Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭീമൻ ഉണർന്നു കഴിഞ്ഞു! ഏഷ്യ കപ്പിൽ തായ്‌ലാൻഡിനെ ഗോൾ മഴയിൽ മുക്കി ബ്ലൂ ടൈഗേഴ്‌സ്; തകർത്തത് ഒന്നിനെതിരെ നാല് ഗോളുകൾക്ക്; തായ് ഗോൾവലയിൽ ഇരട്ട വെടി ഉതിർത്ത് സുനിൽ ഛേത്രി; അനിരുദ്ധ് താപ്പയും ജെജെയും വല കുലുക്കി; ജയത്തോടെ ഗ്രൂപ്പ് എയിൽ ഇന്ത്യ ഒന്നാമത്

ഭീമൻ ഉണർന്നു കഴിഞ്ഞു! ഏഷ്യ കപ്പിൽ തായ്‌ലാൻഡിനെ ഗോൾ മഴയിൽ മുക്കി ബ്ലൂ ടൈഗേഴ്‌സ്; തകർത്തത് ഒന്നിനെതിരെ നാല് ഗോളുകൾക്ക്; തായ് ഗോൾവലയിൽ ഇരട്ട വെടി ഉതിർത്ത് സുനിൽ ഛേത്രി; അനിരുദ്ധ് താപ്പയും ജെജെയും വല കുലുക്കി; ജയത്തോടെ ഗ്രൂപ്പ് എയിൽ ഇന്ത്യ ഒന്നാമത്

സ്പോർട്സ് ഡെസ്‌ക്‌

അബുദാബി: എഫ്‌സി ഏഷ്യൻ കപ്പിൽ ഗ്രൂപ്പ എ മത്സരത്തിൽ തായ്‌ലാൻഡിനെ ഗോൾ മഴയിൽ മുക്കി ഇന്ത്യൻ ചുണക്കുട്ടികൾ. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഇന്ത്യ തായ് ടീമിനെ കെട്ടുകെട്ടിച്ചത്. ഇന്ത്യക്ക് വേണ്ടി നായകൻ സുനിൽ ഛേത്രി രണ്ടും അനിരുദ്ധ് താപ്പ, ജെജെ എന്നിവർ ഓരോ ഗോൾ വീതവും നേടി. 27-ാം മിനിറ്റിൽ സുനിൽ ഛേത്രിയുടെ പെനാൽറ്റിയിലൂടെ മുന്നിലെത്തിയ ഇന്ത്യയെ 15 മിനിറ്റിന് ശേഷം തായ്ലൻഡ് ഒപ്പം പിടിച്ചു. എന്നാൽ ആദ്യ പകുതി തുടങ്ങി തൊട്ടടുത്ത മിനിറ്റിൽ ഛേത്രി വീണ്ടും ഇന്ത്യയെ മുന്നിലെത്തിച്ചു. 68-ാം മിനിറ്റിൽ അനിരുദ്ധ് താപ്പയിലൂടെ ഇന്ത്യ വീണ്ടും ലീഡ് നേടി. തീരാസിൽ ദാങ്ഡയാണ് തായ്‌ലാൻഡിന് വേണ്ടി ഗോൾ നേടിത്. രാജ്യാന്തര മത്സരങ്ങളിൽ രാജ്യത്തിനായി ഏറ്റവും അധികം ഗോൾ നേടു്‌നന താരങ്ങളുടെ പട്ടികയിൽ മെസിയെ മറികടക്കാനും ഇന്ത്യൻ നായകനായി.

രണ്ടാം പകുതിയിൽ തകർത്തു കളിച്ച ഇന്ത്യൻ കടുവകൾക്കു മുന്നിൽ അടി പതറി തായ്‌ലൻഡ്.മൽസരത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി ഒപ്പത്തിനൊപ്പമായിരുന്നു. എന്നാൽ ആദ്യം ഗോൾ നേടിയത് ഇന്ത്യയാണെങ്കിലും ആദ്യപകുതിയിൽ മികച്ച പ്രകടനവും പന്തടക്കവും തായ് ടീമിന് തന്നെയായിരുന്നു. ഇന്ത്യൻ ഗോൾ മുഖത്ത് അവർ നിരന്തരം അക്രമം നടത്തി.

മലയാളി താരം ആഷിഖ് കുരുണിയന്റെ നിർണായക നീക്കത്തിൽ നിന്നാണ് ആദ്യ ഗോളിന് വഴിയൊരുങ്ങിയത്. തായ് താരത്തിന്റെ കൈകളിൽ തട്ടിയെന്ന് തെളിഞ്ഞതോടെ ഇന്ത്യയ്ക്ക് അനുകൂലമായി പെനൽറ്റി അനുവദിച്ചു കിക്കെടുത്ത നായകൻ സുനിൽ ഛേത്രിക്ക് പിഴച്ചില്ല. തായ് ഗോൾ കീപ്പറെ കബളിപ്പിച്ച് പന്ത് ഗോൾ പോസ്റ്റിന്റെ മൂലയിലേക്ക് പതിച്ചു. ഇന്ത്യ മുന്നിൽ. 32ാം മിനിറ്റിൽ തായ്‌ലൻഡിന്റെ സമനില ഗോൾ. തായ് താരം തീരതോൺ എടുത്ത ഫ്രീകിക്ക് ക്യാപ്റ്റൻ ദങ്ദ ഇന്ത്യൻ വലയിലെത്തിക്കുന്നു.

രണ്ടാം പകുതിയിൽ കളി തുടങ്ങിയ ഉടൻ ഇന്ത്യ ലീഡെടുത്തു. ഇക്കുറി മികച്ച മുന്നേറ്റം നടത്തിയത് ഉദാന്ത സിങ്. ഗ്രൗണ്ടിന് മൂലയിൽ നിന്ന് ഉദാന്ത നൽകിയ ക്രോസ് മലയാളി താരം ആഷിഖ് ഛേത്രിക്ക് മറിച്ച് നൽകി. പിറകിൽ നിന്ന് ഓടിവന്ന ഛേത്രി 46ാം മിനിറ്റിൽ തായ്‌ലൻഡ് ഗോൾ വലയിലേക്ക് നിറയൊഴിച്ചു

സുനിൽ ഛേത്രി, ഉദാന്ത സിങ്, അനിരുദ്ധ് ഥാപ്പ എന്നിവരുടെ കൂട്ടായ്മയുടെ ഫലമായിരുന്നു 68ാം മിനിറ്റിലെ ഇന്ത്യയുടെ മൂന്നാം ഗോൾ. പന്തുമായി ബോക്‌സിലേക്കെത്തിയത് സുനിൽ ഛേത്രിയാണ്. ശേഷം പന്ത് ഉദാന്തയുടെ കാലുകളിൽ. തായ് പ്രതിരോധത്തിനു മുന്നിൽ കുടുങ്ങുമെന്നായപ്പോൾ ഉദാന്ത പന്ത് പിറകിലേക്ക് നൽകി. തക്കം പാർത്തിരുന്ന് താപ്പ തായ് വലയിലേക്ക് നിറയൊഴിച്ചു. സ്‌കോർ 3-1. 80ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ സ്‌ട്രൈക്കർ ജെജെ പട്ടിക പൂർത്തിയാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP