Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൗഹൃദ മൽസരത്തിൽ തോറ്റതോടെ ഇറാക്കിന് വൻ സമ്മാനവുമായി സൗദി അറേബ്യ; ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോൾ സ്‌റ്റേഡിയം ബാഗ്ദാദിൽ പണി തീർക്കാമെന്ന് സൽമാൻ രാജാവിന്റെ വാഗ്ദാനം; പുതിയ തീരുമാനം മേഖലയിലെ ഇറാന്റെ സ്വാധീനം തച്ചുതകർക്കാൻ

സൗഹൃദ മൽസരത്തിൽ തോറ്റതോടെ ഇറാക്കിന് വൻ സമ്മാനവുമായി സൗദി അറേബ്യ; ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോൾ സ്‌റ്റേഡിയം ബാഗ്ദാദിൽ പണി തീർക്കാമെന്ന് സൽമാൻ രാജാവിന്റെ വാഗ്ദാനം; പുതിയ തീരുമാനം മേഖലയിലെ ഇറാന്റെ സ്വാധീനം തച്ചുതകർക്കാൻ

മറുനാടൻ മലയാളി ഡസ്‌ക്‌

ബാഗ്ദാദ്: ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോൾ സ്‌റ്റേഡിയം ബാഗ്ദാദിൽ പണിതീർക്കുമെന്ന് ഇറാക്കിന് സൗദി അറേബ്യയിലെ സൽമാൻ രാജാവിന്റെ വാഗ്ദാനം. ഒരുലക്ഷത്തി മുപ്പത്തി അയ്യായിരം പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയമാണ് പണിയുന്നത്.കഴിഞ്ഞാഴ്ച ഇരുരാജ്യങ്ങളും തമ്മിൽ നടന്ന സൗഹൃദ മൽസരത്തിന് പിന്നാലെയാണ് രാജാവിന്റെ പ്രഖ്യാപനം.

1990ലെ കുവൈറ്റ ്അധിനിവേശത്തിന് പിന്നാലെ പോരിലായിരുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനയാണ് പുതിയ തീരുമാനം.മേഖലയിൽ ഇറാന് വർദ്ധിച്ചുവരുന്ന സ്വാധീനത്തിന് തടയിടാൻ ലക്ഷ്യമിട്ടാണ് സൗദിയുടെ പ്രീണനശ്രമമെന്നാണ് കരുതുന്നത്. ഇറാഖി പ്രധാനമന്ത്രി ഹൈദർ അൽ അബാദിയെ ടെലിഫോണിൽ വിളിച്ചാണ് സൽമാൻ രാജാവ് ഇക്കാര്യം അറിയിച്ചത്. ഒന്നിനെതിരെ നാലുഗോളുകൾക്ക് സൗദിയെ ഇറാക്ക് തോൽപിച്ചതിന് പിന്നാലെയാണ് രാജാവിന്റെ പ്രഖ്യാപനം വന്നത് എന്നതും ശ്രദ്ധേയമാണ്.

സാമ്പത്തിക-വാണിജ്യ-സാംസ്‌കാരിക മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുകയും രാഷ്ട്രത്തലവന്മാരുടെ ലക്ഷ്യമാണ്.ഇറാഖിലെ ഏറ്റവും വലിയ സ്റ്റേഡിയം നിർമ്മിക്കാനായി പ്രത്യേക കർമസേനയെ നിയോഗിക്കാൻ മന്ത്രിസഭയ്ക്ക് നിർദ്ദേശം നൽകിയെന്ന് അൽഅബാദി അറിയിച്ചു. ഇതോടെ ബസ്ര സപോർട്‌സ് നഗരത്തിലെ 65,000 പേർക്കിരിക്കാവുന്ന സ്റ്റേഡിയം പഴങ്കഥയാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP