ന കാരണത്താൽ റഫറി ഗോൾ അനുവദിച്ചില്ല. പലപ്പോഴും മിനർവ ഗോൾകീപ്പർ അർഷ്ദീപ് സിങ്ങിനെ പരീക്ഷിക്കാൻ ഗോകുലം താരങ്ങൾക്കായെങ്കിലും അർഷ്ദീപിന്റെ മികവ് മിനർവയുടെ രക്ഷയ്ക്കെത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP