Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സച്ചിനേയും കൊച്ചിക്കാരേയും ബ്ലാസ്റ്റേഴ്‌സ് നിരാശരാക്കിയില്ല; ആദ്യപാദ സെമിയിൽ മൂന്ന് ഗോൾ വിജയവുമായി കേരളാ ടീം; ആദ്യപകുതിയിൽ ഹ്യൂമും ഇഷ്ഫഖ് അഹമ്മദും ഗോൾ നേടി; മലയാളിയായ സുശാന്തിന്റെ ഉഗ്രൻ ഗോളുമായി കേരളാ ടീം കരുത്ത് കാട്ടി

സച്ചിനേയും കൊച്ചിക്കാരേയും ബ്ലാസ്റ്റേഴ്‌സ് നിരാശരാക്കിയില്ല; ആദ്യപാദ സെമിയിൽ മൂന്ന് ഗോൾ വിജയവുമായി കേരളാ ടീം; ആദ്യപകുതിയിൽ ഹ്യൂമും ഇഷ്ഫഖ് അഹമ്മദും ഗോൾ നേടി; മലയാളിയായ സുശാന്തിന്റെ ഉഗ്രൻ ഗോളുമായി കേരളാ ടീം കരുത്ത് കാട്ടി

കൊച്ചി: കല്ലൂർ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ അൻപതിനായിരത്തിലധികം വരുന്ന കാണികളേയും സച്ചിൻ തെണ്ടുൽക്കറേയും യുവരാജ് സിംഗിനേയും കേരളാ ബ്ലാസ്റ്റേഴ്‌സ് നിരാശരാക്കിയില്ല. ഇന്ത്യൻ സുപ്പർ ലീഗ് ഫുട്‌ബോളിലെ ആദ്യ സെമിയിൽ കരുത്തരായ ചെന്നൈയിൻ എഫ് സിയെ കേരളാ ടീം എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചു. മൂന്ന് ഗോളിന്റെ മുൻതൂക്കവുമായി ഇനി ഇവേ മത്സരത്തിൽ ചെന്നൈയിനെ കേരളാ ടീം നേരിടും.

ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആദ്യ അര മണിക്കൂറിനുള്ളിലാണ് കേരളത്തിന്റ് രണ്ട് ഗോളും പിറന്നത്. 27ാം മിനിട്ടിൽ ഇഷ്ഫഖ് അഹമ്മദും 29ാം മിനിട്ടിൽ ക്യാപ്റ്റൻ ലേൻ ഹ്യുമും ചെന്നൈയുടെ വല ചലിപ്പിച്ചു. ഇയാൻ ഹൂം 25-ാം മിനിറ്റിൽ വലചലിപ്പിച്ചെങ്കിലും ഓഫ് സൈഡ് വിസിൽ മഴങ്ങി. അതിന്റെ വേദനമാറ്റും വണ്ണം തൊട്ടടുത്ത നിമിഷങ്ങളിൽ കേരളം രണ്ട് ഗോൾ നേടി.  

തുടർന്ന് ആദ്യ പകുതിയിൽ ഉടനീളം ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണമായിരുന്നു. രണ്ടാം പകുതിയിൽ മുൻതൂക്കം നഷ്ടമാകാതിരിക്കാൻ പ്രതിരോധത്തിലൂന്നിയ കളിയെന്ന തന്ത്രവും വിജയിച്ചു. പ്രതിരോധത്തിലേക്ക് വലിയുമ്പോഴും രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്‌സ് ഒറ്റപ്പെട്ട മുന്നേറ്റങ്ങൾ നടത്തി. ഹ്യൂം തന്നെയാണ് അവയ്ക്കും നേതൃത്വം നൽകിയത്. അവസാന നിമിഷത്തിൽ മലയാളിയായ സുശാന്ത് മാത്യു ഉജ്ജ്വല ഗോളിലൂടെ കേരളത്തിന് മൂന്നാം ഗോൾ സമ്മാനിച്ചു. ഈ ഗോളോടെ സുശാന്ത് മാത്യും കളിയിലെ താരമായി.

ഗ്രൗണ്ട് നിറഞ്ഞ് കളിച്ച ഇയാൻ ഹ്യൂം തന്നെയായിരുന്നു മുന്നേറ്റ നിരയിലെ കേരളത്തിന്റെ താരം. കളിയുടെ തുടക്കത്തിൽ തന്നെ മൈക്കൽ ചോപ്രയെ കളിപ്പിക്കാനുള്ള തീരുമാനവും ഫലം കണ്ടു. ഹ്യൂമിനൊപ്പം ചോപ്ര കൂടിയായപ്പോൾ കേരളത്തിന്റെ മുന്നേറ്റ നിരയെ പിടിച്ചു കെട്ടാൻ ചെന്നൈയിൻ ടീം വിയർത്തു. ഗോൾ കീപ്പർ സന്ദീപ് നന്ദിയുടെ സേവുകളും കേരളാ ടീമിന്റെ വിജയത്തിൽ നിർണ്ണായകമായി. പക്ഷേ മനസ്സിൽ നിറയുന്നത് സുശാന്തിന്റെ മനോഹര ഗോളായിരുന്നു.

സെമിയിലെത്തിയ നാലു ടീമുകളും രണ്ടു സെമിഫൈനൽ വീതം കളിക്കണം. ഹോം മാച്ചും ഹോം എവേ മാച്ചും. അതിൽ ഹോമാച്ചിലാണ് കേരളം ചെന്നൈയിൻ ടീമിനെ തോൽപ്പിച്ചത്. 16 നാണ് ചെന്നൈയിൽ ഇരുടീമുകളും തമ്മിലെ രണ്ടാമത്തെ സെമി. ആദ്യ സെമിയിൽ മൂന്ന് ഗോളിന്റെ മുൻതൂക്കമുള്ളതിനാൽ ചെന്നൈയിൽ രണ്ട് ഗോൾ വ്യത്യാസത്തിലെ ജയം പോലും കേരളാ ടീമിനെ ഫൈനലിൽ എത്തിക്കും.

ലീഗിൽ ഒന്നാം സ്ഥാനവുമായാണ് ചെന്നൈയിൻ സെമിയിൽ എത്തിയത്. കേരളമാകട്ടെ കഷ്ടിച്ചു. ലീഗ് മത്സരത്തിലും ചെന്നൈയിൻ ടീമിനായിരുന്നു മുൻതൂക്കം. അതുകൊണ്ട് തന്നെ കൊച്ചിയിലെ ആദ്യ പാദ സെമിയിലും ചെന്നൈ ടീമിനാണ് കൂടുതൽ സാധ്യത നൽകിയത്. ഇതിനെയാണ് ടോട്ടൽ ഫുട്‌ബോളിന്റെ കരുത്തിൽ കേരളം മറികടന്നത്.

കേരളാ ടീമിന്റെ ഉടമ സച്ചിൻ തെണ്ടുൽക്കറും യുവരാജ് സിംഗും കളികാണാൻ വേദിയിലുണ്ടായിരുന്നു. ക്രിക്കറ്ററായ സഹീർഖാനും സച്ചിന്റെ ടീമിന് പിന്തുണയാകാൻ കൊച്ചിയിലെത്തി. ചെന്നൈയിൻ ടീമിന്റെ ഉടമ അഭിഷേക് ബച്ചനും കളികാണാൻ എത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP