Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കേരള ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും തോറ്റു; ഡൽഹി ഡൈനമോസിനോട് തോറ്റത് എതിരില്ലാത്ത രണ്ട് ഗോളിന്; സീസണിൽ ഒമ്പതാം സ്ഥാനത്ത്

കേരള ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും തോറ്റു; ഡൽഹി ഡൈനമോസിനോട് തോറ്റത് എതിരില്ലാത്ത രണ്ട് ഗോളിന്; സീസണിൽ ഒമ്പതാം സ്ഥാനത്ത്

സ്പോർട്സ് ഡെസ്‌ക്

ഡൽഹി: പുതിയ പരിശീലകൻ വന്നതിന് പിന്നാലെ കൊൽക്കത്തയുമായി ഒരു ഗോൾ സമനില നേടി പോരാട്ട വീര്യം പ്രകടിപ്പിച്ച് ബ്ലാസ്റ്റേഴ്‌സ് ഇന്ന് വീണ്ടും തനിസ്വഭാവം കാണിച്ചു. ബ്ലാസ്റ്റേഴ്‌സിനെതിരേ ഡൽഹി ഡൈനാമോസിന് വിജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഡൽഹിയുടെ വിജയം. 28-ാം മിനിറ്റിൽ ജിയാന്നി സുവെർലൂണും 94-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ റെനെ മിഹെലിച്ചുമാണ് ഡൽഹിയുടെ ഗോളുകൾ നേടിയത്.മത്സരത്തിൽ തുടക്കം മുതൽ തന്നെ ഡൽഹിക്കായിരുന്നു മുൻതൂക്കം. തുടക്കം മുതൽ തന്നെ ബ്ലാസ്റ്റേഴ്സിനു മേൽ വ്യക്തമായ ആധിപത്യത്തോടെ കളിച്ച ഡൈനാമോസ് കളിച്ചത് 28-ാം മിനിറ്റിൽ ലക്ഷ്യം കണ്ടു. വലതു മൂലയിൽ നിന്നുള്ള റെനെ മിഹെലിച്ചിന്റെ കോർണർ കിക്ക് മാർക്ക് ചെയ്യപ്പെടാതെ നിന്ന സുവെർലൂൺ വലയിലേക്ക് എത്തിച്ചു.

മത്സരത്തിന്റെ അധികസമയത്ത് ലാലിയൻസുല ചാങ്തെയെ ലാൽറുവാത്താര ബോക്സിൽ വീഴ്‌ത്തിയതിന് ലഭിച്ച പെനാൽറ്റി റെനെ മിഹെലിച്ച് ലക്ഷ്യത്തിലെത്തിച്ചു. ഈ ഫൗളിന് ലാൽറുവാത്താരയ്ക്ക് ചുവപ്പു കാർഡും ലഭിച്ചു. 14 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന്റെ ആറാം തോൽവിയാണിത്. 10 പോയിന്റുമായി ടീം ഒമ്പതാം സ്ഥാനത്താണ് ഇപ്പോൾ. കഴിഞ്ഞ 13 കളികളിൽ ജയമറിയാതെ ഏറ്റവും അധികം മത്സരങ്ങൾ ജയിക്കാതെ തുടരുന്ന ടീം എന്ന ചീത്തപ്പേരും ബ്ലാസ്‌റ്റേഴ്‌സിന് സ്വന്തം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP