Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ ഫുട്ബോൾ എന്നാൽ ഐഎസ്എൽ അല്ല; ഇവിടെ നടക്കുന്ന കാര്യങ്ങൾ കൂടി ഫിഫ അന്വേഷിക്കണം; ഐ ലീഗ് ക്ലബ്ബുകളുടെ വയറ്റത്തടിക്കുന്ന കോർപ്പറേറ്റ് ബിസിനസ് ശൈലി ഫുട്ബോളിനെ തകർക്കും; ഇന്ത്യൻ സൂപ്പർ ലീഗിന് നൽകുന്ന ഉന്നതപദവി അംഗീകരിക്കാനാകില്ലെന്ന് ഫിഫക്ക് പരാതി നൽകി ഐ ലീഗ് ക്ലബ്ബുകൾ

ഇന്ത്യൻ ഫുട്ബോൾ എന്നാൽ ഐഎസ്എൽ അല്ല; ഇവിടെ നടക്കുന്ന കാര്യങ്ങൾ കൂടി ഫിഫ അന്വേഷിക്കണം; ഐ ലീഗ് ക്ലബ്ബുകളുടെ വയറ്റത്തടിക്കുന്ന കോർപ്പറേറ്റ് ബിസിനസ് ശൈലി ഫുട്ബോളിനെ തകർക്കും; ഇന്ത്യൻ സൂപ്പർ ലീഗിന് നൽകുന്ന ഉന്നതപദവി അംഗീകരിക്കാനാകില്ലെന്ന് ഫിഫക്ക് പരാതി നൽകി ഐ ലീഗ് ക്ലബ്ബുകൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂ ഡൽഹി: പരമ്പരാഗത ഫുട്ബോൾ ലീഗായ ഐ ലീഗിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ച് മിനർവ പഞ്ചാബ്, മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ എന്നിവയുൾപ്പെടെയുള്ള ക്ലബ്ബുകൾ ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോയ്ക്ക് കത്തെഴുതി. ചർച്ചിൽ ബ്രദേഴ്സ്, ഗോകുലം കേരള എഫ്.സി, ഐസ്വാൾ എഫ്.സി എന്നിവയും കത്തെഴുതിയ ക്ലബ്ബുകളിൽ ഉൾപ്പെടുന്നു. മിനർവ പഞ്ചാബ് ഉടമ രഞ്ജിത് ബജാജാണ് കത്തിൽ ഒപ്പിട്ടത്.

2010 ൽ ആൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷനും ഐഎംജി-റിലയൻസും തമ്മിൽ ഒപ്പുവച്ച മാസ്റ്റർ റൈറ്റ് എഗ്രിമെന്റ് പ്രകാരം ഇന്ത്യൻ സൂപ്പർ ലീഗിന് നൽകിയ ടോപ്പ് ടയർ പദവിയാണ് ക്ലബ്ബുകൾ പ്രധാനമായും കത്തിൽ ഉന്നയിച്ച വിഷയം. 2013 ൽ മാത്രം നിലവിൽ വന്ന ഇന്ത്യൻ സൂപ്പർ ലീഗിനെ രാജ്യത്തെ ഏറ്റവും ഉയർന്ന ലീഗാക്കി മാറ്റാനാണ് എഐഎഫ്എഫ് ശ്രമിക്കുന്നത്. അതേ സമയം 2007 ൽ ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷണൽ ഫുട്‌ബോൾ ലീഗായ ഐ ലീഗിനെ നിലവാരമില്ലാത്ത ഒന്നായി മാറ്റാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നതെന്ന് കത്തിൽ പറയുന്നു.

ലോകത്തിലെ തന്നെ ഏറ്റവും ജനപ്രീതിയുള്ള കായിക ഇനമാണ് ഫുട്‌ബോൾ. ഇന്ത്യയിലും അതു പോലെ തന്നെയാണ്. എന്നാൽ ഇപ്പോഴത്തെ സാഹചര്യം എടുക്കുമ്പോൾ ഇന്ത്യൻ ഫുട്‌ബോളിന്റെ നിലവാരം കുറഞ്ഞു വരികയാണ്. അതിന്റെ പ്രധാന കാരണം ഫുട്‌ബോളുമായി ബന്ധപ്പെട്ട ഭരണനിർവ്വഹണം ശരിയാകാത്തതാണെന്നും കത്തിൽ പറയുന്നുണ്ട്.

ഐ ലീഗ് അവസാനിപ്പിക്കുമെന്നും ഐ.എസ്.എൽ രാജ്യത്തെ പ്രധാന ലീഗാകുമെന്നുമുള്ള നിരവധി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിനെ തുടർന്ന് ആൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ പ്രസിഡന്റ് പ്രഫുൽ പട്ടേൽ ഐ ലീഗ് ക്ലബ്ബുകളുടെ ഭാവി സുരക്ഷിതമാണെന്നും രണ്ട് മൂന്ന് വർഷത്തേക്ക് കൂടി ഐ ലീഗ് ഉണ്ടായിരിക്കുമെന്നും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP