Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ലയണൽ മെസ്സി മൂന്നു മാസം കൂടി കരക്കിരിക്കേണ്ടിവരും; കോപ്പ അമേരിക്ക മത്സരശേഷം സംഘാടകർക്കും റഫറിമാർക്കുമെതിരെ കടുത്ത വിമർശനം നടത്തിയതിന് കോൺമെബോൾ ചുമത്തിയത് 50,000 ഡോളർ പിഴയും അന്താരാഷ്ട്ര മത്സരങ്ങൾക്ക് മൂന്നുമാസത്തെ വിലക്കും

ലയണൽ മെസ്സി മൂന്നു മാസം കൂടി കരക്കിരിക്കേണ്ടിവരും; കോപ്പ അമേരിക്ക മത്സരശേഷം സംഘാടകർക്കും റഫറിമാർക്കുമെതിരെ കടുത്ത വിമർശനം നടത്തിയതിന് കോൺമെബോൾ ചുമത്തിയത് 50,000 ഡോളർ പിഴയും അന്താരാഷ്ട്ര മത്സരങ്ങൾക്ക് മൂന്നുമാസത്തെ വിലക്കും

മറുനാടൻ മലയാളി ബ്യൂറോ

കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ ലൂസേഴ്‌സ് ഫൈനലിൽ ചുവപ്പ് കാർഡ് കണ്ട അർജന്റീന നായകൻ ലയണൽ മെസിക്ക് വിലക്ക്. തെക്കേ അമേരിക്കൻ ഫുട്‌ബോൾ ഫെഡറേഷനാണ് മൂന്ന് മാസത്തെ വിലക്ക് ഏർപ്പെടുത്തിയത്. 50,000 ഡോളർ പിഴയടക്കാനും കോൺമെബോൾ വിധിച്ചിട്ടുണ്ട്. കോപ്പ അമേരിക്ക മത്സര ശേഷം ടൂർണമെന്റിന്റെ സംഘാടകർക്കും റഫറിമാർക്കും എതിരെ മെസി കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ബ്രസീലിനെ ചാമ്പ്യന്മാരാക്കാൻ റഫറിമാർ ഒത്തുകളിക്കുകയാണെന്നും, അഴിമതി നിറഞ്ഞ മത്സരത്തിന്റെ മൂന്നാം സ്ഥാനക്കാർക്കുള്ള മെഡൽ വേണ്ടെന്നും മെസി പറഞ്ഞിരുന്നു

കോപ്പ അമേരിക്ക ടൂർണമെന്റിൽ മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള മത്സരത്തിനിടെ ചുവപ്പ് കാർഡ് കാട്ടിയ റഫറിയുടെ നടപടിയേയും സംഘാടകരേയും വിമർശിച്ചതിനാണ് മെസിക്കെതിരെ നടപടി. ഒരു മത്സരത്തിൽ നിന്ന് വിലക്കും 1500 യുഎസ് ഡോളർ പിഴയുമായിരുന്നു കോൺമെബോൾ ആദ്യം വിധിച്ച ശിക്ഷ.

ചിലിക്കെതിരായ കോപ്പ അമേരിക്ക ടൂർണമെന്റിലെ മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള മത്സരത്തിനിടെയാണ് മെസിക്ക് ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോകേണ്ടി വന്നത്. റഫറിയുടെ തീരുമാനത്തിനെതിരെ ആരാധകരും മറ്റും രംഗത്തെത്തിയിരുന്നു. ഇതോടെ ഇത് വിവാദമായി. ചിലി താരം ഗാരി മെഡലുമായി കളിക്കളത്തിൽ ഏറ്റുമുട്ടിയതിനാണ് റഫറി അന്ന് ചുവപ്പ് കാർഡ് കാട്ടിയതെങ്കിലും ചുവപ്പ് കാർഡ് അർഹിക്കുന്ന പ്രവർത്തിയൊന്നും മെസിയുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് പിന്നീട് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

മത്സരത്തിന് ശേഷം റഫറിയിങിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർത്തി മെസി രംഗത്ത് വന്നതോടെ വിവാദം കൊഴുത്തു. ബ്രസീലിന് കിരീടം നേടാനുള്ള നാടകങ്ങളാണ് അണിയറയിൽ നടക്കുന്നതെന്നടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് മെസി ഉയർത്തിയത്. കോൺമെബോൾ അഴിമതിയുടെ കേന്ദ്രമാണെന്ന കടുത്ത വിമർശനവും മെസി ഉന്നയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP