Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൂന്ന് ഗോളിന് ജയിച്ചതിന്റെ ആഘോഷമല്ല, കേരളത്തിനായുള്ള കരുതലാണ് കൊൽക്കത്തയിലെ കളിക്കളത്തിൽ കണ്ടത്; കൊൽക്കത്ത ഫുട്‌ബോൾ ലീഗിന് ശേഷം ഗാലറിയിൽ പോയി കേരളത്തിനായി പിരിവെടുത്ത് ഈസ്റ്റ് ബംഗാളിന്റെ മലയാളി താരങ്ങളായ ജോബിയും മിർഷാദും ഉബൈദും; സമൂഹ മാധ്യമങ്ങളിൽ താരങ്ങളെ പ്രശംസിച്ച് സുഹൃത്തുക്കളുടെ വക സന്ദേശം

മൂന്ന് ഗോളിന് ജയിച്ചതിന്റെ ആഘോഷമല്ല, കേരളത്തിനായുള്ള കരുതലാണ് കൊൽക്കത്തയിലെ കളിക്കളത്തിൽ കണ്ടത്; കൊൽക്കത്ത ഫുട്‌ബോൾ ലീഗിന് ശേഷം ഗാലറിയിൽ പോയി കേരളത്തിനായി പിരിവെടുത്ത് ഈസ്റ്റ് ബംഗാളിന്റെ മലയാളി താരങ്ങളായ ജോബിയും മിർഷാദും ഉബൈദും; സമൂഹ മാധ്യമങ്ങളിൽ താരങ്ങളെ പ്രശംസിച്ച് സുഹൃത്തുക്കളുടെ വക സന്ദേശം

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: കേരളം രോമാഞ്ചത്തോടെ നോക്കി കണ്ട കാഴ്‌ച്ചയാണ് ഇന്നലെ കൊൽക്കത്തയിലെ ഫുട്‌ബോൾ മൈതാനിയിൽ നടന്നത്. പ്രളയം മൂലം ദുരിതത്തിൽ വലയുന്ന കേരളത്തെ സഹായിക്കാൻ ലോകം മുഴുവൻ കൈകോർത്തു നിൽക്കുന്ന വേളയിലും തങ്ങളാൽ കഴിയുന്ന സഹായം ചെയ്യാൻ ആ മിടുക്കർ മറന്നില്ല. ഈസ്റ്റ് ബംഗാളിന്റെ മലയാളി താരങ്ങളായ ജോബി ജസ്റ്റിൻ, ഉബൈദ് സി.കെ , മിർഷാദ് എന്നിവരാണ് ഗാലറിയിൽ നിന്നിരുന്ന ആരാധകരുടെ അടുത്തേക്ക് ചെന്ന് കേരളത്തിനായി തുക സമാഹരിച്ചത്.

ഇവർ പണം പിരിക്കുന്നതിന്റെ ചിത്രങ്ങൾ നിമിഷങ്ങൾക്കകം തന്നെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഉടൻ തന്നെ വൻ അഭിനന്ദന പ്രവാഹമാണ് ഇവരെ തേടിയെത്തിയത്. കൊൽക്കത്ത ഫുട്‌ബോൽ ലീഗിൽ ആര്യൻ ക്ലബിനെതിരായ മത്സരത്തിൽ മൂന്ന് ഗോളിനാണ് ഈസ്റ്റ് ബംഗാൾ വിജയികളായത്. കേരളത്തിനായി തുക സമാഹരിച്ച താരങ്ങളെ സുഹൃത്തുക്കൾ അഭിനന്ദിച്ച ഫേസ്‌ബുക്ക് പോസ്റ്റ് ഇതിനോടകം വൈറലാകുകയും ചെയ്തിരുന്നു.

സുഹൃത്തുക്കൾ പങ്കു വച്ച ഫേസ്‌ബുക്ക് കുറിപ്പ്


ഗോളടിച്ചപ്പോഴല്ല, ഇപ്പോഴാണ് നിന്നെ കുറിച്ച് ഏറെ അഭിമാനം തോന്നുന്നത്. കൽക്കത്ത ഫുട്‌ബോൾ ലീഗിൽ ഇന്നത്തെ മത്സരത്തിന് ശേഷം കണ്ട കാഴ്ച. ഈസ്റ്റ് ബംഗാളിന്റെ മലയാളി താരങ്ങളായ ജോബി ജസ്റ്റിനും ഉബൈദ് സികെ യും മിർഷാദും ആര്യൻ ക്ലബിനെതിരായ മൂന്ന് ഗോൾ ജയത്തിനു ശേഷം ആഘോഷിക്കുകയായിരുന്നില്ല.ഈസ്റ്റ് ബംഗാൾ ഗ്രൗണ്ടിലെ ഗാലറിയിൽ പോയി പിരിവെടുത്തു.

നമ്മൾ ചിലരെങ്കിലും പുച്ഛത്തോടെ ബംഗാളി എന്ന് വിളിക്കുന്ന കൊൽക്കത്തക്കാർ തന്നെയാണ് പ്രളയത്തിൽ മുങ്ങിയ നമ്മുടെ നാടിനു പിരിവ് നൽകുന്നത്. അതും ഒരു ഫുട്‌ബോൾ മത്സരത്തിനിടെ. സ്വന്തം നാട് ഇവിടെ കരയുമ്പോൾ, ജോബിയും മിർഷാദും ഉബൈദുമൊക്കെ ഇങ്ങനെ കണ്ണീരൊപ്പുന്നുണ്ട് ?

ഒരു ഈസ്റ്റ് ബംഗാൾ ഫാൻ ആയതിൽ അഭിമാനം, നിങ്ങളുടെ ചങ്ങാതി ആവാൻ കഴിഞ്ഞതിൽ അതിനേക്കാളും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP