Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മെസിക്ക് ഈ സീസണോടെ ബാഴ്‌സലോണ വിടാം! ഫുട്‌ബോൾ ലോകത്തെ ഞെട്ടിച്ച് ബാഴ്സ പ്രസിഡന്റ് ജോസപ് മരിയ ബർത്തോമ്യോ; മെസ്സിയുടെ ഭാവിയിൽ ആശങ്കയില്ല; താരത്തിന് വേണമെങ്കിൽ ഈ സീസണിന്റെ അവസാനത്തോടെ ക്ലബ് വിട്ടുപോകാമെന്നും പ്രസിഡന്റ്; പ്രഖ്യാപനം മെസ്സിയില്ലാതെ ബാഴ്സ ലാലീഗയിൽ ഉഴറുമ്പോൾ

മെസിക്ക് ഈ സീസണോടെ ബാഴ്‌സലോണ വിടാം! ഫുട്‌ബോൾ ലോകത്തെ ഞെട്ടിച്ച് ബാഴ്സ പ്രസിഡന്റ് ജോസപ് മരിയ ബർത്തോമ്യോ; മെസ്സിയുടെ ഭാവിയിൽ ആശങ്കയില്ല; താരത്തിന് വേണമെങ്കിൽ ഈ സീസണിന്റെ അവസാനത്തോടെ ക്ലബ് വിട്ടുപോകാമെന്നും പ്രസിഡന്റ്; പ്രഖ്യാപനം മെസ്സിയില്ലാതെ ബാഴ്സ ലാലീഗയിൽ ഉഴറുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ബാഴ്സലോണ;അർജന്റൈൻ സൂപ്പർ സ്‌ട്രൈക്കർ ലയണൽ മെസ്സിക്ക് ഈ സീസൺ അവസാനത്തോടെ ബാഴ്‌സലോണ എഫ്‌സി വിടാമെന്ന് ക്ലബ്ബിന്റെ പ്രസിഡണ്ട് ജോസഫ് മരിയ ബർത്തോമിയോ. ബാഴ്സലോണയിലല്ലാതെ മറ്റൊരു ക്ലബിൽ കളിച്ചിട്ടില്ല അർജന്റൈൻ ഫുട്ബോൾ ഇതിഹാസം.2021 വരെ മെസിക്ക് ബാഴ്‌സലോണയുമായി കരാർ നിലനിൽക്കുന്നുണ്ട്. എന്നാൽ മെസിയുടെ കരാർ വ്യവസ്ഥ പ്രകാരം കരാർ എത്ര കാലത്തേക്കാണെങ്കിൽ പോലും ഏത് സീസൺ അവസാനിക്കുമ്പോഴും ക്ലബ്ബ് വിടാനുള്ള സ്വാതന്ത്ര്യം താരത്തിനുണ്ട്. മെസി ആഗ്രഹിക്കുകയാണെങ്കിൽ ഈ സീസൺ അവസാനിക്കുമ്പോഴും അദ്ദേഹത്തിന് ക്ലബ്ബ് വിടാൻ കഴിയുമെന്നും ബർത്തോമിയോ വ്യക്തമാക്കി.

മെസ്സിയുടെ ഭാവിയിൽ ആശങ്കയില്ലെന്നും മെസ്സിക്ക് വേണമെങ്കിൽ ഈ സീസണിന്റെ അവസാനത്തോടെ ക്ലബ് വിട്ടുപോകാമെന്നും പറഞ്ഞിരിക്കുകയാണ് ബാഴ്സ പ്രസിഡന്റ് ജോസപ് മരിയ ബർത്തോമ്യോ.2021ലാണ് മെസ്സിയും ബാഴ്സലോണയുമായുള്ള പുതിയ കരാർ അവസാനിക്കുന്നത്. എന്നാൽ, മെസ്സിക്ക് വേണമെങ്കിൽ അതിന് മുൻപ് തന്നെ കരാർ അവസാനിപ്പിച്ച് മടങ്ങാമെന്നാണ് ജോസഫ് മാരിയ പറഞ്ഞിരിക്കുന്നത്.

ഇത്തരം വ്യവസ്ഥകൾ അടങ്ങിയ കരാർ മെസി അർഹിക്കുന്നുണ്ടെന്ന് ബർത്തോമിയോ പറഞ്ഞു. ബാഴ്‌സലോണയ്ക്ക് വിലമതിക്കാനാവാത്ത താരമാണ് മെസി. അതേപോലെ ബാഴ്‌സലോണ ക്ലബ്ബിന്റെ വലിയ ആരാധകൻ കൂടിയാണ് മെസിയെന്നും ബർത്തോമിയോ പറഞ്ഞു. അതുകൊണ്ട് കരാർ ഇപ്രകാരമാണെങ്കിൽക്കൂടി ഭയപ്പെടേണ്ടതില്ലെന്നും താരം ക്ലബ്ബ് വിട്ട് പോകില്ലെന്നാണ് തന്റെ ശുഭാപ്തി വിശ്വാസമെന്നും ബർത്തോമിയോ കൂട്ടിച്ചേർത്തു. നേരത്തേ ബാഴ്‌സയുടെ സൂപ്പർ താരങ്ങളായ ഇനിയേസ്റ്റ, സാവി, പുയോൾ എന്നീ താരങ്ങൾക്കും ബാഴ്‌സ ഇതേ കരാർ നേരത്തേ നൽകിയിരുന്നു

മെസ്സി നിലവിൽ കാലിലെ പേശിവേദന കാരണം വിശ്രമത്തിലാണ്. മെസ്സിയില്ലാതെ ബാഴ്സ ലാലീഗയിൽ കഷ്ടപ്പെടുമ്പോഴാണ് പ്രസിഡന്റിന്റെ പരാമർശം വന്നിരിക്കുന്നത്. മൂന്ന് കളികളിൽ നിന്ന് നാല് പോയിന്റ് മാത്രമുള്ള അവർ നിലവിൽ എട്ടാം സ്ഥാനത്താണ്. ഒരൊറ്റ മത്സരം മാത്രമാണ് അവർക്ക് ജയിക്കാനായത്. ഒരെണ്ണത്തിൽ തോറ്റു. ഒന്ന് സമനിലയിലായി.2004 മുതൽ ബാഴ്സയുടെ സീനിയർ ടീമിലുള്ള മെസ്സി ക്ലബിനുവേണ്ടി 452 കളികളിൽ നിന്ന് 419 ഗോളുകളാണ് നേടിയത്. ഇക്കാലയളവിലാണ് മെസ്സി അഞ്ച് ബാലൺദ്യോർ നേടിയത്. 2017ലാണ് കരാർ പുതുക്കിയത്.

പുതിയ സീസണിലേക്കുള്ള ട്രാൻസ്ഫർ വിൻഡോ സെപ്റ്റംബർ രണ്ടാം തീയതി അവസാനിച്ചതോടെ നെയ്മറിന്റെ ട്രാൻസ്ഫർ ചർച്ചകൾ ഏറെക്കുറേ അവസാനിച്ചിരിക്കുകയാണ്. എന്നാൽ വരാനിരിക്കുന്ന ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ നെയ്മറിന് വീണ്ടും സാധ്യതകളുണ്ട്. നെയ്മറിന്റെ ബാഴ്‌സലോണയിലേക്കുള്ള ട്രാൻസ്ഫർ നടക്കാതെ പോയതിന് ശേഷം ഈ വിഷയത്തിൽ യാതൊരു പ്രതികരണവും ബാഴ്‌സലോണ പ്രസിഡണ്ട് ജോസഫ് മരിയ ബർത്തോമിയോ നടത്തിയിരുന്നില്ല. എന്നാൽ നാളുകൾക്ക് ശേഷം നെയ്മറിന്റെ ട്രാൻസ്ഫർ സംബന്ധിച്ച് ബർത്തോമിയോ ഇക്കാര്യത്തിലെ നിലപാട് വ്യക്തമാക്കുകയാണ്.

നെയ്മറിനായുള്ള ശ്രമം പൂർണമായും ബാഴ്‌സലോണ അവസാനിപ്പിച്ചിട്ടില്ല. ഭാവിയിൽ എന്നെങ്കിലും താരത്തിന് ബാഴ്‌സലോണ കുപ്പായത്തിൽ വീണ്ടും കളിക്കാനുള്ള അവസരം ഉണ്ടാകും. അക്കാര്യത്തിൽ തനിക്ക് ശുഭാപ്തി വിശ്വാസമുണ്ട്. എന്നാൽ ഈ വരുന്ന ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ നെയ്മറിനെ ബാഴ്‌സലോണയ്ക്ക് വേണ്ടി സൈൻ ചെയ്യിപ്പിക്കുന്നതിനുള്ള യാതൊരു ശ്രമവും ക്ലബ്ബ് നടത്തില്ലെന്നും ജോസഫ് മരിയ ബർത്തോമിയോ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP