Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൗഹൃദ ഫുട്‌ബോളിൽ ഇന്ത്യക്ക് ജയം; വെന്നിക്കൊടി പാറിച്ചത് റോബിൻസിങ്ങിന്റെ ഏകഗോളിൽ

സൗഹൃദ ഫുട്‌ബോളിൽ ഇന്ത്യക്ക് ജയം; വെന്നിക്കൊടി പാറിച്ചത് റോബിൻസിങ്ങിന്റെ ഏകഗോളിൽ

ബംഗളൂരു: ഇന്ത്യ-പാക് സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ ജയിച്ചത്. രണ്ടുമത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യയിപ്പോൾ ലീഡ് ചെയ്യുകയാണ്.

ബംഗളൂരു ഫുട്‌ബോൾ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 44-ാം മിനിറ്റിൽ റോബിൻ സിങ്ങാണ് ഇന്ത്യയുടെ വിജയ ഗോൾ നേടിയത്. മത്സരത്തിന്റെ തുടക്കത്തിൽ പാക്കിസ്ഥാനായിരുന്നു മുൻതൂക്കമെങ്കിലും പിന്നീട് ഇന്ത്യ കടിഞ്ഞാൺ ഏറ്റെടുക്കുകയായിരുന്നു. മധ്യനിരക്കാരൻ പ്രണോയ് ഹാൽദർ പതിനാറാം മിനിറ്റിൽ തന്നെ ഗോളിനടുത്തെത്തിയെങ്കിലും പാക്കിസ്ഥാൻ ഗോളി മുസാമിൽ ഹുസൈനെ കീഴടക്കാനായില്ല.

രണ്ടാം പകുതിയിൽ സമനിലയ്ക്കായി കിണഞ്ഞുശ്രമിച്ച പാക്കിസ്ഥാന് പക്ഷേ, ഗോൾ മടക്കാനായില്ല. ക്യാപ്റ്റൻ കലീമുള്ള പോസ്റ്റിനടുത്തു നിന്ന് പായിച്ച ഹെഡ്ഡർ ഗോളാകുമെന്ന് ഉറച്ചിരുന്നെങ്കിലും ഇന്ത്യൻ ഗോളി അമരീന്ദർ സിങ്ങിന്റെ തകർപ്പൻ സേവ് ഇന്ത്യക്ക് ആശ്വാസമായി. അതിനിടെ റോബിൻസിങ് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായതോടെ പത്തുപേരായി ഇന്ത്യ ചുരുങ്ങി.

2005നുശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളും ഫുട്‌ബോൾ പരമ്പരയിൽ ഏറ്റുമുട്ടുന്നത്. രണ്ടു മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. രണ്ടാം മത്സരം 20നു നടക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്താൻ കായികമേഖല ഉപകരിക്കുമെന്നതിനാലാണ് പരമ്പര സംഘടിപ്പിക്കുന്നത്. ഏഷ്യൻ ഗെയിംസിനു മുന്നോടിയായുള്ള മത്സരം എന്നനിലയിൽ ഇരു ടീമുകൾക്കും പരമ്പര അഭിമാനപ്പോരാട്ടമാണ്. സെപ്റ്റംബർ 19 മുതൽ ഒക്ടോബർ നാലുവരെ ദക്ഷിണ കൊറിയയിലെ ഇൻജിയോണിലാണ് ഏഷ്യൻ ഗെയിംസ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP