Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

`ഇതിനെക്കാൾ നല്ല സ്ഥലം നിനക്ക് വേറെ കിട്ടില്ല`; ഇവിടെ നിന്ന് പോകാനുള്ള തീരുമാനം അത്ര നല്ലതല്ലെന്നും പറഞ്ഞതാണ്; പോകാനുള്ള തീരുമാനം തെറ്റെന്നും ധരിപ്പിച്ചു; തിരിച്ച് വരാൻ കഴിയുന്നതെല്ലാം അവൻ ചെയ്തു; ബാഴ്‌സലോണ വിട്ട് പോകരുതെന്ന് നെയ്മർക്ക് ഉപദേശം നൽകിയിരുന്നുവെന്ന് വെളിപ്പെടുത്തി ലൂയി സുവാരസ്

`ഇതിനെക്കാൾ നല്ല സ്ഥലം നിനക്ക് വേറെ കിട്ടില്ല`; ഇവിടെ നിന്ന് പോകാനുള്ള തീരുമാനം അത്ര നല്ലതല്ലെന്നും പറഞ്ഞതാണ്; പോകാനുള്ള തീരുമാനം തെറ്റെന്നും ധരിപ്പിച്ചു; തിരിച്ച് വരാൻ കഴിയുന്നതെല്ലാം അവൻ ചെയ്തു; ബാഴ്‌സലോണ വിട്ട് പോകരുതെന്ന് നെയ്മർക്ക് ഉപദേശം നൽകിയിരുന്നുവെന്ന് വെളിപ്പെടുത്തി ലൂയി സുവാരസ്

സ്പോർട്സ് ഡെസ്‌ക്

അന്ന് ടീം വിട്ട് പോകരുത് എന്ന് നെയ്മറിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ബാഴ്‌സയുടെ സൂപ്പർതാരം ലൂയി സുവാരസിന്റെ വെളിപ്പെടുത്തൽ.ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ നിന്ന് തന്റെ പഴയ ടീമായ ബാഴ്‌സലോണയിലേക്ക് മടങ്ങാൻ ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ശ്രമിച്ചിരുന്നെങ്കിലും ഇന്നലെ യൂറോപ്പിലെ ട്രാൻസ്ഫർ വിൻഡോ അടഞ്ഞതോടെ താരം ഈ വർഷവും പിഎസ്ജിയിൽ തന്നെ തുടരും എന്ന് ഉറപ്പായി. ബാഴ്‌സയിലേക്കുള്ള മടക്കം നെയ്മർ അത്രയേറെ ആഗ്രഹിച്ചിരുന്നു. അടുത്ത വർഷം വീണ്ടും ശ്രമിക്കുമെന്നും ബാഴ്‌സ അധികൃതർ പറയുന്നുണ്ട്.

ബാഴ്‌സലോണ വിട്ട് നെയ്മർ പോയത് മോശം തീരുമാനം ആയിരുന്നു എന്ന് മുമ്പ് തന്നെ നെയ്മറിനോട് പറഞ്ഞിരുന്നു എന്ന് സുവാരസ് തന്നെയാണ് ഇപ്പോൾ വെളിപ്പെടുത്തുന്നത്. 2017ൽ നെയ്മർ ബാഴ്‌സലോണ വിടുന്ന സമയത്ത് ക്ലബ് വിടുന്നതിനെ കുറിച്ച് നെയ്മർ തന്നോട് ചർച്ച നടത്തിയിരുന്നു. അപ്പോൾ അത് നല്ല തീരുമാനം ആയിരിക്കില്ല എന്ന് താൻ പറഞ്ഞിരുന്നു. ബാഴ്‌സലോണയേക്കാൾ നല്ല സ്ഥലം എവിടെയും നെയ്മറിന് ലഭിക്കില്ല എന്നും പറഞ്ഞു കൊടുത്തിരുന്നു സുവാരസ് പറഞ്ഞു.

ബാഴ്‌സലോണ വിട്ട് പി എസ് ജിയിൽ എത്തിയ നെയ്മർ ഈ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്‌സലോണയിലേക്ക് തിരികെ വരാൻ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ആ ശ്രമം വിജയിച്ചില്ല. അന്ന് ക്ലബ് വിടാനുള്ള തീരുമാനം നെയ്മറിന്റെ ആയിരുന്നു. ഇപ്പോൾ തിരിച്ചുവരാനുള്ള തീരുമാനവും നെയ്മറിന്റേതു തന്നെ. നെയ്മർ ബാഴ്‌സലോണയിലേക്ക് തിരികെ വരാൻ അദ്ദേഹത്തെ കൊണ്ട് ആവുന്നത് ഒക്കെ ശ്രമിച്ചു എന്നും അർജന്റീനയിലെ ഫോക്‌സ് സ്പോർട്സ് റേഡിയോയോട് സംസാരിക്കവെസുവാരസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP