Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

22 വർഷത്തിന് ശേഷം ചരിത്രം കുറിച്ച് ഗോകുലം കേരള എഫ്‌സി; സാൾട്ട് ലേക്കിൽ മോഹൻ ബഗാനെ വീഴ്‌ത്തി ഡ്യുറൻഡ് കപ്പ് കിരീടമുയർത്തി കേരളത്തിന്റെ കരുത്തന്മാർ; കലാശപ്പോരിൽ വിജയം നായകൻ മാർക്കസ് ജോസഫിന്റെ ഇരട്ട ഗോളിൽ; ഗോകുലത്തിന്റെ നേട്ടം എഫ്‌സി കൊച്ചിന് ശേഷം കപ്പുയർത്തുന്ന ആദ്യ ടീം എന്ന ഖ്യാതിയോടെയും; മികവ് കാട്ടി കണ്ണൂര്കാരൻ സികെ ഉബൈദിന്റെ കിടിലൻ ഗോൾ കീപ്പിങ്ങും

22 വർഷത്തിന് ശേഷം ചരിത്രം കുറിച്ച് ഗോകുലം കേരള എഫ്‌സി; സാൾട്ട് ലേക്കിൽ മോഹൻ ബഗാനെ വീഴ്‌ത്തി ഡ്യുറൻഡ് കപ്പ് കിരീടമുയർത്തി കേരളത്തിന്റെ കരുത്തന്മാർ; കലാശപ്പോരിൽ വിജയം നായകൻ മാർക്കസ് ജോസഫിന്റെ ഇരട്ട ഗോളിൽ; ഗോകുലത്തിന്റെ നേട്ടം എഫ്‌സി കൊച്ചിന് ശേഷം കപ്പുയർത്തുന്ന ആദ്യ ടീം എന്ന ഖ്യാതിയോടെയും; മികവ് കാട്ടി കണ്ണൂര്കാരൻ സികെ ഉബൈദിന്റെ കിടിലൻ ഗോൾ കീപ്പിങ്ങും

സ്പോർട്സ് ഡെസ്‌ക്‌

കൊൽക്കത്ത: ഡ്യൂറൻഡ് കപ്പിൽ ഗോകുലം കേരള എഫ്‌സി ചാമ്പ്യന്മാർ. മോഹൻ ബഗാനെ ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഗോകുലം ചാമ്പ്യന്മാരായത്. ക്യാപ്റ്റൻ മാർക്കസ് ജോസഫ് ആണ് രണ്ട ഗോളുകളും നേടിയത്. എഫ്‌സി കൊച്ചിന് ശേഷം ആദ്യമായിട്ടാണ് ഒരു കേരള ക്ലബ് ഡ്യൂറൻഡ് കപ്പ് നേടുന്നത്. 1997ൽ ആണ് എഫ്‌സി കതൊച്ചിൻ കിരീടം നേടിയത്.45ാം മിനിറ്റിലും 51-ാം മിനിറ്റിലും ക്യാപ്റ്റൻ മാർക്കസ് ജോസഫാണ് ഗോകുലത്തിനുവേണ്ടിഗോളുകൾ നേടിയത്. 64-ാം മിനിറ്റിൽ സാൽവദോർ പെരസ് മാർട്ടിനസിന്റെ വകയാണ് ബഗാന്റെ ഗോൾ. ജൊസേബിയ ബെയ്തിയ എടുത്ത ഫ്രീകിക്ക് മാർട്ടിനസ് ഹെഡ് ചെയ്ത് വലയിലാക്കുകയായിരുന്നു

45ാം മിനിറ്റിൽ പെനാൽറ്റിയിൽ നിന്നായിരുന്നു മാർക്കസിന്റെ ആദ്യ ഗോൾ. ബഗാൻ ഗോളി ദേബ്ജിത്ത് മജുംദാർ ഹെന്റി കിസിക്കെയെ ഫൗൾ ചെയ്തതിന് കിട്ടിയ പെനാൽറ്റിയാണ് മാർക്കസ് വലയിലാക്കിയത്.രണ്ടാം പകുതി തുടങ്ങി ഏറെ വൈകാതെ തന്നെ മാർക്കസ് രണ്ടാമതും ലക്ഷ്യം കണ്ടു. ബോക്സിന്റെ തൊട്ടു മുൻപിൽ നിന്ന് നാച്ചോ തള്ളിയിട്ടുകൊടുത്ത പന്തുമായി ഇടതു പാർശ്വത്തിൽ നിന്ന് ബോക്സിലേയ്ക്ക് ഊളിയിട്ടിറങ്ങിയ മാർക്കസ് ഒരു സോളോ റണ്ണിലൂടെ ഇടതു പോസ്റ്റിനടുത്തെത്തി വലയിലേയ്ക്ക് നിറയൊഴിക്കുകയായിരുന്നു.

ടൂർണമെന്റിൽ തോൽവി അറിയാതെ ാണ് ഗോകുലം കപ്പ് നേടിയത്. സെമിയിൽ ഈസ്റ്റ് ബംഗാൾ ഫൈനലിൽ ബഗാൻ എന്നിങ്ങനെ ഇന്ത്യൻ ഫുട്‌ബോളിലെ വമ്പന്മാരെ വീഴ്‌ത്തി രണ്ട് വയസ്സ് മാത്രം പ്രായമുള്ള ഒരു ടീം കപ്പ് നേടുകയായിരുന്നു. 11 ഗോളുകൾ നേടി മാർക്കസ് ജോസഫ തന്നെയാണ് ടൂർണമെന്റിലെ ടോപ് സ്‌കോറർ. മികച്ച ഗോൾ കീപ്പിങ് മികവ് പുറത്തെടുത്ത കണ്ണൂർ കൂത്തുപറമ്പ് സ്വദേശി സി കെ ഉബൈദ് ആണ് ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പർ.

സെമിയിൽ സാൾട്ട് ലേക്കിൽ ഈസ്റ്റ് ബംഗാളിനെ വീഴ്‌ത്തുന്നതിൽ നിർണായക പങ്ക് വഹിച്ചതും ഇൗ താരം തന്നെയായിരുന്നു. ഈ മത്സരം ഷൂട്ടൗട്ടിൽ എത്തിയത് ഒഴിച്ചാൽ മറ്റൊരു മത്സരത്തിലും കേരളം നിശ്ചിത സമയത്ത് വിജയിക്കാതിരുന്നില്ല. ഇന്ത്യയിൽ ബംഗലൂരു എഫ്‌സിക്ക് ശേഷം പെട്ടെന്ന് വളരുന്ന ക്ലബ് എന്ന ഖ്യാതിയാണ് ഇപ്പോൾ ഗോകുലത്തിന് ഫുട്‌ബോൾ ആരാധകർ നൽകുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP