Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എതിരാളിയുടെ തട്ടകത്തിൽ ബ്ലാസ്റ്റേഴ്‌സിനു ജയം; എഫ്‌സി ഗോവയെ തകർത്തത് ഒന്നിനെതിരെ രണ്ടു ഗോളിന്; മലയാളി താരം റാഫിയും ബെൽഫോർട്ടും സ്‌കോറർമാർ

എതിരാളിയുടെ തട്ടകത്തിൽ ബ്ലാസ്റ്റേഴ്‌സിനു ജയം; എഫ്‌സി ഗോവയെ തകർത്തത് ഒന്നിനെതിരെ രണ്ടു ഗോളിന്; മലയാളി താരം റാഫിയും ബെൽഫോർട്ടും സ്‌കോറർമാർ

പനാജി: മലയാളി താരം മുഹമ്മദ് റാഫിയുടെയും കെർവൻ ബെൽഫോർട്ടിന്റെയും മിന്നും ഗോളുകളിലൂടെ ഗോവൻ തട്ടകത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനു ജയം. ആദ്യ ഗോൾ വഴങ്ങിയ ശേഷമാണ് രണ്ടു ഗോൾ തിരിച്ചടിച്ച് ഐഎസ്എലിൽ കേരളം രണ്ടാം ജയം കുറിച്ചത്.

രണ്ടാം പകുതിയിലായിരുന്നു കേരളത്തിന്റെ രണ്ടു ഗോളുകളും. കളിയിലുടനീളം കേരളത്തിനായിരുന്നു മുൻതൂക്കമെങ്കിലും ലഭിച്ച അവസരങ്ങൾ മുതലാക്കുന്നതിൽ പരാജയപ്പെട്ടത് ഗോവൻ തോൽവി രണ്ടു ഗോളിലൊതുക്കി.

24-ാം മിനിറ്റിൽ റിച്ചാർലിസണിന്റെ ക്രോസിൽ നിന്ന് ജൂലിയോ സെസറാണ് ഗോവയുടെ ഗോൾ നേടിയത്. ഹെഡറിലൂടെയായിരുന്നു സെസാറിന്റെ ഗോൾ. എന്നാൽ രണ്ടാം പകുതിയുടെ 30-ാം സെക്കൻഡിൽ റാഫിയുടെ ഗോളിലൂടെ കേരളം സമനില പിടിച്ചു. പോസ്റ്റിന്റെ ഇടതു ഭാഗത്ത് നിന്ന് റഫീഖ് നൽകിയ ക്രോസ് മലയാളി താരം മുഹമ്മദ് റാഫി വലയിലെത്തിക്കുകയായിരുന്നു.

79-ാം മിനിറ്റിൽ മൈക്കൽ ചോപ്രയ്ക്ക് ലഭിച്ച സുവർണാവസരം പാഴാക്കി. രണ്ട് ഡിഫൻഡർമാരെ മറികടന്ന് ചോപ്ര ബോക്‌സിന് മുന്നിൽ നിന്നടിച്ച ഷോട്ട് ഗോവൻ ഗോളി പിടിച്ചെടുത്തു. 84-ാം മിനിറ്റിൽ ബെൽഫോർട്ട് വിജയഗോൾ കണ്ടെത്തി. രണ്ട് ഗോവൻ ഡിഫൻഡർമാരെ ഡ്രിബിൾ ചെയ്തുള്ള ബെൽഫോർട്ടിന്റെ ഒറ്റയ്ക്കുള്ള മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്. ഹോസു നൽകിയ പാസ് 30 വാര അകലെനിന്ന് ബെൽഫോർട്ട് വലയിലെത്തിക്കുകയായിരുന്നു. മത്സരം കാണാൻ ടീമുടമ സച്ചിൻ ടെൻഡുൽക്കർ ഗോവയിൽ എത്തിയിരുന്നു.

ജയത്തോടെ എട്ടു പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തെത്തി. രണ്ടു ജയവും രണ്ടു തോൽവിയും രണ്ടു തോൽവിയുമാണ് ബ്ലാസ്റ്റേഴ്‌സിന്റെ അക്കൗണ്ടിലുള്ളത്. നാലു പോയിന്റ് മാത്രമുള്ള ഗോവ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP