Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കടങ്ങൾ എല്ലാം കൂടി ആറാം സീസണിൽ വീട്ടുമായിരിക്കും; പത്ത് പേരുമായി ചുരുങ്ങിയ നോർത്ത് ഈസ്റ്റിനെ വീഴ്‌ത്താനാകാതെ ജിങ്കനും കൂട്ടരും; സീസണിലെ അവസാന മത്സരത്തിലും കേരളത്തിന് സമനില; രണ്ട് ജയം മാത്രം കുറിച്ച് 15 പോയിന്റുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് ഒൻപതാം സ്ഥാനത്ത് സീസൺ അവസാനിപ്പിച്ചു

കടങ്ങൾ എല്ലാം കൂടി ആറാം സീസണിൽ വീട്ടുമായിരിക്കും; പത്ത് പേരുമായി ചുരുങ്ങിയ നോർത്ത് ഈസ്റ്റിനെ വീഴ്‌ത്താനാകാതെ ജിങ്കനും കൂട്ടരും; സീസണിലെ അവസാന മത്സരത്തിലും കേരളത്തിന് സമനില; രണ്ട് ജയം മാത്രം കുറിച്ച് 15 പോയിന്റുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് ഒൻപതാം സ്ഥാനത്ത് സീസൺ അവസാനിപ്പിച്ചു

സ്പോർട്സ് ഡെസ്‌ക്

കൊച്ചി: ഐഎസ്എൽ അഞ്ചാം സീസണിലെ തങ്ങളുടെ അവസാന ലീഗ് മത്സരത്തിലും കേരള ബ്ലാസ്‌റ്റേഴ്‌സിന് സമനില പൂട്ട് പൊട്ടിക്കാനായില്ല. കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായി നടന്ന മത്സരത്തിൽ ഗോൾരഹിത സമനിലയായിരുന്നു റലം. മത്സരത്തിന്റെ 23ാം മിനിറ്റിൽ പോപ്ലാറ്റ്‌നിക്കിനെ ഫൗൾ ചെയ്ത നോർത്ത് ഈസ്റ്റ് താരം ഗുർവീന്ദർ സിങ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പത്ത് പേരുമായിട്ടാണ് വടക്ക് കിഴക്കൻ ടീം കളിച്ചത്. എന്നാൽ ഇത് മുതലാക്കാൻ കേരളത്തിന് കഴിഞ്ഞില്ല.

ആദ്യ പകുതിയിൽ ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോളുകളൊന്നും പിറന്നില്ല. കേരളാ ബ്ലാസ്റ്റേഴ്സ് നടത്തിയ മികച്ചൊരു കൗണ്ടർ അറ്റാക്കിനൊടുവിൽ ബോക്സിന് തൊട്ടുമുന്നിൽ മത്തേയ് പോപ്ലാറ്റ്നിക്കിനെ വീഴ്‌ത്തിയതിന് റഫറി ഗുർവീന്ദറിന് നേരിട്ട് ചുവപ്പ് കാർഡ് കാണിക്കുകയായിരുന്നു. ഗോളെന്ന് ഉറച്ച നിരവധി അവസരങ്ങൾ ഗോൾകീപ്പർ തട്ടി അകറ്റുകയും ക്രോസ് ബാർ വില്ലനവുകയും ചെയ്തതും കേരളത്തിന് വിനയായി.

ബ്ലാസ്റ്റേഴ്സിന്റെ ഒമ്പതാം സമനിലയായിരുന്നു ഇന്നത്തേത്. സീസണിൽ വെറും രണ്ട് വിജയങ്ങൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാനായത്. ഉദ്ഘാടന മത്സരത്തിൽ എടികെയയും പിന്നീട് ചെന്നൈയിൻ എഫ്‌സിയെയുമാണ് കേരളം തോൽപ്പിച്ചത്. ചെന്നൈ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോൾ 18 മത്സരങ്ങളിൽ നിന്ന് 15 പോയന്റുമായി ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 29 പോയിന്റുമായി നോർത്ത് ഈസ്റ്റ് നാലാം സ്ഥാനക്കാരായി സെമിക്ക് യോഗ്യത് നേടി. എഫ്‌സി ഗോവ, ബെംഗലൂരു എഫ്‌സി, മുംബൈ സിറ്റി എഫ്‌സി എന്നീ ടീമുകൾ ആദ്യ മൂന്ന് സ്ഥാനത്ത് എത്തി സെമിക്ക് യോഗ്യത നേടി. ഹോം എവേ അടിസ്ഥാനത്തിലാണ് സെമി ഫൈനലുകൾ. മാർച്ച് 7,9 തീയതികളിൽ ആദ്യ സെമിയും 11,12 തീയതികളിൽ രണ്ടാം സെമിയും നടക്കും. മാർച്ച് 17ന് ആണ് ഫൈനൽ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP