Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇസ്രയേലിന് സാമ്പത്തിക സഹായം നൽകിയിട്ടില്ല; ഫ്രഞ്ച് പത്രം നൽകി വാർത്ത നിഷേധിച്ച് ലയണർ മെസി

ഇസ്രയേലിന് സാമ്പത്തിക സഹായം നൽകിയിട്ടില്ല; ഫ്രഞ്ച് പത്രം നൽകി വാർത്ത നിഷേധിച്ച് ലയണർ മെസി

മാഡ്രിഡ്: ഗസ്സയിൽ ആക്രമണം നടത്തുന്ന ഇസ്രയേലിന് അർജന്റീന ഫുട്‌ബോൾ താരം ലയണൽ മെസി ധനസഹായം നൽകിയെന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ വലിയ തോതിലാണ് കത്തിപ്പടർന്നത്. ലോകത്ത് ഏറ്റവും അധികം ആരാധകരുള്ള ഫുട്‌ബോൾ താരം ഇസ്രയേലിന് ധനസഹായം നൽകിയതെന്നത് ആരാധകരെ നിരാശരാക്കുകയും ചെയ്തു. എന്നാൽ ഇത് അടിസ്ഥാന രഹിതമായ വാർത്തയാണെന്ന് പറഞ്ഞ് മെസി തന്നെ രംഗത്തെത്തി.

ഒരു ദശലക്ഷം യൂറോ ഇസ്‌റാഈലിന് മെസ്സി നൽകിയതായി ഒരു ഫ്രഞ്ച് പത്രം വാർത്ത നൽകിയിരുന്നു. ഈ വാർത്തയാണ് മെസ്സി നിഷേധിച്ചത്. സ്പാനിഷ് ചാനലായ ഹിസ്പൻ ടി വിയോടാണ് മെസ്സി ഇക്കാര്യം വ്യക്തമാക്കിയത്. കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നർക്ക് എന്തിന് പണം നൽകണം അർജന്റീനയിലെ പാവങ്ങൾക്കു വേണ്ടി സ്‌കൂളുകളും ഹോസ്പിറ്റലും പണിയാനാണ് താൻ സാമ്പത്തിക സഹായം നൽകുകയെന്നും മെസ്സി വ്യക്തമാക്കി.

ലോകകപ്പിൽ നിന്ന് ലഭിച്ച പ്രതിഫലത്തുകയിൽ നിന്നാണ് മെസ്സി ഇസ്‌റാഈലിന് സാമ്പത്തിക സഹായം നൽകിയതെന്നും വാർത്തയിലുണ്ടായിരുന്നു. പുറത്തുവിട്ട മാദ്ധ്യമത്തിനു പുറമേ മറ്റു ചില മാദ്ധ്യമങ്ങൾ കൂടി ഏറ്റെടുത്തതോടെയാണ് വാർത്ത വലിയ വിവാദമായത്. ഇതിനെത്തുടർന്ന് സോഷ്യൽ മീഡിയകളിൽ അടക്കം മെസ്സിക്കെതിരെ വൻ വിമർശനം ഉയർന്നിരുന്നു. ഇതോടെയാണ് വിശദീകരണവുമായി മെസ്സി രംഗത്തെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP