Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വന്തം തട്ടകത്തിൽ സമനില വഴങ്ങി ഗോകുലം; റിയൽ കശ്മീരിനോട് സംമനില വഴങ്ങിയത് ആദ്യ പകുതിയിൽ ലീഡ് നേടിയ ശേഷം; പ്രിതം സിങ് ഗോകുലത്തിനായും സൂചന്ദ്ര സിങ്ങ് കാശ്മീരിനായും വല കുലുക്കി

സ്വന്തം തട്ടകത്തിൽ സമനില വഴങ്ങി ഗോകുലം; റിയൽ കശ്മീരിനോട് സംമനില വഴങ്ങിയത് ആദ്യ പകുതിയിൽ ലീഡ് നേടിയ ശേഷം; പ്രിതം സിങ് ഗോകുലത്തിനായും സൂചന്ദ്ര സിങ്ങ് കാശ്മീരിനായും വല കുലുക്കി

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: അസാധാരണ കുതിപ്പ് തുടരുന്ന റിയൽ കശ്മീരിനെ ഗോകുലത്തിനും പിടിച്ച് കെട്ടാനായില്ല. സ്വന്തം തട്ടകത്തിൽ ആദ്യ പകുതിയിൽ തന്നെ ലീഡ് കിട്ടിയിട്ടും സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു ആതിഥേയർക്ക്. ഒന്നാം പകുതിയിൽ തന്നെ ഗോകുലം ലീഡ് നേടിയിരുന്നു. എന്നാൽ, രണ്ടാം പകുതിയിൽ അപ്രതീക്ഷിതമായി അതേ നാണയത്തിൽ റിയൽ കശ്മീർ തിരിച്ചടിച്ചു.സ്‌കോർ: 1-1.

ഇരുപത്തിയൊന്നാം മിനിറ്റിൽ പ്രിതം സിങ്ങാണ് ഒറ്റയാൾ പോരാട്ടത്തിലൂടെ ഗോകുലത്തിനുവേണ്ടി വല ചലച്ചിപ്പിച്ചത്. മുന്നോട്ട് തള്ളിക്കിട്ടിയ പന്ത് അഡ്വാൻസ് ചെയ്ത കശ്മീർ ഗോളിയെ തോൽപ്പിച്ചാണ് പ്രിതം ഡൈവ് ചെയ്തുകൊണ്ട് നെറ്റിലേയ്ക്ക് ടാപ്പ് ചെയ്തിട്ടത്.

അറുപത്തിയൊൻപതാം മിനിറ്റിൽ ഗോകുലം പ്രതിരോധത്തെയും ഗോളിയെയും ഒന്നാന്തരമൊരു ലോംഗ് റേഞ്ചറിലൂടെ കബളിപ്പിച്ച സൂചന്ദ്ര സിങ്ങാണ് കശ്മീരിനെ ഒപ്പമെത്തിച്ചത്. ബോക്‌സിന്റെ വലത്തേ മൂലയിൽ നിന്ന് ഡിഫൻഡറെ വെട്ടിമാറ്റി തൊടുത്ത കിക്ക് വളഞ്ഞ് ഇടത്തേ പോസ്റ്റിനോട് ചേർന്ന്, ഡൈവ് ചെയ്ത ഗോളിയെയും കബളിപ്പിച്ചാണ് വലയിൽ കയറിയത്.ഈ സമനിലയോടെ റിയൽ കശ്മീർ എട്ട് കളികളിൽ നിന്ന് 14 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. എട്ട് കളികളിൽ നിന്ന് പത്ത് പോയിന്റുള്ള ഗോകുലം ആറാമതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP