Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇൻർ കോണ്ടിനന്റൽ കപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ വിരുന്നൊരുക്കി ഛേത്രി; ചൈനീസ് തായ്‌പേയിയെ നിലംപരിശാക്കിയത് എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക്; ഛേത്രിക്ക് ഹാട്രിക്കും റെക്കോർഡും; ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമാകാൻ പിന്തള്ളേണ്ടത് മെസിയെയും ക്രിസ്റ്റ്യാനോയെയും

ഇൻർ കോണ്ടിനന്റൽ കപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ വിരുന്നൊരുക്കി ഛേത്രി; ചൈനീസ് തായ്‌പേയിയെ നിലംപരിശാക്കിയത് എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക്; ഛേത്രിക്ക് ഹാട്രിക്കും റെക്കോർഡും; ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമാകാൻ പിന്തള്ളേണ്ടത് മെസിയെയും ക്രിസ്റ്റ്യാനോയെയും

മുംബൈ: ഇന്റർകോണ്ടിനന്റൽ കപ്പ് ഫുട്‌ബോളിന്റെ ഉദ്ഘാടനമത്സരത്തിൽ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം. നായകൻ സുനിൽ ഛേത്രിയുടെ ഹാട്രിക് മികവിൽ ചൈനീസ് തായ്‌പേയിയെ 5-0ത്തിന് കെട്ടുകെട്ടിച്ചു.14, 34, 62 മിനിറ്റുകളിൽ ഛേത്രി ലക്ഷ്യംകണ്ടു. ഉദാന്ത സിങ് (48), പ്രണോയ് ഹാൽദാർ (78) എന്നിവരും സ്‌കോർചെയ്തു. രാജ്യത്തിനായി ഛേത്രിയുടെ ആദ്യ ഹാട്രിക്കാണ് ഇത്.

14-ാം മിനിറ്റിലാണ് ഇന്ത്യയുടെ ഗോൾവേട്ട തുടങ്ങിയത്. ഛേത്രിയിലൂടെയാണ് തുടക്കം. ലാൽ പെഖുല ബോക്സിലേക്ക് തള്ളിക്കൊടുത്ത പന്ത് പിടിച്ചെടുത്ത ഛേത്രിയുടെ ക്ലിനിക്കൽ ഫിനിഷ് (10). 34ാം മിനിറ്റിൽ രണ്ടാം ഗോൾ വന്നു. അനിരുദ്ധ ഥാപ്പയും ലാൽപെഖുലയും ചേർന്ന് നടത്തിയ മുന്നേറ്റത്തിനൊടുവിൽ പന്ത് ലഭിച്ച ഛേത്രി ഇത്തവണയും പിഴവുകളില്ലാതെ ലക്ഷ്യംകണ്ടു (20).

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇന്ത്യ മൂന്നാം ഗോൾ നേടി. പന്തുമായി ബോക്സിലേക്ക് കയറിയ ഉദാന്തസിങ് എതിർ പ്രതിരോധനിരയെ വെട്ടിച്ച് അനായാസം ലക്ഷ്യംകണ്ടു (30). 62ാം മിനിറ്റിൽ ഛേത്രി ഹാട്രിക് തികച്ചു. ഥാപ്പ നൽകിയ പാസിൽനിന്ന് ക്ലോസ് റേഞ്ചിൽനിന്നുള്ള ഷോട്ട് തായ്‌പേയ് വലകുലുക്കി.

78-ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്നുള്ള ലോങ് റേഞ്ചറിലൂടെ പ്രണോയ് ഹാൽദാർ പട്ടിക തികച്ചു. തിങ്കളാഴ്ച കെനിയയ്ക്കെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം.മലയാളി താരവും മലപ്പുറം സ്വദേശിയുമായ ആഷിഖ് കരുണിയൻ ഇന്ത്യക്കായി ഇന്നലെ ബൂട്ടണിഞ്ഞു.

ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന നിലവിൽ കളിക്കുന്ന താരങ്ങളുടെ പട്ടികയിൽ ഇന്ത്യൻ താരം സുനിൽ ഛേത്രി മൂന്നാം സ്ഥാനത്ത്. ഇന്റർകോണ്ടിനെന്റൽ കപ്പിൽ ചൈനീസ് തായ്പെയിക്കെതിരെ ഹാട്രിക് നേടിയതോടെയാണ് ഛേത്രി മൂന്നാം സ്ഥാനത്തേക്ക് കുതിച്ചത്.

അർജന്റീനയുടെ ലയണൽ മെസ്സിയും പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനൊ റൊണാൾഡോയുമാണ് ഛേത്രിക്ക് മുന്നിലുള്ളത്. അതേസമയം യു.എസ്.എയുടെ ക്ലിന്റ് ഡെംപ്സിയെ പിന്നിലാക്കിയ ഛേത്രി ഡേവിഡ് വിയയോടൊപ്പമാണ് മൂന്നാം സ്ഥാനം പങ്കിടുന്നത്.

മത്സരം തുടങ്ങുന്നതിന് മുമ്പ് ഛേത്രിയുടെ അക്കൗണ്ടിൽ 56 ഗോളുകളാണുണ്ടായിരുന്നത്. ഹാട്രിക് അടിച്ചതോടെ ഗോൾനേട്ടം 59 ആയി. ക്രിസ്റ്റ്യാനോയുടെ പേരിൽ 81 ഗോളും ലയണൽ മെസ്സിയുടെ അക്കൗണ്ടിൽ 64 ഗോളുകളുമാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP