Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ സൂപ്പർ ലീഗിൽ തിരുവനന്തപുരം ടീമും വന്നേക്കും; മൂന്നു ടീമുകളെ കൂടി ഉൾപ്പെടുത്താൻ സംഘാടകരുടെ തീരുമാനം; തിരുവനന്തപുരം അടക്കം പത്തു നഗരങ്ങൾ പരിഗണനയിൽ

ഇന്ത്യൻ സൂപ്പർ ലീഗിൽ തിരുവനന്തപുരം ടീമും വന്നേക്കും; മൂന്നു ടീമുകളെ കൂടി ഉൾപ്പെടുത്താൻ സംഘാടകരുടെ തീരുമാനം; തിരുവനന്തപുരം അടക്കം പത്തു നഗരങ്ങൾ പരിഗണനയിൽ

ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരളത്തിന് പ്രതീക്ഷയേകി തിരുവനന്തപുരത്ത് നിന്നുള്ള ടീം കളിക്കാൻ സാധ്യത. അടുത്ത സീസണിൽ മൂന്ന് ടീമുകളെ കൂടി ഉൾപ്പെടുത്താൻ ഐ.എസ്.എൽ സംഘാടകർ തീരുമാനിച്ചതോടെയാണ് തിരുവനന്തപുരത്ത് നിന്നുള്ള ടീം വരാനുള്ള സാധ്യത തെളിഞ്ഞത്.

2014 മുതൽ ഐ.എസ്.എല്ലിന്റെ സംഘാടകരായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്പ്മെന്റ് ലിമിറ്റഡ് ഇന്ത്യയിലെ പത്ത് നഗരങ്ങളെ കേന്ദ്രീകരിച്ച് ടീം തുടങ്ങാൻ താത്പര്യമുള്ളവരെയാണ് ലേലത്തിന് വിളിച്ചിട്ടുള്ളത്. തിരുവനന്തപുരത്തെ കൂടാതെ അഹമ്മദാബാദ്, ബെംഗളൂരു, കട്ടക്ക്, ദുർഗാപുർ, ഹൈദരാബാദ്, ജംഷഡ്പുർ, കൊൽക്കത്ത, റാഞ്ചി എന്നീ നഗരങ്ങളെയാണ് ലേലത്തിനുള്ള പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

മെയ് 12 മുതൽ 24 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള തിയ്യതി. ഈ ലേലത്തിൽ വിജയിക്കുന്ന ആദ്യ മൂന്ന് ടീമുകളെ കൂടി ഉൾപ്പെടുത്തി ഈ സീസണിൽ ഐ.എസ്.എൽ പതിനൊന്ന് ടീമുകളുടെ പങ്കാളിത്തത്തോടെ നടത്താനാണ് സംഘാടകർ ഉദ്ദേശിക്കുന്നത്.

തിരുവനന്തപുരത്തിന് നിന്ന് ഒരു ടീം കൂടെ വന്നാൽ കേരളത്തിന് ഐ.എസ്.എല്ലിൽ രണ്ട് ക്ലബ്ബുകൾ ആകും. കേരള ബ്ലാസ്റ്റേഴ്സിന് കേരളത്തിൽ കിട്ടിയ സ്വീകാര്യത കണ്ട് ചില വൻകിട കമ്പനികൾ തിരുവനന്തപുരത്തെ ടീമിനായി എത്തുമെന്നാണ് സൂചന. ജംഷഡ്പുരിലെ ടീമിനായി ടാറ്റ രംഗത്തുവരുമെന്നും റിപ്പോർട്ടുണ്ട്. ഈ വർഷം ഒക്ടോബർ മുതൽ ഡിസംബർ വരെയാകും ഐ.എസ്.എൽ നടക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP