Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശതാബ്ദി കോപ്പ: മെക്സികോ-വെനിസ്വേല മത്സരം സമനിലയിൽ (1-1); പൊരുതി നേടിയ സമനിലയിൽ ഗ്രൂപ്പ് സിയിൽ ഒന്നാമതായി മെക്‌സിക്കോ ക്വാർട്ടറിൽ

ശതാബ്ദി കോപ്പ: മെക്സികോ-വെനിസ്വേല മത്സരം സമനിലയിൽ (1-1); പൊരുതി നേടിയ സമനിലയിൽ ഗ്രൂപ്പ് സിയിൽ ഒന്നാമതായി മെക്‌സിക്കോ ക്വാർട്ടറിൽ

ഹൂസ്റ്റൺ: കോപ അമേരിക്ക ഫുട്ബാളിൽ മെക്‌സിക്കോ ക്വാർട്ടറിൽ പ്രവേശിച്ചു. ഗ്രൂപ്പ് സി മത്സരത്തിൽ വെനിസ്വേലയെ സമനിലയിൽ കുരുക്കിയാണ് വെനിസ്വേല ക്വാർട്ടറിൽ പ്രവേശിച്ചത്.

ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനില നേടിയത്. വെനിസ്വേലക്ക് വേണ്ടി ജോസ് വെലസ്‌ക്വോസും മെക്‌സികോക്ക് വേണ്ടി ജീസസ് മാനുവൽ കൊറോണയുമാണ് ഗോളുകൾ നേടിയത്.

വെനിസ്വേലയോട് പൊരുതി സമനില നേടിയ മെക്‌സികോ ഗ്രൂപ്പ് ജേതാക്കളായാണ് ക്വാർട്ടർ പ്രവേശം ഉറപ്പാക്കിയത്. മെച്ചപ്പെട്ട ഗോൾ ശരാശരിയാണ് മെക്‌സികോയെ തുണച്ചത്.

10ാം മിനിട്ടിൽ ജോസ് വെലസ്‌ക്വോസാണ് വെനിസ്വേലയുടെ ഏക ഗോൾ നേടിയത്. ക്രിസ്റ്റ്യൻ സാന്റോസ് നൽകിയ ഹെഡർ പാസിൽ മധ്യഭാഗത്ത് നിന്ന് വെലസ്‌ക്വോസാ തൊടുത്ത വലതുകാൽ ഷോട്ടാണ് ഗോളായത്. 80ാം മിനിട്ടിൽ മെക്‌സികോയുടെ ജീസസ് മാനുവൽ കൊറോണ അതിമനോഹരമായ ബൈസിക്ക്ൾ കിക്കിലൂടെയാണ് വെനിസ്വേല വല ചലിപ്പിച്ചത്. ഇടതു ഭാഗത്ത് നിന്ന് മിഗ്വൽ ലയോൺ നൽകിയ പാസ് കൊറോണ ഗോളാക്കുകയായിരുന്നു. ഒറ്റക്ക് മുന്നേറി അഞ്ച് പ്രതിരോധക്കാരെ മറികടന്നായിരുന്നു ഗോൾ.

മത്സരം ആരംഭിച്ച് മൂന്നാം മിനിട്ടിൽ ഫൗൾ കാണിച്ച വെനിസ്വേലയുടെ അലക്‌സാണ്ടർ ഗോൻസാലസ് മഞ്ഞ കാർഡ് കണ്ടു. കിസ്റ്റ്യൻ സാന്റോസിന് 52ാം മിനിട്ടിലും അഡൽബെർട്ടോ പെനരൻഡക്ക് 69ാം മിനിട്ടിലും മഞ്ഞ കാർഡ് ലഭിച്ചു. മെക്‌സികോ ടീമിൽ 45ാം മിനിട്ടിൽ ഹെക്ടർ ഹെരേരയും 59ാം മിനിട്ടിൽ ജീസസ് മോലിനയും മഞ്ഞ കാർഡ് കണ്ടു.

ഗ്രൂപ്പ് സി മത്സരത്തിൽ ഏഴ് പോയിന്റുകൾ വീതം നേടിയ മെക്‌സികോയും വെനിസ്വേലയും ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചിരുന്നു.

പുറത്തായ ടീമുകളുടെ മത്സരത്തിൽ ഉറുഗ്വേയ്ക്കു ജയം

സാന്റാ ക്ലാര: ഗ്രൂപ്പ് സിയിൽ പുറത്തായ ടീമുകൾ തമ്മിലുള്ള മത്സരത്തിൽ ഉറുഗ്വേയ്ക്കു തകർപ്പൻ ജയം. എതിരില്ലാത്ത മൂന്നു ഗോളിനാണു ജമൈക്കയെ ഉറുഗ്വേ തോൽപ്പിച്ചത്. 21, 66, 88 എന്നീ മിനുറ്റുകളിലാണ് ഉറുഗ്വേയുടെ ഗോളുകൾ.

ഉറുഗ്വേയ്ക്ക് വേണ്ടി ആദ്യ പകുതിയുടെ 21ാം മിനുറ്റിൽ ആബെൽ ഹെർണാണ്ടസ് ഗോൾ നേടിയപ്പോൾ രണ്ടാം പകുതിയിൽ 88ാം മിനുറ്റിൽ മതിയസ് കൊറുജൊ മൂന്നാം ഗോളും നേടി. എന്നാൽ, ഉറുഗ്വേയുടെ രണ്ടാം ഗോളാവട്ടെ ജമൈക്കൻ താരത്തിന്റെ തന്നെ വകയായിരുന്നു. 66ാം മിനുറ്റിൽ സെൽഫ് ജെ വോൺ വാട്സണിന്റെ വകയായിരുന്നു സ്വന്തം ഗോൾ പോസ്റ്റിലേക്ക് അടിച്ചുള്ള ആ ഗോൾ.

കോപ്പ അമേരിക്കൻ ടൂർണമെന്റിന്റെ ശതാബ്ദിയിൽ ഒരു ഗോളും നേടാതെ ടൂർണമെന്റിൽ നിന്ന് പുറത്താകുന്ന ആദ്യ ടീമെന്ന നാണക്കേടും ജമൈക്കയ്ക്ക് സ്വന്തമായി. സ്റ്റാർ പ്ലെയർ ലൂയിസ് സുവാരസ് ഇന്നും ഉറുഗ്വേയ്ക്കായി കളിക്കാനിറങ്ങിയില്ല.

നാളത്തെ മത്സരങ്ങൾ

താബ്ദി കോപ്പയിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങൾ നാളെ നടക്കും. ഗ്രൂപ്പ് ഡിയിൽ നിലവിലെ റണ്ണേഴ്‌സ് അപ് അർജന്റീന ബൊളീവിയയെയും നിലവിലെ ചാമ്പ്യന്മാരായ ചിലി പനാമയെയും നേരിടും. രാവിലെ 5.30നാണ് ചിലി-പനാമ മത്സരം. അർജന്റീന-ബൊളീവിയ മത്സരം 7.30ന് നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP