Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു ഓഫ്‌സൈഡ് ഗോളും മറ്റൊന്ന് മികച്ച സേവിൽ നിന്നും പിറന്ന സെൽഫ് ഗോളും; ബെംഗലൂരു എഫ്‌സിയെ വിറപ്പിച്ച കേരളം വീണത് നിർഭാഗ്യത്തിൽ തട്ടി; മഞ്ഞപ്പടയ്ക്ക് സീസണിലെ ആദ്യ തോൽവി; ബിഎഫ്‌സിയോട് തോറ്റത് ഒന്നിനെതിരെ രണ്ട് ഗോളിന്; ആറ് കളികളിൽ നിന്ന് നേട്ടം ഏഴ് പോയിന്റ് മാത്രം

ഒരു ഓഫ്‌സൈഡ് ഗോളും മറ്റൊന്ന് മികച്ച സേവിൽ നിന്നും പിറന്ന സെൽഫ് ഗോളും; ബെംഗലൂരു എഫ്‌സിയെ വിറപ്പിച്ച കേരളം വീണത് നിർഭാഗ്യത്തിൽ തട്ടി; മഞ്ഞപ്പടയ്ക്ക് സീസണിലെ ആദ്യ തോൽവി; ബിഎഫ്‌സിയോട് തോറ്റത് ഒന്നിനെതിരെ രണ്ട് ഗോളിന്; ആറ് കളികളിൽ നിന്ന് നേട്ടം ഏഴ് പോയിന്റ് മാത്രം

സ്പോർട്സ് ഡെസ്‌ക്

കൊച്ചി: ശക്തരായ ബെംഗലൂരുവിനെതിരെ പൊരുതിക്കളിച്ച കേരള ബ്ലാസ്റ്റേഴ്‌സിനെ നിർഭാഗ്യം പിടികൂടിയപ്പോൾ കൊമ്പന്മാർക്ക് സീസണിലെ ആദ്യ തോൽവി. 17ാം മിനിറ്റിൽ റഫറി ഓഫ്‌സൈഡ് വിളിക്കാത്തതിന്റെ ആനുകൂല്യത്തിൽ ലഭിച്ച ഗോളും. 80ാം മിനിറ്റിൽ നവീൻകുമാർ കുത്തിയകറ്റിയ മികച്ച സേവ് ക്രെമാരോവിച്ചിന്റെ ശരീരത്തിൽ തട്ടി ഓൺഗോളായി വലയിലേക്ക് പതിച്ചതിനേയും വിശദീകരിക്കാൻ നിർഭാഗ്യം എന്നല്ലാതെ മറ്റൊരു വാക്ക് കേരള ബ്ലാസ്റ്റേഴ്‌സ് തേടേണ്ടതില്ല. പതിവ്‌പോലെ അലക്ഷ്യമായ ചില പാസുകളും പുറത്തേക്കടിച്ച കളഞ്ഞ അവസരങ്ങളും കേരളത്തിന് ഒരിക്കൽ കൂടി വിനയായി.

ശക്തരായ ബെംഗലൂരു എഫ്‌സിക്കെതിരെ മികച്ച രീതിയിലാണ് കേരളം തുടക്കം മുതൽ പിടിച്ച് തിന്നത്. എന്നാൽ പതിവ് പോലെ നിരവധി അവസരങ്ങളും ബ്ലാസ്‌റ്റേഴ്‌സ് പാഴാക്കി.ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഗോളിൽ 17ാം മിനിറ്റിൽ ബിഎഫ്‌സിയാണ് മുന്നിലെത്തിയത്, 30ാം മിനിറ്റിൽ സെർബിയൻ താരം സ്ലാവിസ സ്റ്റോയനോവിച്ച് നേടിയ പെനൽറ്റി ഗോളിലാണ് ബ്ലാസ്റ്റേഴ്‌സ് ഒപ്പമെത്തിയത്. അര ഡസനോളം ചെറുതും വലുതുമായ ഗോളവസരങ്ങൾ പാഴാക്കിയാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യപകുതിയിൽ ബെംഗളൂരുവിനെ ഒപ്പം പിടിച്ചത്.

മധ്യനിരയ്ക്കു സമീപത്തുനിന്നു പ്രതിരോധനിര താരം ആർബർട്ട പോളോ തുടക്കമിട്ട നീക്കം മിക്കു വഴി ബോക്‌സിനു മുന്നിൽ സുനിൽ ഛേത്രിയിലേക്കെത്തുമ്പോൾ ബെംഗളൂരു ക്യാപ്റ്റനെ പൂട്ടാൻ ഒപ്പത്തിനൊപ്പം ബ്ലാസ്റ്റേഴ്‌സ് നായകൻ സന്ദേശ് ജിങ്കാനുമുണ്ടായിരുന്നു. ഛേത്രി ഓഫ് സൈഡായിരുന്നുവെന്നു വ്യക്തം. സൈഡ് റഫറി കാണാതെ പോയതോടെ ഛേത്രി വലയ്ക്കുമുന്നിൽ ഉറച്ചുനിന്ന നവീൻകുമാറിനെ മറികടന്ന് വലകുലുക്കുകയായിരുന്നു സ്‌കോർ 10. കരുത്തർക്ക് മുന്നിൽ ബ്ലാസ്റ്റേഴസിന് അടിതെറ്റുമെന്ന് തോന്നിയെങ്കിലും കേരളം മിക്ച രീതയിൽ തിരിച്ചടിച്ചു.

ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി ലഭിച്ച ത്രോ ഇന്നിൽനിന്നായിരുന്നു ഗോളിലെത്തിയ നീക്കത്തിന്റെ തുടക്കം. ത്രോ എടുത്ത ഫ്രഞ്ച് താരം സിറിൽ കാലി പന്ത് ബോക്‌സിനുള്ളിൽ സഹലിനു നൽകി. പന്തുമായി മുന്നേറാനുള്ള സഹലിന്റെ ശ്രമത്തിന് നിഷുകുമാറിന്റെ പരുക്കൻ പൂട്ട്. ഫൗളേറ്റു സഹൽ താഴെ വീണതും റഫറി പെനാൽറ്റി അനുവദിച്ചു. ജംഷദ്പൂരിനെതിരായ മത്സരത്തിൽ പെനാൽറ്റി പാഴാക്കിയെങ്കിലും കിക്കെടുത്ത സ്റ്റോയനോവിച്ചിനു പിഴച്ചില്ല. ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിന്റെ പ്രതിരോധം തകർത്ത് പന്തു വലയിൽ. അവസാന പത്ത് മിനിറ്റിൽ ഗോൾ മടക്കാൻ കേരളം കിണഞ്ഞ് ശ്രമിച്ചെങ്കിലും ബംഗലൂരു പ്രതിരോധത്തിൽ തട്ടി വീഴുകയായിരുന്നു എല്ലാ ശ്രമങ്ങളും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP