Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിലേക്ക് കൂടുതൽ വിദേശ താരങ്ങൾ; താരങ്ങളുടെ ലേലം ഈ മാസം 21 ന്

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിലേക്ക് കൂടുതൽ വിദേശ താരങ്ങൾ; താരങ്ങളുടെ ലേലം ഈ മാസം 21 ന്

ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിലേക്ക് (ഐഎസ്എൽ) കൂടുതൽ വിദേശ താരങ്ങളെത്തുന്നു. മുംബൈയിൽ ഈ മാസം 21ന് വിദേശ താരങ്ങളുടെ ലേലം ആരംഭിക്കാനിരിക്കെയാണ് ഐ എസ് എല്ലിലേക്ക് കൂടുതൽ കളിക്കാരെത്തുന്നത്. 49 അന്താരാഷ്ട്ര താരങ്ങളായിരിക്കും ലേലത്തിൽ പങ്കെടുക്കുക.

ഒക്ടോബർ 12ന് ആരംഭിക്കുന്ന ഐ എസ് എല്ലിലേക്കുള്ള ആഭ്യന്തര താരങ്ങളുടെ ലേലം നേരത്തെ കഴിഞ്ഞിരുന്നു. 14 ഇന്ത്യൻ താരങ്ങളെ വീതം സ്വന്തമാക്കിയ ഓരോ ടീമും ഇനി എട്ട് വിദേശ താരങ്ങളെയാണ് ലേലത്തിലെടുക്കുക.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായിരുന്ന ബോജൻ ജോർജിക്കും കൊളംബിയൻ ഡിഫൻഡേഴ്‌സായ ജൈറോ സോറസും ആന്ദ്രെസ് ഗോൺസാലെസും ഐ.എസ്.എല്ലിൽ കളിക്കും.

15 വർഷം വിവിധ ക്ലബ്ബുകളിൽ കളിച്ച അനുഭവവുമാമായാണ് ബോജൻ ജോർജിക്ക് ഇന്ത്യയിലെത്തുന്നത്. സ്വീഡിഷ് അറ്റാക്കിങ് മിഡ്ഫീൽഡറായ 32കാരൻ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവതാരത്തിനുള്ള അവാർഡ് നേടിയിട്ടുണ്ട്. നാല് രാജ്യങ്ങളിലെ ക്ലബ്ബുകൾക്ക് കളിച്ച ബോജൻ നാല് വ്യത്യസ്ത ലീഗ് കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.
2004 മുതൽ കൊളംബിയൻ ദേശീയ ടീമിലുള്ള ആന്ദ്രെസ് ഗോൺസാലസ് ഇന്ത്യയിലെ യുവതാരങ്ങൾക്കൊപ്പം കളിക്കുന്നതിന്റെ ആവേശത്തിലാണ്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP