Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മെസി-റോണോ യുഗത്തിന് തിരശ്ശീലയിട്ട് ലൂക്ക മോഡ്രിച്ച്; ഫുട്‌ബോളർ ഒഫ് ദ ഇയർ പുരസ്‌കാരത്തിന് ശേഷം ബാലൺ ദി ഓറും ക്രൊയേഷ്യൻ മിഡ് ഫീൾഡറിന് സ്വന്തം; നേട്ടം സ്വന്തമാക്കിയത് ക്രിസ്റ്റിയാനോ റോണാൾഡോയോ പിന്തള്ളി; ഗ്രീസ്മാനും എംബാപ്പെയ്ക്കും പിന്നിൽ അഞ്ചാമനായി മെസി; മികച്ച വനിതാ താരമായി അദ ഹെർഗലും യുവതാരമായി കിലിയൻ എംബാപ്പെയും തിരഞ്ഞെടുക്കപ്പെട്ടു

മെസി-റോണോ യുഗത്തിന് തിരശ്ശീലയിട്ട് ലൂക്ക മോഡ്രിച്ച്; ഫുട്‌ബോളർ ഒഫ് ദ ഇയർ പുരസ്‌കാരത്തിന് ശേഷം ബാലൺ ദി ഓറും ക്രൊയേഷ്യൻ മിഡ് ഫീൾഡറിന് സ്വന്തം; നേട്ടം സ്വന്തമാക്കിയത് ക്രിസ്റ്റിയാനോ റോണാൾഡോയോ പിന്തള്ളി; ഗ്രീസ്മാനും എംബാപ്പെയ്ക്കും പിന്നിൽ അഞ്ചാമനായി മെസി; മികച്ച വനിതാ താരമായി അദ ഹെർഗലും യുവതാരമായി കിലിയൻ എംബാപ്പെയും തിരഞ്ഞെടുക്കപ്പെട്ടു

മറുനാടൻ ഡെസ്‌ക്‌

ഫിഫ ബെസ്റ്റ് പ്ലെയറും യൂറോപ്യൻ ഫുട്‌ബോളർ ഒഫ് ദ ഇയർ പുരസ്‌കാരവും സ്വന്തം ഷെൽഫിലെത്തിച്ച റയൽ മാഡ്രിഡിന്റെ ക്രൊയേഷ്യൻ താരം ലൂക്കമോഡ്രിച്ച് ബാലൺ ദി ഓർ പുരസ്‌കാരവും സ്വന്തം തട്ടകത്തിലേക്ക് എത്തിച്ചു. ചരിത്രത്തിലാദ്യമായി നൽകുന്ന മികച്ച വനിതാ താരത്തിനുള്ള ബാലൺ ദി ഓർ പുരസ്‌കാരം നെതർലൻഡ് താരം അദ ഹെർഗൽ സ്വന്തമാക്കിയപ്പോൾ മികച്ച യുവകളിക്കാരനുള്ള പുരസ്‌കാരം ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ നേടി. ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ആൻത്വാൻ ഗ്രീസ്മാനെയും പിന്തള്ളിയാണ് മോഡ്രിച്ച് ഈ നേട്ടം സ്വന്തമാക്കിയത്.

ഒരു പതിറ്റാണ്ടായി നിലനിന്ന ലയണൽ മെസി- ക്രിസ്റ്റ്യാനോ റൊണാൾഡോ തേരോട്ടത്തിനാണ് മോഡ്രിച്ചിന്റെ പുരസ്‌കാര നേട്ടം അന്ത്യംക്കുറിച്ചത്. 2008 മുതൽ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡായോ മാത്രം സ്വന്തമാക്കിയ പുരസ്‌കാരത്തിനാണ് പത്ത് വർഷത്തിന് ശേഷം പുതിയ അവകാശിയെത്തുന്നത്. 2007-ൽ കക്കയാണ് മെസ്സിയും റൊണാൾഡോയുമല്ലാതെ പുരസ്‌കാരം നേടിയ അവസാനത്തെയാൾ. ഈ പുരസ്‌കാരം നേടുന്ന പഴയ യുഗോസ്ലാവിയൻ മേഖലയിൽനിന്നുള്ള ആദ്യ താരം കൂടിയാണ് മോഡ്രിച്ച്. 1991ൽ യുഗോസ്ലാവ്യയുടെ സാവിസെവിക്ക്, പാകേവ് എന്നിവർ ലോതർ മത്തേവൂസിനൊപ്പം രണ്ടാം സ്ഥാനം പങ്കിട്ടിരുന്നു.

പുരസ്‌കാര ജേതാവിനുള്ള അന്തിമപട്ടികയിൽ മുപ്പതോളം പേരുണ്ടായിരുന്നെങ്കിലും അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ ക്രൊയേഷ്യയെ ലോകകപ്പ് ഫൈനലിലെത്തിച്ച മോഡ്രിച്ചിന് റയൽ മാഡ്രിഡിന്റെ ചാംപ്യൻസ് ലീഗ് കിരീടനേട്ടവും പുരസ്‌കാരനേട്ടത്തിന് തുണയായി. പ്രഗൽഭരായ ഇത്രയും കളിക്കാർക്കൊപ്പം നിന്ന് ഈ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിൽ അഭിമാനമുണ്ട്. എന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല.. ക്രൊയേഷ്യയ്ക്കായി ആദ്യമായി ബാലൺ ദി ഓർ പുരസ്‌കാരം ഏറ്റുവാങ്ങി കൊണ്ട് മുപ്പത്തിമൂന്നുകാരനായ മോഡ്രിച്ച് പറഞ്ഞു.

ഒക്ടോബറിൽ പ്രഖ്യാപിച്ച സാധ്യതാപട്ടികയിൽ മെസ്സി അടക്കം 30 താരങ്ങളുണ്ടെങ്കിലും മോഡ്രിച്ചിനെ കൂടാതെ റൊണാൾഡോയും അന്റോയിൻ ഗ്രീസ്മാനുമാണ് മൂന്നിലെത്തിയത്. പുരസ്‌കാരം നേടാൻ ആഗ്രഹമുണ്ടെന്ന് പലവട്ടം തുറന്നുപറഞ്ഞ ഗ്രീസ്മാന് പക്ഷേ അന്തിമ പ്രഖ്യാപനത്തിൽ നിരാശനാവേണ്ടി വന്നു. റൊണാൾഡോ രണ്ടാം സ്ഥാനത്ത് എത്തി. സൂപ്പർതാരം മെസ്സി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് അർജന്റീനൻ താരത്തിന്റെ ആരാധകർക്കും നിരാശയായി. ഈജിപ്ഷ്യൻ താരം മുഹമ്മദ് സല ആറാമതുമെത്തി. റാഫേൽ വരാൻ, ഏഡൻ ഹസാർഡ്, കെവിൻ ഡിബ്രുയ്ൻ, ഹാരി കെയ്ൻ എന്നിവരാണ് ആദ്യ പത്തിൽ ഇടംപിടിച്ച മറ്റുള്ളവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP