Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹ്യൂമേട്ടൻ ബ്ലാസ്റ്റേഴ്‌സ് വിട്ടു; എഫ്‌സി പൂണെ സിറ്റിയുമായി ഒരു വർഷത്തെ കരാർ ഒപ്പിട്ട് താരം; മാനേജ്‌മെന്റിനോടുള്ള പരിഭവം മറച്ച് വയ്ക്കാതെ ആരാധകർ

ഹ്യൂമേട്ടൻ ബ്ലാസ്റ്റേഴ്‌സ് വിട്ടു; എഫ്‌സി പൂണെ സിറ്റിയുമായി ഒരു വർഷത്തെ കരാർ ഒപ്പിട്ട് താരം; മാനേജ്‌മെന്റിനോടുള്ള പരിഭവം മറച്ച് വയ്ക്കാതെ ആരാധകർ

സ്പോർട്സ് ഡെസ്‌ക്‌

കൊച്ചി: മലയാളികളുടെ പ്രിയതാരം ഇയാൻ ഹ്യൂം ഐഎസ്എൽ അഞ്ചാം സീസണിൽ പുണെ സിറ്റി എഫ്‌സിയിൽ കളിക്കും. ഹ്യൂമിനെ ടീമിലെടുത്ത കാര്യം പുണെ ടീം മാനേജ്‌മെന്റാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഒരു വർഷത്തേക്കാണ് കരാറെങ്കിലും ആവശ്യമെങ്കിൽ ഒരു വർഷത്തേക്കു കൂടി കരാർ നീട്ടാനുള്ള വ്യവസ്ഥകൾ കരാറിലുണ്ടെന്നാണ് വിവരം.നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ള താരമാണ് കാനഡക്കാരനായ ഹ്യൂം. നാലു സീസണുകളിൽനിന്നായി കേരളാ ബ്ലാസ്റ്റേഴ്‌സ്, എടികെ ടീമുകൾക്കായി 28 ഗോളുകളാണ് ഹ്യൂം നേടിയിട്ടുള്ളത്. 59 ഐഎസ്എൽ മൽസരങ്ങളിലാണ് ഹ്യൂം കളിച്ചത്.

ഹ്യൂമേട്ടനെന്ന് മലയാളികൾ സ്‌നേഹത്തോടെ വിളിക്കുന്ന ഇയാൻ ഹ്യൂമിനെ കഴിഞ്ഞ തവണയും പൂണെ നോട്ടമിട്ടിരുന്നു. എന്നാൽ മലയാളികൾക്ക് തന്നോടുള്ള സ്‌നേഹം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന തീരുമാനിച്ച താരം പൂണെ ഓഫർ ചെയ്ത തുക വേണ്ടെന്ന് വച്ചാണ് ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിയത്.

കേരളാ ബ്ലാസ്റ്റേഴ്‌സിലേക്ക് മടങ്ങിവരാൻ തനിക്ക് താൽപര്യമുണ്ടെങ്കിലും മാനേജ്‌മെന്റ് മറിച്ചാണ് തീരുമാനിച്ചതെന്ന് വ്യക്തമാക്കി ഹ്യൂം ഇൻസ്റ്റഗ്രാമിൽ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. താൻ പുതിയ ടീം തിരഞ്ഞെടുത്തിട്ടില്ലെന്നായിരുന്നു അന്ന് ഹ്യൂം എഴുതിയിരുന്നത്. ഇതിനു പിന്നാലെയാണ് പുണെ സിറ്റിയിലേക്ക് ചേക്കേറാനുള്ള ഹ്യൂമിന്റെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP