Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുഎഇയുടെ മണ്ണിൽ ഇരുന്ന് ഖത്തർ എന്നെങ്ങാനും പറഞ്ഞേക്കരുതേ....അബുദാബിയിൽ നടക്കുന്ന ഫുട്ബോൾ മാച്ചിൽ ഖത്തറിന്റെ ജഴ്സിയണിഞ്ഞ് കളി കാണാൻ പോയ ബ്രിട്ടീഷ് പൗരനെ അകത്താക്കി യുഎഇ സർക്കാർ; കാത്തിരിക്കുന്നത് 15 കൊല്ലം തടവും ഒരു ലക്ഷം പൗണ്ട് പിഴയും

യുഎഇയുടെ മണ്ണിൽ ഇരുന്ന് ഖത്തർ എന്നെങ്ങാനും പറഞ്ഞേക്കരുതേ....അബുദാബിയിൽ നടക്കുന്ന ഫുട്ബോൾ മാച്ചിൽ ഖത്തറിന്റെ ജഴ്സിയണിഞ്ഞ് കളി കാണാൻ പോയ ബ്രിട്ടീഷ് പൗരനെ അകത്താക്കി യുഎഇ സർക്കാർ; കാത്തിരിക്കുന്നത് 15 കൊല്ലം തടവും ഒരു ലക്ഷം പൗണ്ട് പിഴയും

ബുദാബിയിൽ വച്ച് നടക്കുന്ന ഏഷ്യൻ കപ്പ് മാച്ചിൽ ഖത്തറും ഇറാഖും തമ്മിലുള്ള ഫുട്ബോൾ മത്സരം കാണാൻ ഖത്തറിന്റെ ജഴ്സിയണിഞ്ഞ് എത്തിയതിന്റെ പേരിൽ ബ്രിട്ടീഷ് യുവാവിനെ അറസ്റ്റ് ചെയ്തുവെന്ന് റിപ്പോർട്ട്. ഇയാളെ കാത്തിരിക്കുന്നത് 15 കൊല്ലത്തെ ജയിൽ ശിക്ഷയും ഒരു ലക്ഷം പൗണ്ട് പിഴയുമാണ്. യുഎഇയുടെ മണ്ണിൽ വച്ച് ഖത്തർ എന്ന പേര് പോലും ഉച്ചരിക്കരുതെന്ന മുന്നറിയിപ്പാണ് ഇതിലൂടെ ഒരിക്കൽ കൂടി ഉയർന്നിരിക്കുന്നത്. വോൾവർഹാപ്ടണുകാരനും ആർസനൽ ആരാധകനുമായ ബ്രിട്ടീഷ് യുവാവ് അലി ഇസ അഹമ്മദ് എന്ന 26കാരനാണ് ഈ ദുർഗതിയുണ്ടായിരിക്കുന്നത്.

അബുദാബിയിൽ ഹോളിഡേക്ക് എത്തിയപ്പോഴാണ് ഇയാൾ ഖത്തർ ജഴ്സിയണിഞ്ഞതിനെ തുടർന്ന് അകത്തായിരിക്കുന്നത്. ഖത്തറിനെതിരെ സൗദി നടത്തുന്ന നീക്കത്തിൽ യുഎഇ ഭാഗഭാക്കായതോടെയാണ് ഖത്തറും യുഎഇയും തമ്മിൽ കടുത്ത നയതന്ത്ര യുദ്ധത്തിലായിരിക്കുന്നത്. ഇതിനാൽ ഖത്തറിനെ പിന്തുണക്കുന്നവരെ യുഎഇ ശത്രുക്കളായിട്ടാണ് കണക്കാക്കുന്നത്. കഴിഞ്ഞ ആഴ്ച അറസ്റ്റിലായതിനെ തുടർന്ന് അലിയെ യുഎഇയിലെ ഷാർജയിൽ തടവിലാക്കിയിരിക്കുകയാണ്. തനിക്കൊന്നും പറയാൻ പോലും സാധിക്കാത്ത അവസ്ഥയാണുണ്ടായിരിക്കുന്നതെന്നാണ് തന്റെ സുഹൃത്തായ അമർ ലോകിക്കുള്ള ഫോൺകോളിൽ അലി പ്രതികരിച്ചിരിക്കുന്നത്.

തന്നോട് അലി ഫോണിൽ സംസാരിക്കുമ്പോൾ ഒഫീഷ്യലുകൾ അയാൾക്കടുത്ത് ഉണ്ടായിരുന്നുവെന്നാണ് അമർ പറയുന്നത്. അതിനാൽ അലിക്ക് കൂടുതലായൊന്നും വെളിപ്പെടുത്താൻ സാധിച്ചിരുന്നില്ലെന്നും അമർ പറയുന്നു. അലിക്ക് എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചിരിക്കുന്നതെന്ന് തനിക്ക് വ്യക്തമായി മനസിലാക്കാനായിട്ടില്ലെന്നും അമർ വെളിപ്പെടുത്തുന്നു. ഖത്തറിന്റെ ജഴ്സിയണിഞ്ഞതിന് യുഎഇ പൊലീസ് തന്റെ കൂട്ടുകാരനെ അറസ്റ്റ് ചെയ്ത് ക്രൂരമായി മർദിച്ചിരുന്നുവെന്നും അമർ പരിതപിക്കുന്നു.

കൂട്ടുകാരന് എന്താണ് സംഭവിക്കുകയെന്ന ആശങ്ക അമറിനെ വേട്ടയാടുന്നുണ്ട്. തന്നെ രക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യണമെന്ന് അലി അമറിനോട് അഭ്യർത്ഥിച്ചിരുന്നുവെന്നും സൂചനയുണ്ട്. അതിനെ തുടർന്ന് അമറും മറ്റ് കൂട്ടുകാരും ഫോറിൻ ഓഫീസുമായി ബന്ധപ്പെടുകയും അലിയെ പുറത്തിറക്കാൻ ആവശ്യമായതെല്ലാം ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. അലിയെ അറസ്റ്റ് ചെയ്തതും തടവിലിട്ടതും ഖത്തറിനോടുള്ള വിരോധം കാരണം യുഎഇ രാഷ്ട്രീയപരമായി പ്രകോപിക്കപ്പെട്ടതിനാലാണെന്നാണ് ഡിറ്റെയിൻഡ് ഇൻ ദുബായുടെ സിഇഒ ആയ രാധാ സ്റ്റിർലിങ് പറയുന്നു.

യുഎഇയിൽ വച്ച് ഖത്തറിനെ പിന്തുണക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളൊന്നും നടത്തരുതെന്ന് ബ്രിട്ടീഷ് ഫോറിൻ ഓഫീസ് യുഎഇയിലേക്ക് പോകുന്ന ബ്രിട്ടീഷ് ടൂറിസ്റ്റുകൾക്ക് കടുത്ത മുന്നറിയിപ്പേകുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP