Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ബിസിസിഐക്കെതിരെ കേരള ഫുട്‌ബോൾ അസോസിയേഷൻ രംഗത്ത്: ക്രിക്കറ്റിനുവേണ്ടി സൂപ്പർ ലീഗ് ഫുട്‌ബോൾ മത്സരങ്ങൾ മാറ്റിവയ്ക്കാനാകില്ലെന്ന് കെഎഫ്എ

ബിസിസിഐക്കെതിരെ കേരള ഫുട്‌ബോൾ അസോസിയേഷൻ രംഗത്ത്: ക്രിക്കറ്റിനുവേണ്ടി സൂപ്പർ ലീഗ് ഫുട്‌ബോൾ മത്സരങ്ങൾ മാറ്റിവയ്ക്കാനാകില്ലെന്ന് കെഎഫ്എ

കൊച്ചി: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിന്റെ ഇന്ത്യൻ പര്യടനത്തിന് കൊച്ചിയെയും വേദിയാക്കാനുള്ള നീക്കത്തിനെതിരെ കേരള ഫുട്‌ബോൾ അസോസിയേഷൻ രംഗത്ത്. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ മത്സരങ്ങളും ആ സമയത്ത് നടക്കുന്നുണ്ടെന്നതിനാലാണ് ബിസിസിഐ തീരുമാനത്തിനെതിരെ കെഎഫ്എ രംഗത്തുവന്നത്. ക്രിക്കറ്റിന് വേണ്ടി ഫുട്‌ബോൾ മത്സരങ്ങൾ മാറ്റിവയ്ക്കാൻ ആകില്ലെന്ന് കെഎഫ്എ പ്രസിഡന്റ് കെ എം എ മേത്തർ പറഞ്ഞു.

ഒക്‌ടോബർ ഏഴുമുതൽ നവംബർ 15 വരെയാണ് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിന്റെ ഇന്ത്യൻ പര്യടനം. അഞ്ച് ഏകദിനങ്ങളിൽ ഒന്ന് കൊച്ചി ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടത്തുമെന്ന് കഴിഞ്ഞ ദിവസം ബിസിസിഐ അറിയിച്ചിരുന്നു. ഈ സമയത്ത് തന്നെയാണ് ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളും നടക്കുന്നത്. ഇന്ത്യൻ ഫുട്‌ബോളിന്റെ വളർച്ച ലക്ഷ്യമിട്ട് നടത്തുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ വേദികളിലൊന്ന് കൊച്ചി ആയതിനാലാണ് ഫുട്‌ബോൾ അസോസിയേഷൻ രംഗത്തെത്തിയത്. ഇതുസംബന്ധിച്ച് കേരള ക്രിക്കറ്റ് അസോസിയേഷനുമായി ചർച്ച നടത്തുമെന്നും കെ എം എ ഖാദർ പറഞ്ഞു.

ഐഎസ്എലിൽ പങ്കെടുക്കുന്ന കേരള ടീമായ 'കേരള ബ്ലാസ്റ്റേഴ്‌സി'ന്റെ ഹോം ഗ്രൗണ്ടാണ് കൊച്ചി സ്റ്റേഡിയം. സച്ചിൻ ടെൻഡുൽക്കറാണ്' കേരള ബ്ലാസ്റ്റേഴ്‌സി'ന്റെ ഉടമസ്ഥൻ.


ഈദ് ഉൽ ഫിതർ പ്രമാണിച്ച് നാളെ (28-7-2014) ഓഫീസ് അവധി ആയതിനാൽ വളരെ പ്രധാനപ്പെട്ട വാർത്തകൾ മാത്രമേ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യൂ. വിവിധ സെക്ഷനുകളിലെ പതിവ് അപ്‌ഡേഷൻസ് ഉണ്ടായിരിക്കുന്നതല്ല- എഡിറ്റർ

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP