Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഴിമതി കേസിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഉടമ സെർബിയയിൽ അറസ്റ്റിൽ; ബെൽഗ്രേഡ് പൊലീസ് നിമ്മഗഡ്ഡ പ്രസാദിനെ അറസ്റ്റു ചെയ്തത് വാൻപിക്ക് അഴിമതിയുമായി ബന്ധപ്പെട്ട്; രണ്ട് ദിവസമായി കസ്റ്റഡിയിലുള്ള വ്യവസായിയെ രക്ഷിക്കാൻ ആന്ധ്രാ മുഖ്യമന്ത്രി ജഗൻ തീവ്രശ്രമത്തിൽ

അഴിമതി കേസിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഉടമ സെർബിയയിൽ അറസ്റ്റിൽ; ബെൽഗ്രേഡ് പൊലീസ് നിമ്മഗഡ്ഡ പ്രസാദിനെ അറസ്റ്റു ചെയ്തത് വാൻപിക്ക് അഴിമതിയുമായി ബന്ധപ്പെട്ട്; രണ്ട് ദിവസമായി കസ്റ്റഡിയിലുള്ള വ്യവസായിയെ രക്ഷിക്കാൻ ആന്ധ്രാ മുഖ്യമന്ത്രി ജഗൻ തീവ്രശ്രമത്തിൽ

മറുനാടൻ ഡെസ്‌ക്‌

ബെൽഗ്രേഡ്: കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോൾ ടീം ആരാധകരെ ആശങ്കയിലാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ് ഉടമയുടെ അറസ്റ്റ്. പ്രമുഖ വ്യവസായിയായ നിമ്മഗഡ്ഡ പ്രസാദാണ് അഴിമതി കേസിൽ സെർബിയയിലെ ബെൽഗ്രേഡിൽ വെച്ച് അറസ്റ്റിലാത്. സെർബിയയിലുള്ള പ്രസാദ് കഴിഞ്ഞ രണ്ടുദിവസമായി അവിടെ കസ്റ്റഡിയിലാണ്. വാൻപിക്ക് അഴിമതിയുമായി ബന്ധപ്പെട്ട് ബെൽഗ്രേഡ് പൊലീസാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

വാൻപിക് പദ്ധതിയുടെ തട്ടിപ്പിനെക്കുറിച്ച് യു.എ.ഇയിലെ റാസൽഖൈമയിൽ നിന്നാണ് പൊലീസിനു വിവരം ലഭിച്ചത്. ഇതേത്തുടർന്നായിരുന്നു അറസ്റ്റ്. റാസൽഖൈമയുമായി ചേർന്ന പ്രസാദ് വോഡരേവ്-നിസാം പട്ടണം തുറമുഖ വ്യവസായ ഇടനാഴി പദ്ധതി (വാൻപിക്) ഏറ്റെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പ്രസാദിനെതിരെ അഴിമതി ആരോപണം ഉയർന്നത്.

പദ്ധതിക്കായി അന്നത്തെ സർക്കാർ നൽകിയ 24,000 ഏക്കറോളം ഭൂമി ചട്ടങ്ങൾ ലംഘിച്ചാണെന്ന പരാതിയായിരുന്നു ഉയർന്നത്. തുടർന്ന് ഇത് കേസായി മാറുകയും ചെയത്ു. സെർബിയയിൽ വിനോദസഞ്ചാരത്തിനെത്തിയപ്പോഴായിരുന്നു അറസ്റ്റ്. എന്നാൽ പ്രസാദിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമെന്നോണം ആന്ധ്രാപ്രദേശിലെ വൈ.എസ്.ആർ കോൺഗ്രസ് സർക്കാർ കേന്ദ്രസർക്കാരിനെ സമീപിച്ചുകഴിഞ്ഞു.

മുൻപ് ഇതേ അഴിമതിയുമായി ബന്ധപ്പെട്ട് വൈ.എസ് രാജശേഖര റെഡ്ഢി സർക്കാരിന്റെ കാലത്ത് വൈ.എസ് ജഗന്മോഹൻ റെഡ്ഢിയുടെ പേരും പറഞ്ഞുകേട്ടിരുന്നു. ഇപ്പോൾ മുഖ്യമന്ത്രിയായ ജഗനാണ് കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്. കേരളാ ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീമിന്റെ ഉടമയായ നിമ്മഗഡ്ഡ പ്രസാദ് ബെംഗളൂരു ബ്ലാസ്റ്റേഴ്സ് ബാഡ്മിന്റൺ ടീമിന്റെയും ഉടമസ്ഥനാണ്. പ്രൊ കബഡി ലീഗിൽ തമിഴ് തലൈവാസിലും പ്രസാദിന് പങ്കാളിത്തമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP