Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോപ്പയിലെ മുറിവുണക്കിയ പെറു ബ്രസീലിന്റെ വിജയക്കുതിപ്പിന് തടയിട്ടത് എതിരില്ലാത്ത ഒരു ഗോളിന്; ലോകകപ്പ് ക്വാർട്ടറിൽ ബെൽജിയത്തോടു തോറ്റശേഷം രാജ്യാന്തര ഫുട്‌ബോളിൽ ബ്രസീൽ തോൽക്കുന്നത് ഇതാദ്യം; സൂപ്പർ താരങ്ങൾ ഇല്ലാതെ പന്തുതട്ടിയ അർജന്റീന മെക്‌സിക്കോയെ തകർത്തത് നാലു ഗോളുകൾക്ക്; താരമായത് ലൗട്ടാരോ മാർട്ടിനസ്സ്

കോപ്പയിലെ മുറിവുണക്കിയ പെറു ബ്രസീലിന്റെ വിജയക്കുതിപ്പിന് തടയിട്ടത് എതിരില്ലാത്ത ഒരു ഗോളിന്; ലോകകപ്പ് ക്വാർട്ടറിൽ ബെൽജിയത്തോടു തോറ്റശേഷം രാജ്യാന്തര ഫുട്‌ബോളിൽ ബ്രസീൽ തോൽക്കുന്നത് ഇതാദ്യം; സൂപ്പർ താരങ്ങൾ ഇല്ലാതെ പന്തുതട്ടിയ അർജന്റീന മെക്‌സിക്കോയെ തകർത്തത് നാലു ഗോളുകൾക്ക്; താരമായത് ലൗട്ടാരോ മാർട്ടിനസ്സ്

മറുനാടൻ ഡെസ്‌ക്‌

ലോസ് ഏയ്ഞ്ചലസ്: കോപ്പ അമേരിക്ക ഫൈനലിലെ തോൽവിക്ക് ബ്രസീലിനോട് പകരംവീട്ടി പെറു. സൗഹൃദ മത്സരത്തിൽ കോപ്പ അമേരിക്ക ചാമ്പ്യന്മാരെ എതിരില്ലാത്ത ഒരു ഗോളിനാണ് പെറു മുട്ടുകുത്തിച്ചത്. നെയ്മർ, കുടീഞ്ഞോ, ഫിർമിനോ, റിച്ചാർലിസൺ തുടങ്ങിയ സൂപ്പർ താരങ്ങൾ ഇറങ്ങിയിട്ടും ബ്രസീൽ തോൽവി വഴങ്ങുകയായിരുന്നു. 85-ാം മിനുറ്റിൽ പ്രതിരോധ താരം ലൂയിസ് അബ്രഹാമിന്റെ ഹെഡറിലൂടെയാണ് പെറുവിന്റെ വിജയഗോൾ. തോൽവിയറിയാതെ 17 മൽസരങ്ങൾ പിന്നിട്ട് രാജ്യാന്തര സൗഹൃദ മൽസരത്തിനിറങ്ങിയ ബ്രസീലാണ് പെറുവിന് മുന്നിൽ മുട്ടുക്കുത്തിയത്.

കൊളംബിയയോട് സമനില വഴങ്ങിയ ടീമിൽ നിന്ന് നാല് മാറ്റങ്ങളുമായാണ് ബ്രസീൽ ഇറങ്ങിയത്. സൂപ്പർ താരം നെയ്മർക്ക് ബഞ്ചിലായിരുന്നു സ്ഥാനം. അൽവസിനും സിൽവയ്ക്കും അർതറിനും പകരം നെരസും മിലിറ്റാവോയും അലനും ആദ്യ ഇലവനിലെത്തി. നെയ്മർ രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയെങ്കിലും വല ചലിപ്പിക്കാനായില്ല.

ജൂലൈയിൽ ഒന്നിനെതിരെ മൂന്ന് ഗോളിന് പെറുവിനെ തോൽപിച്ചാണ് ബ്രസീൽ കോപ്പ അമേരിക്ക കിരീടം ഒൻപതാം തവണയും നേടിയത്. 2018 ലോകകപ്പിന് ശേഷം ബ്രസീലിന്റെ ആദ്യ തോൽവിയാണിത്. ഒക്ടോബറിൽ തായ്ലന്റിനും സിംഗപ്പൂരിനും എതിരെ ബ്രസീൽ സൗഹൃദ മത്സരങ്ങൾ കളിക്കും. അടുത്ത മാസം ഉറുഗ്വെയ്ക്കെതിരെ പെറുവിന് മത്സരമുണ്ട്.

മറ്റൊരു മൽസരത്തിൽ കരുത്തരായ മെക്‌സിക്കോയെ അർജന്റീന എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്തു. ഇന്റർ മിലാൻ താരം ലൗട്ടാരോ മാർട്ടിനസ്സിന്റെ ഹാട്രിക് മികവിലാണ് അർജന്റീനയുടെ ജയം. വെറും 22 മിനിറ്റിനുള്ളിലാണ് മാർട്ടിനസ് ഹാട്രിക് പൂർത്തിയാക്കിയത്. അർജന്റീനയുടെ ശേഷിച്ച ഗോൾ പിഎസ്ജി താരം ലിയാൻഡ്രോ പരേഡസ് നേടി. 17, 22, 39 മിനിറ്റുകളിലായിരുന്നു മാർട്ടിനസിന്റെ ഹാട്രിക് ഗോളുകൾ. 33ാം മിനിറ്റിൽ പെനൽറ്റിയിൽനിന്നാണ് പരേഡസ് ഗോൾ നേടിയത്.

സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, സെർജിയോ അഗ്യൂരോ, എയ്ഞ്ചൽ ഡി മരിയ തുടങ്ങിയവരില്ലാതെയാണ് അർജന്റീന തകർപ്പൻ വിജയം നേടിയതെങ്കിൽ നെയ്മർ, ഫിലിപ്പെ കുടീഞ്ഞോ, വിനീഷ്യസ് ജൂനിയർ, ലൂക്കാസ് തുടങ്ങിയ വമ്പന്മാരെ കളത്തിലിറക്കിയ മൽസരത്തിലാണ് ബ്രസീൽ തോൽവി രുചിച്ചത്. ലോകകപ്പ് ക്വാർട്ടറിൽ ബൽജിയത്തോടു തോറ്റശേഷം രാജ്യാന്തര ഫുട്‌ബോളിൽ ബ്രസീൽ തോൽക്കുന്നത് ഇതാദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP