Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐഎസ്എല്ലിൽ ടീമുകളുടെ എണ്ണം വർദ്ധിപ്പിക്കുക ഐ ലീഗ്- ഐഎസ്എൽ ലയനത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനം വന്ന ശേഷം; പരിഗണനാ പട്ടികയിൽ തിരുവനന്തപുരവും; ടീമുകളുടെ എണ്ണം പതിനഞ്ചാക്കാൻ ആലോചന

ഐഎസ്എല്ലിൽ ടീമുകളുടെ എണ്ണം വർദ്ധിപ്പിക്കുക ഐ ലീഗ്- ഐഎസ്എൽ ലയനത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനം വന്ന ശേഷം; പരിഗണനാ പട്ടികയിൽ തിരുവനന്തപുരവും; ടീമുകളുടെ എണ്ണം പതിനഞ്ചാക്കാൻ ആലോചന

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ ടീമുകളുടെ എണ്ണം വർദ്ധിപ്പിക്കുക ഐ ലീഗ്- ഐ.എസ്.എൽ ലയനത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനം ആയതിനു ശേഷം മാത്രം. ടീമുകളുടെ എണ്ണം പതിനഞ്ചിൽ എത്തിക്കാനാണ് പുതിയ ആലോചന. ഇതിനായി ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്നായി ടീമിനെ ക്ഷണിക്കാനാണ് എ.ഐ.എഫ്.എഫ് ഉദ്ദേശിക്കുന്നത്. പുതിയ സീസണിൽ ഐ-ലീഗിലെ ടീമുകളുമായി ലയനം അസാധ്യമാണെന്ന് തോന്നിയാൽ ടീമുകളുടെ എണ്ണം പതിനഞ്ചിൽ എത്തിക്കാനാണ് പുതിയ പദ്ധതി.

അതേസമയം കേരളത്തിൽ നിന്ന് പുതിയ ഒരു ക്ലബ്ബിനുള്ള സാധ്യതയുമുണ്ട്. തിരുവനന്തപുരം നഗരത്തിന് അവസരം നൽകാനാണ് സാധ്യത. അഹമ്മദബാദ്, കട്ടക്ക്, ഹൈദരബാദ് എന്നീ നഗരങ്ങളും പരിഗണനയിലുണ്ട്. കേരളത്തിൽ നിന്ന് പുതിയ ഒരു ക്ലബ്ബിനുള്ള സാധ്യത എഐഎഫ്എഫ് തള്ളിക്കളയുന്നില്ല.

നിലവിൽ ഐഎസ്എല്ലിൽ പത്ത് ടീമുകളാണുള്ളത്. ഐ-ലീഗ് ക്ലബ്ബ് ഈസ്റ്റ് ബംഗാൾ ഐ.എസ്.എല്ലിൽ വന്നാൽ പുതിയ നാല് ടീമുകളെ കൂടിയാണ് ലേലത്തിന് ക്ഷണിക്കുക. പുതിയ ടീമുകളും ഐ-ലീഗ് ക്ലബ്ബുകളും ഫ്രാഞ്ചൈസി തുക നൽകേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP