Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇനിയൊരു അങ്കത്തിന് ബാല്യമുണ്ടോ..! തുടർ തോൽവികളിൽ നിന്ന് കരകയറാൻ ബ്ലാസ്റ്റേഴ്‌സ് ഇന്ന് കൊച്ചിയിൽ; എതിരാളി ഒഡീഷ എഫ്സി  

ഇനിയൊരു അങ്കത്തിന് ബാല്യമുണ്ടോ..! തുടർ തോൽവികളിൽ നിന്ന് കരകയറാൻ ബ്ലാസ്റ്റേഴ്‌സ് ഇന്ന് കൊച്ചിയിൽ; എതിരാളി ഒഡീഷ എഫ്സി   

മറുനാടൻ ഡെസ്‌ക്‌

കൊച്ചി; തുടർ തോൽവികളിൽ നിന്ന് കരകയറാൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു. ഒഡീഷ എഫ്സിയാണ് മൂന്നാം ഹോം മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. എടികെയെ തോൽപിച്ച് തുടങ്ങിയ ബ്ലാസ്റ്റേഴ്സ് മുംബൈയോടും ഹൈദരാബാദിനോടും തോറ്റിരുന്നു. കൊച്ചിയിൽ വൈകിട്ട് 7.30നാണ് മത്സരം. പ്രതിരോധ, മധ്യനിര താരങ്ങളുടെ പരുക്കാണ് ബ്ലാസ്റ്റേഴ്സിനെ അലട്ടുന്നത്.

ഇരുടീമിനും മൂന്ന് പോയിന്റ് വീതമാണെങ്കിലും ബ്ലാസ്റ്റേഴ്സ് എട്ടും ഹൈദരാബാദ് ഒൻപതും സ്ഥാനത്താണ്. മുംബൈയെ രണ്ടിനെതിരെ നാല് ഗോളിന് തോൽപിച്ച ആത്മവിശ്വാസവുമായാണ് ഒഡീഷ കൊച്ചിയിൽ എത്തിയിരിക്കുന്നത്.

ഇന്നലെ നടന്ന മത്സരത്തിൽ മുംബൈയെ തകർത്ത് എട്ട് പോയിന്റുമായി ഗോവ പട്ടികയിൽ മുന്നിലെത്തി. ഗോവ രണ്ടിനെതിരെ നാല് ഗോളിനാണ് മുംബൈയെ തോൽപിച്ചത്. നാല് കളിയിൽ രണ്ട് ജയവും രണ്ട് സമനിലയുമായി ഗോവയ്ക്കുള്ളത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനും ഇതേ പോയിന്റ് ആണെങ്കിലും ഗോൾ ശരാശരിയിലാണ് ഗോവ മുന്നിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP