Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എല്ലാം തുലച്ചത് മെസ്സി ഒറ്റയൊരുത്തൻ; സ്വദേശത്തുമാത്രമല്ല, ലോകമെങ്ങുമുള്ള അർജന്റീനിയൻ ആരാധകരുടെ വികാരം വ്രണപ്പെട്ടു; മലയാളത്തിൽപ്പോലും ട്രോളുകളുടെ പെരുമഴ; പന്തയക്കാരൊക്കെ നിരാശരായി; ലോകം കണ്ണീരോടെ കണ്ടത് ഒരാളെ മാത്രം പ്രതീക്ഷിച്ചിരുന്ന ദുരന്തം

എല്ലാം തുലച്ചത് മെസ്സി ഒറ്റയൊരുത്തൻ; സ്വദേശത്തുമാത്രമല്ല, ലോകമെങ്ങുമുള്ള അർജന്റീനിയൻ ആരാധകരുടെ വികാരം വ്രണപ്പെട്ടു; മലയാളത്തിൽപ്പോലും ട്രോളുകളുടെ പെരുമഴ; പന്തയക്കാരൊക്കെ നിരാശരായി; ലോകം കണ്ണീരോടെ കണ്ടത് ഒരാളെ മാത്രം പ്രതീക്ഷിച്ചിരുന്ന ദുരന്തം

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: ലോകമെങ്ങുമുള്ള ഫുട്‌ബോൾ ആരാധകർ ലോകകപ്പിനെത്തിയത് രണ്ടുപക്ഷത്തായാണ്. ബാഴ്‌സലോണയിൽ കളിക്കുന്ന അർജന്റീനയുടെ ലയണൽ മെസ്സിയോ റയൽ മാഡ്രിഡിൽ കളിക്കുന്ന പോർച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാൾഡോയോ മികച്ചവൻ എന്ന ചോദ്യത്തിന്റ അന്തിമ ഉത്തരം ഇക്കുറി ലോകകപ്പ് നൽകുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. വർഷങ്ങളായി ലോകഫുട്‌ബോളിൽ തുടരുന്ന തർക്കത്തിന് ഉത്തരം തേടിയുള്ള യാത്രയിൽ, ഓരോ മത്സരം പിന്നിടുമ്പോൾ, ക്രിസ്റ്റിയാനോ ബഹുദൂരം മുന്നിലാണ്.

ടൂർണമെന്റിലെതന്നെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് സ്‌പെയിൻ. ആ ടീമിനെതിരെ, ഏതാണ്ട് ഒറ്റയാൾ പട്ടാളമെന്ന നിലയിലായിരുന്നു ക്രിസ്റ്റിയാനോ റൊണാൾഡോയുടെ പോരാട്ടം. ആദ്യമത്സരത്തിൽ മൂന്നുഗോളടിച്ച്, ടൂർണമെന്റിലെ ആദ്യ ഹാട്രിക്കും ്‌സ്വന്തമാക്കി 3-3 സമനിലയിൽ മത്സരത്തെയെത്തിച്ചത് ക്രിസ്റ്റിയാനോ ഒറ്റയ്ക്കാണ്. ഒറ്റയ്ക്ക് ടീമിന് കിരീടം നേടിക്കൊടുക്കാനാകുമെന്ന് 2016-ലെ യൂറോ കപ്പിൽ തെളിയിച്ച താരമാണ് ക്രിസ്റ്റ്യാനോ. അതേ മികവാണ് ലോകകപ്പിലും അയാൾ തുടർന്നത്. ഒരു പെനാൽട്ടി, ഒരു ഫീൽഡ് ഗോൾ, ഒരു ഫ്രീക്കിക്ക്. കളിയുടെ സമസ്ത മേഖലകളിലും തനിക്കുള്ള ആധിപത്യം വെളിപ്പെടുത്തിയ പ്രകടനം.

എന്നാൽ,, ഐസ്‌ലൻഡിനെതിരെ മെസ്സിയുടെ പ്രകടനം തൊട്ടതെല്ലാം പിഴയ്ക്കുന്നതായി. ദുർബലമായ പ്രതിരോധത്തെ ഒരു ഗോൾവഴങ്ങി മത്സരം സമനിലയിലാക്കിയതിന് പഴിക്കാമെങ്കിലും മെസ്സിയുടെ പ്രകടനം അല്പംപോലും ആരാധകരെ തൃപ്തിപ്പെടുത്തുന്നതായിരുന്നില്ല. പ്രത്യേകിച്ച് മത്സരത്തിനിടെ ലഭിച്ച പെനാൽട്ടി മെസ്സി നഷ്ടപ്പെടുത്തുകകൂടി ചെയ്തപ്പോൾ. കൈയിൽവന്ന മത്സരം നഷ്ടപ്പെടുത്തുകയാണ് അർജന്റീനാ ക്യാപ്റ്റൻ ഇതിലൂടെ ചെയ്തത്.

മെസ്സിയുടെ പരാജയം ലോകത്തെമ്പാടുമുള്ള അർജന്റീനാ ആരാധകരെ നിരാശയിലാഴ്‌ത്തി. ഈ ടീം എങ്ങനെ ലോകകപ്പിൽ മുന്നേറുമെന്ന ആശങ്കയും ആരാധകരിൽ ശക്തമാണ്. ഐസ്‌ലൻഡിനെക്കാൾ മികവുള്ള ക്രൊയേഷ്യയെയും കരുത്തുറ്റ ഫിസിക്കൽ ഗെയിമിന്റെ വക്താക്കളായ നൈജീരിയയെയും അർജന്റീനയ്ക്ക് മറികടക്കാനാവുമോ എന്ന് സംശയിക്കുന്നവരും ഏറെ.

മെസ്സിയുടെ വീഴ്ചയായാണ് അർജന്റീനയുടെ സമനിലയെ എല്ലാവരും വിലയിരുത്തുന്നത്. ലോകമെങ്ങും മെസ്സിക്കിതിരായ ട്രോളുകൾ നിറയുകയാണ്. കേരളത്തിലെ മെസ്സി, അർജന്റീനാ വിരുദ്ധരും കിട്ടിയ അവസരം മുതലാക്കി ട്രോളുകളുടെ പെരുമഴ തീർക്കുന്നു. രാജ്യത്തിനും ക്ലബ്ബിനുമായി അടിച്ച കഴിഞ്ഞ ഏഴ് പെനാൽട്ടികളിൽ നാലെണ്ണവും പാഴാക്കിയ മെസ്സിയെ 'മിസ് പെനാൽട്ടി' എന്ന് വിളിച്ച് അധിക്ഷേപിക്കാനും എതിരാളികൾ മറന്നില്ല.

കളിയുടെ എല്ലാ മേഖലകളിലും ആധിപത്യം അർജന്റീനയ്ക്കായിരുന്നുവെന്ന് കണക്കുകൾ പറയുന്നു. 72 ശതമാനം പന്തടക്കം മത്സരത്തിൽ അർജന്റീനയ്ക്കുണ്ടായിരുന്നു. എന്നാൽ, ഏതാണ്ട് ഒമ്പത് കളിക്കാരെവരെ പ്രതിരോധച്ചുമതലയേൽപ്പിച്ച ഐസ്‌ലൻഡ്, സമനില കാത്തുസൂക്ഷിക്കുന്നതിൽ വിജയിച്ചു. പെനാൽട്ടി ബോക്‌സിനുമുന്നിൽ അർജന്റീനയുടെ നീക്കങ്ങൾ അവസാനിപ്പിക്കുന്നതിൽ അവർ വിജയിച്ചു.

ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിൽ ലഭിച്ച ഈ പോയന്റ് ഐസ്‌ലൻഡിന് മുന്നോട്ടുള്ള പോക്കിൽ ഇന്ധനമാകുമെന്ന് തീർച്ചയാണ്. പെനാൽട്ടി നഷ്ടപ്പെടുത്തിയതിലൂടെ മെസ്സി കളഞ്ഞുകുളിച്ച വിലപ്പെട്ട മൂന്ന് പോയന്റ് അർജന്റീനയെ ഏതുവിധത്തിൽ ബാധിക്കുമെന്ന് കണ്ടുതന്നെ അറിയേണ്ടിവരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP