Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തുടർച്ചയായ ആറാം മത്സരത്തിലും ജയമില്ലാതെ കേരള ബ്ലാസ്റ്റേഴ്‌സ്; മുംബൈ സിറ്റിക്കെതിരായ മത്സരത്തിൽ മറാത്ത മണ്ണിൽനിന്നു സമനിലയോടെ മടക്കം

തുടർച്ചയായ ആറാം മത്സരത്തിലും ജയമില്ലാതെ കേരള ബ്ലാസ്റ്റേഴ്‌സ്; മുംബൈ സിറ്റിക്കെതിരായ മത്സരത്തിൽ മറാത്ത മണ്ണിൽനിന്നു സമനിലയോടെ മടക്കം

സ്വന്തം ലേഖകൻ

മുംബൈ: ഐ.എസ്.എല്ലിൽ തുടർച്ചയായ ആറാം മത്സരത്തിലും ജയമില്ലാതെ കേരള ബ്ലാസ്റ്റേഴ്‌സിനു മറാത്ത മണ്ണിൽനിന്നു സമനിലയോടെ (11) മടക്കം. കേരള ബ്ലാസ്റ്റേഴ്സ്. മികച്ച പ്രകടനം നടത്താനായെങ്കിലും മുംബൈ സിറ്റിക്കെതിരായ മത്സരത്തിൽ ജയിക്കാൻ അതു പോരായിരുന്നു. ആദ്യ പകുതിയിലെ ശൗര്യം രണ്ടാം പകുതിയിൽ നിലനിർത്താൻ കഴിയാതെ വന്നതോടെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് സമനിലയോടെ മടങ്ങേണ്ടി വന്നു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.

രണ്ടു ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. ബ്ലാസ്റ്റേഴ്‌സിനായി മെസി ബൗളിയും (75') മുംബൈയ്ക്കായി അമീൻ ഷെർമീതിയും (77') ആണ് ഗോൾ നേടിയത്.
മത്സരത്തിന്റെ തുടക്കം മുതൽ തന്നെ കേരളം, മുംബൈ പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടിരുന്നു. പ്രസ്സിങ് ഗെയിം കാഴ്ചവെച്ച ബ്ലാസ്റ്റേഴ്സ് നിരവധി അവസരങ്ങളാണ് ആദ്യ 32 മിനിറ്റിനുള്ളിൽ തന്നെ സൃഷ്ടിച്ചത്. 25-ാം മിനിറ്റിൽ മെസ്സിയുടെ ഉഗ്രനൊരു ബൈസിക്കിൾ കിക്ക് മുംബൈ ഗോൾകീപ്പർ അമരീന്ദർ മുഴുനീളൻ ഡൈവിലൂടെ രക്ഷപ്പെടുത്തുകയായിരുന്നു.

ഇതിനിടെ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ പിഴവിനും പലതവണ സ്റ്റേഡിയം സാക്ഷിയായി. 41-ാം മിനിറ്റിൽ മോദു സൗഗുവിന് ലഭിച്ച അവസരം രഹനേഷ് രക്ഷപ്പെടുത്തുകയായിരുന്നു. സൗഗുവിന്റെ ഷോട്ട് ദുർബലമായതാണ് കേരളത്തെ തുണച്ചത്. നായകൻ ഒഗ്‌ബെച്ചെയുടെ അഭാവത്തിൽ മെസി ബൗളിയെ ഏക സ്‌ട്രൈക്കറാക്കിയാണ് കോച്ച് ഷാട്ടോരി ഇറങ്ങിയത്. സെയ്ത്യസെൻ സിങ്ങിന് ആദ്യ ഇലവനിൽ സ്ഥാനം. 9ാം മിനിറ്റിൽ ഇടതു പാർശ്വത്തിലൂടെ മുംബൈ ഡിഫൻഡറെ മറികടന്ന് മെസി ബോക്‌സിലേക്കു നൽകിയ പാസ് പക്ഷേ, പ്രശാന്തിന്റെ കാലിലെത്തിയില്ല. പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്‌സ് 8ാം സ്ഥാനത്തു തന്നെ. മുംബൈ ഒരു പടി കയറി ആറിലെത്തി.

ഇതിനിടെ 75-ാം മിനിറ്റിൽ മെസ്സി ബൗളിയുടെ ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയെങ്കിലും 77-ാം മിനിറ്റിൽ അമീൻ ചെർമിറ്റിയിലൂടെ മുംബൈ തിരിച്ചടിക്കുകയായിരുന്നു. കേരള പ്രതിരോധത്തിന്റെ ഒത്തിണക്കമില്ലായ്മയാണ് മുംബൈയുടെ സമനില ഗോളിന് വഴിവെച്ചത്. മുംബൈ താരത്തിന്റെ ഷോട്ട് രഹനേഷ് തടുത്തിട്ടെങ്കിലും തൊട്ടടുത്തുണ്ടായിരുന്ന ചെർമിറ്റി റീബൗണ്ട് ബോൾ വലയിലേക്ക് തട്ടിയിടുകയായിരുന്നു. ഗോൾ കീപ്പർ ടി.പി രഹനേഷിന്റെ സേവുകളാണ് പലപ്പോഴും കേരളത്തെ തുണച്ചത്. ഗോളെന്നുറച്ച ഏതാനും അവസരങ്ങളിൽ മുംബൈക്ക് വിലങ്ങുതടിയായത് രഹനേഷായിരുന്നു.

ക്യാപ്റ്റൻ ബർത്തലോമിയോ ഓഗ്ബെച്ചെയില്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിനിറങ്ങിയത്. പരിക്കാണ് താരത്തിന് വില്ലനായത്. ഓഗ്ബെച്ചെയുടെ അഭാവത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ മെസ്സിക്കായെങ്കിലും ഫിനിഷിങ്ങിൽ പല താരങ്ങൾക്കും പിഴച്ചത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. രണ്ടാം പകുതിയിൽ മുംബൈ ആക്രമണം ഊർജിതമായപ്പോൾ രെഹനേഷിന്റെ രക്ഷാപ്രവർത്തനം. 59ാം മിനിറ്റിൽ മുഹമ്മദ് ലാർബിയുടെ മിന്നൽ ഷോട്ട് ബാറിൽ ഉരുമ്മി പറന്നു.

സഹലിനു പകരം 61ാം മിനിറ്റിൽ സാമുവൽ ലാൽമുവാൻപുയയെ ഷാട്ടോരി കളത്തിലിറക്കി. മുംബൈയുടെ പൂട്ടു പൊളിക്കാൻ ഒടുവിൽ ജീക്‌സൺ സിങ് വന്നു. പ്രതിരോധ നിരയെ കടന്നു കയറിയ ജീക്‌സന്റെ മിന്നലടി അമരീന്ദർ തട്ടിയകറ്റിയറ്റിയെങ്കിലും പന്തു പിടിച്ചെടുത്ത ജെസലിന്റെ ക്രോസ് മെസിയിലേക്ക്. പിഴവില്ലാത്തൊരു ഷോട്ട്; ബ്ലാസ്റ്റേഴ്‌സ് മുന്നിൽ (10). ആഹ്ലാദം ഒരു മിനിറ്റ് നീണ്ടില്ല. ബ്ലാസ്റ്റേഴ്‌സ് ബോക്‌സിൽ ലാർബിയുടെ ഹെഡർ ഷെർമീതിയിലേക്ക്. ആദ്യ ഷോട്ട് രെഹനേഷ് തട്ടിയകറ്റിയെങ്കിലും കുതിച്ചെത്തിയ ഷെർമീതി ലക്ഷ്യം കണ്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP