Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യ പാക്കിസ്ഥാൻ സൗഹൃദ ഫുട്‌ബോൾ പരമ്പര: ആദ്യ മത്സരം ഇന്ന്; പ്രതീക്ഷയോടെ ഛേത്രിയും കൂട്ടരും

ഇന്ത്യ പാക്കിസ്ഥാൻ സൗഹൃദ ഫുട്‌ബോൾ പരമ്പര: ആദ്യ മത്സരം ഇന്ന്; പ്രതീക്ഷയോടെ ഛേത്രിയും കൂട്ടരും

ബാഗ്ലൂർ: ഇന്ത്യ പാക്കിസ്ഥാൻ സൗഹൃദ ഫുട്‌ബോൾ പരമ്പരയിലെ ആദ്യമത്സരം ഇന്ന് ബാംഗ്ലൂർ ഫുട്‌ബോൾ സ്‌റ്റേഡിയത്തിൽ വൈകുന്നേരം 3.30 ന് നടക്കും. 

ഏഷ്യൻ ഗെയിംസിനു മുന്നോടിയായുള്ള മത്സരം എന്നനിലയിൽ ഇരു ടീമുകൾക്കും ഇത് അഭിമാനപ്പോരാട്ടമാണ്. ഒമ്പതു വർഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന സൗഹൃദ ഫുട്‌ബോൾ പരമ്പരയെന്നതും മത്സരത്തിന്റെ ആവേശം വർധിപ്പിക്കുന്നുണ്ട്. 2005ലാണ് ഇന്ത്യ പാക്കിസ്ഥാനുമായി അവസാന സൗഹൃദ പരമ്പര കളിച്ചത്.

പാക്കിസ്ഥാനെതിരായ മൽസരം എല്ലായ്‌പ്പോയും ഏറെ പ്രത്യേകതകളുള്ളതാകുമെന്ന് ഇന്ത്യൻ നായകൻ സുനിൽ ഛേത്രി പറഞ്ഞു. ഇതുവരെ പാക്കിസ്ഥാനെതിരെ താൻ കളിച്ച മൽസരങ്ങളെല്ലാം വൈകാരികത നിറഞ്ഞതായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് സ്‌പോർട്‌സിന് നിർണായക പങ്കാണുള്ളത്. അതുകൊണ്ടുതന്നെ ഈ മൽസരവും നയതന്ത്രപരമായി ഏറെ പ്രത്യേകതകളുള്ള ഒന്നാണെന്ന് ഛേത്രി പറഞ്ഞു.

സുനിൻ ഛേത്രിക്കൊപ്പം അറ്റാക്കിങ് മിഡ്ഫീൽഡർ ആൽവിൻ ജോർജ്,പ്രണോയ് ഹൽദർ,നാരായൺ ദാസ് എന്നിവരിലാണ് ഇന്ത്യൻ പ്രതീക്ഷകൾ. രണ്ടാം മത്സരം ബുധനാഴ്ച നടക്കും. സെപ്റ്റംബർ 19 മുതൽ ഒക്ടോബർ നാലുവരെ ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണിലാണ് ഏഷ്യൻ ഗെയിംസ് നടക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP