Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒടുവിൽ ബെംഗലൂരു എഫ്‌സി തോറ്റു; സീസണിലെ ആദ്യ തോൽവി വഴങ്ങിയത് മുംബൈ സിറ്റി എഫ്‌സിയോട്; ജയത്തോടെ ഒന്നാമതെത്തി ബോളീവുഡ് ബോയ്‌സ്

ഒടുവിൽ ബെംഗലൂരു എഫ്‌സി തോറ്റു; സീസണിലെ ആദ്യ തോൽവി വഴങ്ങിയത് മുംബൈ സിറ്റി എഫ്‌സിയോട്; ജയത്തോടെ ഒന്നാമതെത്തി ബോളീവുഡ് ബോയ്‌സ്

സ്പോർട്സ് ഡെസ്‌ക്

മുംബൈ: സീസണിൽ തോൽവിയറിയാതെ മുന്നേറിയ ബംഗലൂരു എഫ്‌സിക്ക് ഒടുവിൽ തോൽവി വഴങ്ങേണ്ടി വന്നു. മുംബൈ സിറ്റി എഫ്‌സിയോട് എതിരില്ലാത്ത ഒറ്റ ഗോളിനാണ് ബിഎഫ്‌സി തോറ്റത്. 29ാം മിനിറ്റിൽ പൗലോ മക്കാഡോയുടെ ഗോളാണ് മുംബൈക്കു അവിസ്മരണീയ ജയം സമ്മാനിച്ചത്. ഈ വിജയത്തോടെ ബെംഗളൂരുവിനെ പിന്തള്ളി മുംബൈ ലീഗിൽ തലപ്പത്തേക്കു കയറുകയും ചെയ്തു. ഇരുടീമിനും 27 പോയിന്റ് വീതമാണുള്ളതെങ്കിലും മികച്ച ഗോൾശരാശരി മുംബൈയെ മുന്നിലെത്തിക്കുകയായിരുന്നു.

മിന്നുന്ന ഫോമിൽ കളിക്കുന്ന ബെംഗളൂരുവിനെ വിറപ്പിക്കുന്ന പ്രകടനമാണ് സ്വന്തം തട്ടകത്തിൽ മുംബൈ പുറത്തെടുത്തത്. 15ാം മിനിറ്റിൽ തന്നെ മുംബൈ ലീഡ് നേടേണ്ടതായിരുന്നു. എന്നാൽ ഗോളി ഗുർപ്രീത് സിങ് സന്ധുവിന്റെ മനസാന്നിധ്യം ബംഗളൂരുവിേനെ രക്ഷിക്കുകയായിരുന്നു. അതിവേഗ ത്രോയ്ക്കൊടുവിൽ ഒറ്റയ്ക്കു പന്തുമായി മുന്നേറിയ സോഗു തൊടുത്ത ഗോളെന്നുറച്ച തകർപ്പൻ ഷോട്ട് സന്ധു കുത്തിയകറ്റുകയായിരുന്നു. 29ാം മിനിറ്റിൽ മുംബൈ മുന്നിലെത്തി. കോർണറിനൊടുവിൽ റാഫേൽ ബാസ്റ്റോസ് നൽകിയ ത്രൂബോൾ മുംബൈ ക്യാപ്റ്റൻ മക്കാഡോ താഴ്ന്ന ഷോട്ടിലൂടെ വലയ്ക്കുള്ളിലാക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP