Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഐഎസ്എൽ നാലാം സീസണിന്റെ ആവേശം ഉച്ചകോടിയിൽ; സച്ചിന്റെ ബ്‌ളാസ്‌റ്റേഴ്‌സ് ഗാംഗുലിയുടെ അമർ തൊമർ ടീമിനെ വീഴ്‌ത്തി പ്രതികാരം തീർക്കുന്നത് കാണാൻ കാത്ത് ആയിരങ്ങൾ; മഞ്ഞപ്പടയുടെ മഹാസംഗമമായി കലൂർ രാജ്യാന്തര സ്റ്റേഡിയം; ജിങ്കനും വിനീതും ഹ്യൂമേട്ടനും കുന്തമുനകൾ

ഐഎസ്എൽ നാലാം സീസണിന്റെ ആവേശം ഉച്ചകോടിയിൽ; സച്ചിന്റെ ബ്‌ളാസ്‌റ്റേഴ്‌സ് ഗാംഗുലിയുടെ അമർ തൊമർ ടീമിനെ വീഴ്‌ത്തി പ്രതികാരം തീർക്കുന്നത് കാണാൻ കാത്ത് ആയിരങ്ങൾ; മഞ്ഞപ്പടയുടെ മഹാസംഗമമായി കലൂർ രാജ്യാന്തര സ്റ്റേഡിയം; ജിങ്കനും വിനീതും ഹ്യൂമേട്ടനും കുന്തമുനകൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഐഎസ്എല്ലിന്റെ നാലാം സീസണിന് അപ്പസമയത്തിനകം കിക്കോഫ്. ആദ്യ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയെ നേരിടുന്നതും മധുരപ്രതികാരം വീട്ടുന്നതും കാത്ത് ആയിരങ്ങൾ എത്തിയതോടെ കലൂർ രാജ്യാന്തര സ്‌റ്റേഡിയം ആവേശത്തിന്റെ മഞ്ഞക്കടലായി മാറി. കഴിഞ്ഞ സീസണിലെ മധൂരപ്രതികാരത്തിനായിട്ടു തന്നെയാണ് ഇന്ന് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്.

കൊൽക്കത്തയെ ആദ്യ മത്സരത്തിൽ തന്നെ തോൽപിച്ച് ആദ്യ മൂന്ന് പോയിന്റുകൾ ബ്ലാസ്റ്റേഴ്സ് തങ്ങൾക്ക് സമ്മാനിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധകർ. മുൻ സീസണുകളിൽ നിന്ന് പാഠമുൾക്കൊണ്ട് മനേജ്മെന്റിന്റെ ഭാഗത്തുനിന്നും ഇത്തവണ മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും അതുകൊണ്ടു തന്നെ ഇത്താവണ അരയും തലയും മുറുക്കി അങ്കപ്പുറപ്പാടിനൊരുങ്ങി തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ വെളിപ്പെടുത്തുന്നത്.

പ്രതിരോധ നിരയിൽ സന്തോഷ് ജിങ്കനും മുൻനിരയിൽ ഹ്യൂമേട്ടനെന്ന് ആരാധകർ സ്‌നേഹത്തോടെ വിളിക്കുന്ന അന്താരാഷ്ട്ര താരം ഹ്യൂമും പിന്നെ കേരളത്തിന്റെ സ്വന്തം വിനീതും അണിനിരക്കുന്ന ടീം ഇത്തവണ അത്ഭുതങ്ങൾ കാട്ടുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.

ഇന്ന് നാലാം സീസണിന്റെ ഉദ്ഘാടനം കൂടിയായതിനാൽ അതിന്റെ ആഘോഷച്ചടങ്ങുകൾക്കും സ്‌റ്റേഡിയം വേദിയാകും. ഉദ്ഘാടന മത്സരത്തിൽ സച്ചിന്റെ കേരളാ ബ്ലാസ്റ്റേഴ്‌സ് ഗാംഗുലിയുടെ അമർ തൊമർ കൊൽക്കത്തയെ നേരിടുന്നതോടെ ക്രിക്കറ്റും ഫുട്ബാളും ഇഴുകിച്ചേർന്ന ആവേശമാണ് സ്റ്റേഡിയത്തിൽ. ബ്ലാസ്റ്റേഴ്‌സിന്റെ കളിത്തൊട്ടിലായ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാത്രി എട്ട് മണിക്കാണ് മത്സരം.

ഉദ്ഘാടന മത്സരം ഒരു മഞ്ഞപ്പട മഹാസംഗമം ആക്കി മാറ്റാനാണ് തങ്ങൾ തീരുമാനിച്ചിരിക്കുന്നതെന്ന് മഞ്ഞപ്പടയുടെ പ്രസിഡന്റ് എൽദോസ് പറഞ്ഞിരുന്നു. ഇത് ശരിവയ്ക്കുംവണ്ണം സ്റ്റേഡിയം മഞ്ഞക്കടലായി. ടിക്കറ്റ് കിട്ടാതെ ആയിരങ്ങൾ സ്റ്റേഡിയത്തിന് പുറത്തും നിലയുറപ്പിച്ചിരിക്കുന്നു. റെനി മ്യൂളൻസ്റ്റീന്റെ തന്ത്രങ്ങളുമായി ഇറങ്ങുന്ന മഞ്ഞപ്പടയ്ക്ക് കരുത്തായി ദിമിത്താർ ബെർബറ്റോവ്, വെസ് ബ്രൗൺ, കറേജ് പെകൂസൻ, അരാത്ത ഇസൂമി, ജാക്കി ചന്ദ് സിങ് തുടങ്ങിയ പുതുനിരയും ടീമിൽ ഉണ്ട്.

രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം കൊൽക്കത്ത വിട്ട് തിരിച്ചെത്തുന്ന ആരാധകരുടെ സ്വന്തം ഇയാൻ ഹ്യൂം. പിൻനിരയിലാണെങ്കിലും മുന്നിൽ നിന്ന് നയിക്കാൻ സന്ദേശ് ജിങ്കാൻ. മലയാളിപ്പെരുമ കാത്ത് സി.കെ വിനീതും റിനോ ആന്റോയും അജിത് ശിവനും കെ. പ്രശാന്തും മഞ്ഞപ്പടയുടെ മാറ്റ്കൂട്ടുന്നു. മുൻ സീസണുകളെക്കാൾ സന്തുലിത ടീമുമായിട്ടാണ് മഞ്ഞപ്പട എത്തുന്നത്.

അത്‌ലറ്റിക്കോയുമായുള്ള സഹകരണം അവസാനിപ്പിച്ച് അമർ തൊമർ കൊൽക്കത്തയെന്ന പേരിലാണ് ചാമ്പ്യന്മാർ ഇറങ്ങുന്നത്. സ്റ്റാർ സ്‌ട്രൈക്കർ റോബീ കീൻ, കാൾ ബേക്കർ, ജയേഷ് റാണെ എന്നിവർ പരുക്കിന്റെ പിടിയിലാണെങ്കിലും കൊൽക്കത്ത പോരിന് സജ്ജമെന്ന് കോച്ച് ടെഡി ഷെറിങ്ഷാം വ്യക്തമാക്കി.

രാവിലെ മുതൽ കൊച്ചിയിലേക്ക് മഞ്ഞക്കടലായി ആരാധകർ ഒഴുകിയെത്തുകയായിരുന്നു. ഉച്ചയ്ക്ക് മൂന്നര മണി മുതലാണ് സ്റ്റേഡിയം ആരാധകർക്കായി തുറന്നുകൊടുത്തത്. പക്ഷെ ടിക്കറ്റ് കിട്ടാത്തതിന്റെ നിരാശയിലായിരുന്നു ഭൂരിപക്ഷം ആരാധകരും. ടിക്കറ്റ് കിട്ടാത്ത ദേഷ്യം അടക്കാനാവാതെ അവർ ടിക്കറ്റ് കൗണ്ടർ അടിച്ചുതകർക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP