Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരാധകർ ചോദിക്കുന്നു ഇത്തവണയെങ്കിലും കലിപ്പടക്കുമോ....?; സന്തുലിത ടീമുമായി ബ്ല്‌സ്റ്റേഴ്‌സിന്റെ വരവ്; പ്രതിരോധത്തിൽ പെർഫക്ടട്; ആശങ്കയുർത്തുന്ന മധ്യനിര; ശക്തി കൂട്ടി മുന്നേറ്റം; കളി കണ്ടിട്ട് ബാക്കി പറയാമെന്ന് ആരാധകർ; ആദ്യ മത്സരം എടികെക്കെതിരെ ശനിയാഴ്ച

ആരാധകർ ചോദിക്കുന്നു ഇത്തവണയെങ്കിലും കലിപ്പടക്കുമോ....?; സന്തുലിത ടീമുമായി ബ്ല്‌സ്റ്റേഴ്‌സിന്റെ വരവ്; പ്രതിരോധത്തിൽ പെർഫക്ടട്; ആശങ്കയുർത്തുന്ന മധ്യനിര; ശക്തി കൂട്ടി മുന്നേറ്റം; കളി കണ്ടിട്ട് ബാക്കി പറയാമെന്ന് ആരാധകർ; ആദ്യ മത്സരം എടികെക്കെതിരെ ശനിയാഴ്ച

ഐഎസ്എല്ലിന്റെ പുതിയ സീസൺ തുടങ്ങാനിരിക്കെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ചോദിക്കുന്ന ഏറ്റവും വലിയ ചോദ്യമാണ് ഇത്തവണയെങ്കിലും കലിപ്പടക്കുമോ,കപ്പടിക്കുമോ എന്നുള്ളത്. എല്ലാ തവണയും കൊട്ടിഘോഷിച്ച് വരുമെങ്കിലും പ്രതീക്ഷക്കൊത്ത പ്രകടനം ബ്ലാസ്റ്റേഴ്‌സ് പുറത്തെടുക്കാറില്ല. രണ്ടു സീസണിൽ ഫൈനൽ കളിക്കുകയും രണ്ടു സീസണുകളിൽ പറ്റെ തകരുകയും ചെയ്ത ക്ലബിന് കിട്ടാക്കനിയായ കിരീടം ഇത്തവണയെങ്കിലും സ്വന്തമാക്കാനാവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. സച്ചിന്റെ മടക്കവും ആരാധകരെ അല്പം വിഷമത്തിലാക്കിയിട്ടുണ്ടെങ്കിലും മോഹൻ ലാലിന്റെ വരവ് ഗുണം ചെയ്യുമെന്നാണ് ടീം അധികൃതർ കരുതുന്നത്.

കഴിഞ്ഞ സീസണിന്റെ പകുതിയിൽ വച്ച് നിയമിക്കപ്പെട്ട പരിശീലകൻ ഡേവിഡ് ജയിംസിന് ടീമിനെ ഒരുക്കാൻ വേണ്ടെത്ര സമയം ലഭിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ കഴിഞ്ഞ സീസണിനിടെ ബെർബറ്റോവ് രൂക്ഷമായി വിമർശിച്ച ജയിംസിന്റെ ലോംഗ്‌ബോൾ ശൈലിയിൽ ഇത്തവണ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. കേരളത്തിൽ ഫുട്‌ബോളിനെ നെഞ്ചിലേറ്റുന്ന ആരാധകരെ തൃപ്തിപ്പെടുത്തുന്ന കളി ഇത്തവണ ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തില്ലെങ്കിൽ ആരാധകരുടെ രോഷം മുൻ ലിവർപൂൾ താരത്തിനു നേരിടേണ്ടി വരുമെന്നതുറപ്പാണ്.

ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം ഇത്തവണ സന്തുലിതമായ ടീമാണെന്ന് പറായം. യുവാക്കളെയാണ് ടീമിൽ ഏറെയും ഉൾക്കൊള്ളിച്ചിരിക്കുന്നതും മാത്രമല്ല മലയാളി താരങ്ങൾക്ക് ഏറെ അവസരം ലഭിക്കുമെന്നതും പ്രത്യേകതയാണ്. പ്രതിരോധമാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സിന്റെ ശക്തികേന്ദ്രം. സന്ദേശ് ജിംഗൻ, അനസ് എടത്തോടിക്ക, ലാൽറുവാത്താര, അബ്ദുൾ ഹക്കു എന്നിവർക്കൊപ്പം വിദേശ താരങ്ങളായ ലാകിച് പെസിച്ച്, സിറിൽ കാലി എന്നിവരടങ്ങുന്നതാണ് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം. മികച്ച വേഗതയുള്ള പ്രശാന്തിന്റെ സാന്നിധ്യം പ്രതിരോധത്തിലും ആക്രമണത്തിലും കരുത്തു പകരും.

അതേസമയം കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ ദൗർബല്യമായിരുന്ന മധ്യനിരയാണ് ഇത്തവണയും ആശങ്കയുണർത്തുന്നത്. മധ്യ നിരയിൽ കളി മെനയാൻ പരിചയസമ്പന്നർ ഇല്ലാത്തത് ബ്ലാസ്റ്റേഴ്‌സിനെ വലയ്ക്കുന്നുണ്ട്. എന്നാൽ പുതിയതായി ടീമിലെത്തിയ നികോള കിർകാമവറികിനൊപ്പം കറേജ് പെകൂസൻ, കഴിഞ്ഞ സീസൺ പരിക്കിനെ തുടർന്ന് നഷ്ടപ്പെട്ട കിസിറോൺ കിസിറ്റോ, മലയാളി താരം സക്കീർ മുണ്ടംപാറ എന്നിവർ കൂടി ചേരുന്നതോടെ ആ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് കരുതേണ്ടത്.

മുന്നേറ്റനിരയിൽ സ്ലാവിസ പോപ്ലാട്‌നിക്, മാറ്റിയോ സ്റ്റോഹോനോവിച്ച് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന്റെ കരുത്ത്. സ്ലൊവേനിയൻ ലീഗിൽ തകർപ്പൻ പ്രകടനം നടത്തിയതിനു ശേഷമാണ് പോപ്ലാട്‌നിക് ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. ആ ഫോം ഐഎസ്എല്ലിലും തുടരാനായാൽ അതു ടീമിന്റെ മുന്നേറ്റത്തിനു ശക്തി പകരും. ഇവർക്കു പുറമേ സി.കെ.വിനീത്, സന്തോഷ് ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയ ജിതിൻ എംഎസ്, ഇന്ത്യൻ താരങ്ങളായ നർസാരി, ഡംഗൽ എന്നിവരും ബ്ലാസ്റ്റേഴ്‌സിനു പ്രതീക്ഷയുണർത്തുന്നുണ്ട്. അതേ സമയം ഗോൾകീപ്പർമാരായി ധിരജ് സിങ്, നവിൻ കുമാർ എന്നിവരിലാരെ തെരഞ്ഞെടുക്കണമെന്നത് ജയിംസിന് തലവേദന തന്നെയായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP