Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐഎസ്എൽ സീസണിലെ രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി; മുംബൈ സിറ്റി എഫ്‌സിയോട് തോറ്റത് എതിരില്ലാത്ത ഒറ്റ ഗോളിന്; 82ാം മിനിറ്റിൽ കേരളത്തിന്റെ കഥ കഴിച്ചത് അമിൻ ഷെർമിറ്റി; നിരാശരായി കൊച്ചിയിൽ ഒഴികിയെത്തിയ ആരാധകർ

ഐഎസ്എൽ സീസണിലെ രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി; മുംബൈ സിറ്റി എഫ്‌സിയോട് തോറ്റത് എതിരില്ലാത്ത ഒറ്റ ഗോളിന്; 82ാം മിനിറ്റിൽ കേരളത്തിന്റെ കഥ കഴിച്ചത് അമിൻ ഷെർമിറ്റി; നിരാശരായി കൊച്ചിയിൽ ഒഴികിയെത്തിയ ആരാധകർ

സ്പോർട്സ് ഡെസ്‌ക്‌

കൊച്ചി: സീസണിലെ രണ്ടാം മത്സരത്തിൽ തന്നെ പരാജയം രുചിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഹോം മാച്ചിൽ മുംബൈ സിറ്റി എഫ്‌സിയോട് എതിരില്ലാത്ത ഒരു ഗോളിനാണ് കേരളം പരാജയപ്പെട്ടത്. 82ാം മിനിറ്റിൽ ടുണീഷ്യൻ താരം അമിൻ ഷെർമിറ്റിയാണ് മുംബൈ സിറ്റിയുടെ വിജയം ഉറപ്പിച്ച ഗോൾ നേടിയത്. കേരളത്തിന്റഎ പ്രതിരോധത്തിൽ വന്ന വൻ പാളിച്ചയാണ് ഗോളിന് വഴിയൊരുക്കിയത്. ഇതിന് തൊട്ട് പിന്നാലെ മുംബൈ ഒരു ഗോൾ കൂടി നേടേണ്ടതായിരുന്നു. എന്നാൽ ഭാഗ്യം കൊണ്ട് മാത്രമാണ് ഗോളിയില്ലാത്ത പോസ്റ്റിലേക്ക് മുംബൈ താരം തോടുത്ത ഷോട്ട് വഴി മാറി പോയത്. ഇഞ്ചുറി ടൈമിന്റെ അവസാന സെക്കൻഡിൽ പോയിന്റ് റേഞ്ചിൽ നിന്ന് ഓഗ്ബച്ച തൊടുത്ത വെടിച്ചില്ലൻ ഷോട്ട് മുംബൈ നായകനും ഗോളിയുമായ അമരീന്ദർ തട്ടിയകറ്റിയതോടെ കേരളത്തിന്റെ സമനില പ്രതീക്ഷ അവസാനിക്കുകയായിരുന്നു.സീസണിലെ ആദ്യ മത്സരത്തിൽ ഞായറാഴ്ച എടികെയ്ക്ക് എതിരെ നായകൻ ഒഗ്ബച്ചയുടെ ഇരട്ട ഗോളിൽ കേരളം 2-1ന് വിജയിച്ചിരുന്നു. രണ്ട് മത്സരങ്ങളിൽ ഒരു ജയവും ഒരു തോൽവിയും സഹിതം മൂന്ന് പോയിന്റാണ് കേരളത്തിന്റെ സമ്പാദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP